കസേരയിലും ജനലിലും വലിഞ്ഞുകയറും, തക്കം കിട്ടിയാൽ കത്തി എടുത്ത് കറിക്കരിയും, മുതിർന്നവരുടെ മരുന്നോ മറ്റോ കണ്ടാൽ എപ്പോ എടുത്തുെകാണ്ട് ഒാടി എന്നു ചോദിച്ചാൽ മതി, തീയും പേടിയില്ല, കറൻറും പേടിയില്ല... ഒരുനേരം അടങ്ങിയിരിക്കാത്ത ഒരു വികൃതിക്കുഞ്ഞ് വീട്ടിലുണ്ടെങ്കിൽ അമ്മമാരുെട ചങ്കിടിപ്പു കൂടാൻ വേേറ കാരണമെന്നും വേണ്ട.വീട്ടിൽ ഒരു അപകടമുണ്ടായാൽ അടിയന്തരമായി ചെയ്യേണ്ട ചികിത്സകളുണ്ട്. മുറിവ് തുടയ്ക്കാനുള്ള പഞ്ഞിയും ലോഷനും, കെട്ടാവുന്നതും ഒട്ടിക്കാവുന്നതുമായ ബാൻഡേജ്, ഗ്ളൗസ്, കത്രിക, മുറിവിനും പൊള്ളലിനുമുള്ള മരുന്നുകൾ, ആശുപത്രി ഫയലുകൾ എന്നിവയടങ്ങിയ ഫസ്റ്റ് എയ്ഡ് കിറ്റ് എല്ലാ വീട്ടിലും കൈയെത്തുന്നിടത്തുതന്നെ കരുതണം.
വീണാൽ കരുതലോ
സ്റ്റെയർകേസിൽ നിന്നോ ഏണിയിൽ നിേന്നാ വീണാൽ വീഴ്ചയ്ക്കു ശേഷം കുട്ടിക്ക് മയക്കം, തലവേദന, കാഴ്ചമങ്ങൽ, ശ്വാസമെടുക്കുന്നതി ൽ വിഷമം, പ്രതികരണമില്ലായ്മ, അപസ്മാരം എന്നിവ കണ്ടാൽ ശ്ര ദ്ധിക്കണം. മൂക്ക്, ചെവി, വായ് എന്നിവിടങ്ങളിൽ നിന്നു നിറമില്ലാത്ത ദ്രാ വകം വരിക, ഛർദിയുണ്ടാവുക ഇവ ആന്തരിക ക്ഷതമേറ്റതിന്റെ ലക്ഷണങ്ങളാണ്. പുറമേ പരുക്കുകൾ ഒന്നും ഇെല്ലങ്കിൽ പോലും എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം.
∙നട്ടെല്ലിന് പരുക്കുണ്ടോ എന്നു സംശയമുണ്ടെങ്കിൽ നിരപ്പായ പലകയിലോ മറ്റോ കിടത്തി വേണം കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ.
∙കോരിയെടുത്ത് കൊണ്ടുപോകു ന്നത് കുഞ്ഞിന്റെ സുഷുമ്നാ നാ ഡിക്ക് പരുക്കേൽപ്പിക്കാം. ഇതു ഭാവിയിൽ ചലനേശഷി നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തിക്കാം.
∙കിടന്ന കിടപ്പിൽ കുട്ടി ഛർദിക്കുന്നുണ്ടെങ്കിൽ ഒരു കാരണവശാലും തല മാത്രമായി ചരിച്ചു കൊടുക്കരു ത്. ശരീരം മൊത്തമായി വേണം ചരി ക്കാൻ. നട്ടെല്ലിന് ഇളക്കം തട്ടാതിരിക്കാനാണിത്.
ഏറെ നേരം നിന്നാൽ
ദീർഘനേരം നിൽക്കേണ്ടി വന്നാൽ ര ക്തമൊഴുക്ക് തലച്ചോറിലേക്ക് എത്താ തെ കുട്ടികൾ തലകറങ്ങി വീഴാം. മുഖം വിളറി വെളുക്കുക, പ്രതികരിക്കാതിരിക്കുക, ദേഹം തണുത്തിരിക്കുക തുടങ്ങിയവയാണ് ലക്ഷണം.
