ADVERTISEMENT

അസുഖത്തിന്റെ തുടക്കത്തിലേ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള കാൻസർ ഏതാണെന്നു ചോദിച്ചാൽ അധികമാലോചിക്കാതെ പറയാം–ശ്വാസകോശ കാൻസർ എന്ന്. വ്യാപന നിരക്കിൽ ലോകത്ത് തന്നെ രണ്ടാമതായുള്ള ഈ അർബുദം ലോകമാകെയുള്ള അർബുദം ബാധിച്ചുള്ള മരണങ്ങളുടെ പ്രധാന കാരണം കൂടിയാണ്.

എന്നാൽ, ഇപ്പോഴിതാ ഒരു വ്യക്തിയുടെ ശ്വാസകോശാർബുദം ബാധിച്ചു മരിക്കാനുള്ള സാധ്യതയെ മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന ഒരു രക്തപരിശോധന യൂണിവേഴ്സിറ്റി ഒഫ് ടെക്സാസ് എംഡി ആൻഡേഴ്സൺ കാൻസർ സെന്ററിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. പ്രായം, പുകവലി, കുടുംബപാരമ്പര്യം തുടങ്ങിയുള്ള അപകടസാധ്യതകളുടെ അടിസ്ഥാനത്തിൽ ശ്വാസകോശഅർബുദ അപകടസാധ്യതാ പ്രവചിക്കാൻ സഹായിക്കുന്ന മോഡലുകളുമായി (Personalized lung cancer risk model) ചേർത്തുപയോഗിക്കുമ്പോൾ ഇതു വളരെ ഫലപ്രദമാണെന്നു ഗവേഷകർ പറയുന്നു. ജേണൽ ഒഫ് ക്ലിനിക്കൽ ഒാങ്കോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ADVERTISEMENT

വ്യക്തിയെ ബാധിച്ചിരിക്കുന്നത് ഏതുതരം ശ്വാസകോശ അർബുദമാണെന്നതും എത്ര പെട്ടെന്നു കണ