∙കുട്ടിയെ നിരപ്പായ തറയിൽ കിടത്തു ക. ഒരു കാരണവശാലും തല ഉയർത്തിവയ്ക്കരുത്.
∙ ഒരു തലയണയോ മറ്റോ വച്ചു കാൽ ഭാഗം അൽപം ഉയർത്തിവയ്ക്കുക. വീഴ്ചയിൽ തലയ്ക്കോ നട്ടെല്ലിനോ പരുക്കില്ലെന്ന് ഉറപ്പാക്കി വേണം ഇങ്ങനെ ചെയ്യാൻ. അരയ്ക്ക് മുകളിലുള്ള ഭാഗ ത്തേക്ക് രക്തയോട്ടം കൂടാൻ ഇത് സ ഹായിക്കും.
∙ൈകകളും കാൽപാദവും തിരുമ്മി ചൂടാക്കാം.
∙അഞ്ചു മിനിറ്റിനുള്ളിൽ കുട്ടിക്കു ബോധം തിരിച്ചുവന്നില്ലെങ്കിൽ ഉടൻ ഡോക്ടറുടെ അടുത്തെത്തിക്കണം.
പൊള്ളലുണ്ടായാൽ
ഗ്യാസ് സ്റ്റൗ, അയൺബോക്സ്, രാസപദാർഥങ്ങൾ എന്നിവയിൽ നിന്നെല്ലാം കുട്ടികൾക്ക് പൊള്ളലേൽക്കാം.
∙പൊള്ളലേറ്റ ഭാഗം തണുത്ത വെള്ളത്തിൽ 10–30 മിനിറ്റുവരെ മുക്കിവയ് ക്കു ക. െഎസ്, െഎസ് െവള്ളം ഇവ വേണ്ട.
∙പൊള്ളലിൽ വെണ്ണ, ടൂത്ത് പേസ്റ്റ്, മ ഷി, ചായപ്പൊടി ഇവയൊന്നും പുരട്ടരുത്. ഇത് ഇൻഫെക്ഷന് കാരണമാകാം. പൊള്ളലിന്റെ കുമിളകൾ പൊട്ടിക്കരുത്.
∙കൂടുതൽ ഭാഗം പൊള്ളിയിട്ടുണ്ടെങ്കി ൽ കുഞ്ഞിനെ ബ്ലാങ്കറ്റ് കൊണ്ടു മൂടി വേ ഗം ആശുപത്രിയിലെത്തിക്കണം.
∙പൊള്ളിയ ഭാഗത്തെ ആഭരണങ്ങൾ എന്നിവ ഊരിയെടുക്കണം. എന്നാൽ പൊള്ളലിൽ പറ്റിപ്പിടിച്ച വസ്ത്രം ഇളക്കാൻ ശ്രമിക്കരുത്.
ഷോക്കടിച്ച് വീണാൽ സൂക്ഷിച്ചു മാത്രം
പ്ലഗ് പോയിൻറിലും മറ്റും വിരലിടുക, ഇസ്തിരിയിടുമ്പോൾ ഇടയ്ക്കുകയറുക, തനിയെ ടിവി ഓണാക്കാൻ ശ്രമിക്കുക.. ഇതൊക്കെ കുട്ടിക്ക് ഷോക്കടിക്കാൻ ഇടയാക്കും.
∙പെട്ടെന്നു വൈദ്യുതിബന്ധം വിച്ഛേദിക്കുക. അതിനുമുമ്പ് കുഞ്ഞി നെ എടുക്കാൻ ശ്രമിക്കുന്നതു കൂടുത ൽ അപകടമുണ്ടാക്കും.
∙കുഞ്ഞിനെ തട്ടിവിളിക്കുക. ഷോക്കി ൽ നിന്നു മുക്തമാക്കി ആശ്വസിപ്പിക്കുക. പ്രതികരിക്കുന്നില്ലെങ്കിലോ ബോ ധം നഷ്പ്പെട്ടാലോ ഉടൻ ആശുപ ത്രി യിലെത്തിക്കുക.
∙മനസ്സിനുണ്ടാകുന്ന ഷോക്ക് മൂലവും കുഞ്ഞിന് ശ്വാസം നേർത്ത് ദാഹം, ക്ഷീണം, നാഡിമിടിപ്പ് ഉയരുക, മുഖം വിളറിവെളുക്കുക, ശരീരം തണുക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.
∙കുട്ടിയെ ആശ്വാസം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റുക. കാലുകൾ തലയണയോ മറ്റോ വച്ച് ഉയർത്തി വയ്ക്കുക.
∙കുഞ്ഞിന്റെ കാൽപാദം, ൈകപ്പത്തി എന്നിവ തിരുമ്മി ശരീരഊഷ്മാവ് ഉ യർത്താം.
കത്തിയും ബ്ലേഡും കളിക്കാനെടുക്കുമ്പോൾ
അടുക്കളയിൽ നിന്ന് മൂർച്ചയുള്ള ആയുധങ്ങൾ കൈക്കലാക്കി കുട്ടിക്കു മുറിവേൽക്കാൻ ഇടയുണ്ട്. രക്തമൊഴു ക്ക് നിറുത്താൻ വൃത്തിയുള്ള തുണി, പഞ്ഞി ഇവകൊണ്ട് മുറിവിൽ അമർത്തി പ്പിടിക്കാം. രക്തമൊഴുക്ക് നിന്നാൽ മു റിവു കഴുകി ഏതെങ്കിലും ആന്റിബയോട്ടിക് ഒായിന്റ്മെന്റ് പുരട്ടാം.
∙കണ്ണിനുള്ളിലാണ് മുറിവെങ്കിൽ എ ത്രയും പെട്ടെന്ന് ആശുപത്രിയിൽ എ ത്തിക്കണം.
∙നിലയ്ക്കാത്ത രക്തമൊഴുക്ക് ധമനി െപാട്ടിയതിന്റെ ലക്ഷണമാണ്. മുറിവിൽ അമർത്തിപ്പിടിച്ചുതന്നെ കുട്ടിയെ ആ ശുപത്രിയിലെത്തിക്കണം.
∙ആണി പോലുള്ളവ തറച്ചു കയറി യാൽ കലകൾ, രക്തക്കുഴലുകൾ, അസ്ഥി എന്നിവയ്ക്ക് വരെ മുറിവു ണ്ടാകാം. ചില അപകടങ്ങളിൽ വിര ലോ മറ്റു ശരീരഭാഗങ്ങളോ മുറിഞ്ഞുപോകാനിടയുണ്ട്. ഇങ്ങനെ സംഭ വിച്ചാൽ മുറിഞ്ഞ ഭാഗം കഴുകി ഒരു പാത്രത്തിൽ വച്ച് അടയ്ക്കുക. െഎസ് നിറച്ച പാത്രത്തിലേക്ക് ഈ പാത്രം ഇ റക്കിവച്ച് എത്രയും വേഗം ആശുപത്രിയിലെത്തിക്കണം.
മണ്ണെണ്ണ കുടിച്ചാൽ
കീടനാശിനി, മണ്ണെണ്ണ,മുതിർന്നവരുടെ മരുന്നുകൾ ഇവയൊക്കെ കുടിച്ചാലോ എലിവിഷം, പാറ്റാഗുഴിക, ലോഷനുകൾ ഇവ ഉള്ളിൽപോയാലോ കുട്ടിക്ക് അപകടമുണ്ടാവാം. ഈ അവസ്ഥയിൽ കുട്ടി ക്ക് വിയർപ്പ്, നാഡിമിടിപ്പ് താളം തെറ്റു ക, ദാഹം, ക്ഷീണം ഇവയുണ്ടാകാം.
∙കുഞ്ഞിന്റെ ശരീരത്തിലോ വസ്ത്രത്തിലോ വിഷപദാർഥം വീണിട്ടുണ്ടെങ്കിൽ വൃത്തിയാക്കുക.
∙കുഞ്ഞിനെ ഇടതുവശത്തേക്ക് ചരിച്ച് കിടത്തുക. ഇങ്ങനെ ചെയ്യുന്നത് വിഷം ശരീരത്തിൽ വ്യാപിക്കുന്നത് സാവധാനത്തിലാക്കും.
∙ഛർദ്ദിക്കുന്നുണ്ടെങ്കിൽ തല വശത്തേക്ക് ചരിച്ചുപിടിക്കുക. മലർന്നുകിടന്ന് ഛർദിച്ചാൽ ഛർദി തടഞ്ഞ് ശ്വാസനാളം അടഞ്ഞുപോകുന്നത് കുഞ്ഞിനെ കൂ ടുതൽ അപകടത്തിലാക്കും. അേത നിലയിൽ കിടത്തി തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുക.
∙കുട്ടി കുടിച്ച വിഷപദാർഥത്തിനു മറു മരുന്നായി മറ്റെന്തെങ്കിലും കുടിപ്പിക്കുന്നത് നല്ലതല്ല. ദഹനവ്യവസ്ഥയിലേക്ക് വിഷം കടന്ന് കുട്ടി അപകടനിലയിലാകാൻ ഇത് കാരണമാകും.
പല്ല് ഒടിയുമ്പോൾ
സൈക്കിളിൽ നിന്ന് വീഴുകയും മറ്റും ചെയ്താൽ കുട്ടികളുെട പല്ല് ഒടിയുകയോ ഇളകിപ്പോവുകയോ പതിവാണ്.
∙പാൽപ്പല്ലാണ് പൊഴിഞ്ഞു പോയതെ ങ്കിൽ രക്തമൊഴുക്ക് നിൽക്കാൻ പഞ്ഞി യോ മറ്റോ കടിച്ചു പിടിച്ചാൽ മതി.
∙ സ്ഥി ര ദന്തങ്ങൾ ഇളകിയോ പൊ ട്ടിയോ പോയാൽ അതു പാലിലോ വെള്ളത്തിലോ ഇട്ടുവച്ചു ഡന്റൽ സർജന്റെയടുത്ത് എത്തിക്കണം. ഇതു വീണ്ടും വച്ചുപിടിക്കാനാകും. െപാട്ടിയ ഭാഗം ഒട്ടിച്ചുേചർത്ത് ക്യാപ്പ് ഇടാനും സാധിക്കും.
ആസ്മയ്ക്ക് ആശ്വാസം
അലർജി വർധിക്കുന്നതാണ് ആസ്മയായി പരിണമിക്കുന്നത്. ബ്രോങ്കിയോ ൾസ് എന്ന ചെറുശ്വാസനാളികളിൽ തടസ്സമുണ്ടായി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നഅവസ്ഥയാണിത്. വരണ്ട ചുമ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, നെഞ്ചിൽ മുറുക്കം, സംസാരിക്കാൻ പ്രയാസം, ചുണ്ടിലും നാവിലും നീലനിറം, വിയർപ്പ് തുടങ്ങിയവയും ലക്ഷണങ്ങളാണ്.
∙കുഞ്ഞിനു ബോധം നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ വായുസഞ്ചാരമുള്ളിടത്ത് ഇരുത്തിവേണം ചികിത്സ നൽകാൻ.
∙നാലു തവണയായി നാലു മിനിറ്റ് ഇടവേളയിൽ ഇൻഹേലർ നൽകാം.
∙ആശ്വാസമില്ലെങ്കിലോ ബോധം ന ഷ്ടപ്പെട്ടാലോ ഉടൻ ഡോക്ടറുടെയടുത്ത് എത്തിക്കണം. കൃത്രിമശ്വാസം നൽകി മുൻപരിചയം ഉണ്ടെങ്കിൽ മാത്രമേ അതു െചയ്യാവൂ.
അലർജിമൂലം ചൊറിച്ചിലും ശ്വാസതടസ്സവും
പൂമ്പൊടി, ചില ചെടികളുടെ ഇല, ഒാമന മൃഗങ്ങളുടെ നഖം, റബർ, ലാെറ്റക്സ് എന്നിവയിൽ നിന്നെല്ലാം കുഞ്ഞുങ്ങൾക്ക് ചൊറിച്ചിലോ അ ലർജിയോ ഉണ്ടാകാം. പ്രാണികൾ ക ടിച്ചാലും മരുന്നുകളുടെ പ്രവർത്തനം മൂലവും ഇതുണ്ടാകാം.
∙ചില ഭക്ഷണ പദാർത്ഥങ്ങളും അല ർജി ഉണ്ടാക്കാം. ആദ്യ തവണ കഴിക്കു മ്പോൾ അലർജിയുണ്ടാക്കാത്തവ പോലും രണ്ടാംതവണ അലർജിയുണ്ടാക്കാം. ശ്വാസമെടുക്കാൻ ബുദ്ധിമു ട്ട്, വിളർച്ച, വലിവ്, മുഖവും നാവും തടിപ്പ്, ഛർദി, വയറുവേദന, സംസാരി ക്കാൻ ബുദ്ധിമുട്ട് എന്നു തുടങ്ങി ത ലകറങ്ങി വീഴുന്നതുവരെ ഇതിന്റെ ലക്ഷണങ്ങളാണ്.
∙അലർജി സംബന്ധമായ പ്രശ്നങ്ങൾക്ക് ഏറ്റവും നല്ല ചികിത്സ ആശുപത്രി യിൽ എത്തി കുത്തിവയ്പ്പ് നൽകുന്നത് തന്നെയാണ്. ആവർത്തിച്ച് അലർജി ഉണ്ടാവുന്നവർക്ക് എപ്പിെനഫ്രിൻ പെൻഅഥവാ എപ്പിപെൻ ൈകയിൽ കരുതാം. രോഗലക്ഷണം കണ്ടുതുടങ്ങിയാൽ രോഗിക്ക് തന്നെ ഇതുപയോഗിച്ച് കുത്തിവയ്പ്പ് എടുക്കാവുന്നതാണ്.
∙ഇൻസുലിൻ പെൻ പോലെ ൈക യിൽ കരുതാവുന്ന ഒന്നാണു എപ്പിപെൻ. രോഗലക്ഷണം കണ്ടാലുടൻ ഇത് ഉപയോഗിക്കാം. വസ്ത്രത്തിനു പുറത്തുകൂടി കുത്തിവയ്ക്കാവുന്ന ഇത് കുട്ടികൾക്കും പരിശീലനം നൽകി കൊടുത്തുവിടാനാവും.
∙ആശുപത്രിയിലേക്ക് പോകുമ്പോൾ അലർജിക്ക് കാരണമായ വസ്തുവിന്റെ സാംപിൾ ൈകയിൽ കരുതുക.
കളിക്കുമ്പോൾ ഒടിവും ചതവും
രണ്ടുതരം ഒടിവുകളാണുള്ളത്. മുറിവോ ടുകൂടിയതും മുറിവില്ലാത്തതും. വേദന, നീര്, വേദനയുള്ള ഭാഗത്തെ ത്വക്കിന് നിറവ്യത്യാസം, ചതവ്, അസ്വാഭാവികമായ വളവ്, ശരീര ചലനങ്ങൾക്ക് പ്രയാസം, ഉരസുന്നതു പോലുള്ള ശബ്ദമോ അ നുഭവമോ ഒക്കെ ഒടിവിന്റെ ലക്ഷണങ്ങ ളാണ്.
∙പൊട്ടിയ ഭാഗത്തിനു കൂടുതൽ അ നക്കം ഉണ്ടാകാതിരിക്കാനായി മുളയു ടെ ചീള്, മാഗസിൻ, പേപ്പർറോൾ, സ്കെ യിൽ തുടങ്ങിയവയിൽ ഏതെങ്കിലും വച്ച് അധികം മുറുക്കമില്ലാതെ കെട്ടാം.
∙വേദന, നീർക്കെട്ട് എന്നിവ കുറയ്ക്കാൻ തടിപ്പുള്ള ഭാഗത്ത് െഎസ് പായ്ക്ക് വയ്ക്കാം.
∙വേദന, തടിപ്പ്, ചലനങ്ങൾക്ക് ബുദ്ധിമുട്ട് ഇവ കാണുന്നുവെങ്കിൽ ഉ ളുക്കോ ചതവോ ആവാം.
∙ടൗവലിൽ െഎസ് ക്യൂബ്സ് കെട്ടി വേദനയുള്ള ഭാഗത്ത് അമർത്തിവയ്ക്കാം. മൂന്നുമണിക്കൂർ ഇടവിട്ട് 15 മിനിറ്റ് വരെ ഇതു തുടരാം. െഎസ് നേരിട്ടു വയ്ക്കരുത്.
∙വേദനയുള്ള ഭാഗത്തു ബാൻഡേജ് ചുറ്റാം. എന്നാ മുറുക്കി കെട്ടരുത്.
∙ഉളുക്കുള്ള ഭാഗം തലയണയോ മറ്റോ വച്ച് ഉയർത്തി വയ്ക്കുന്നതു നീരു കൂടാതിരിക്കാൻ സഹായിക്കും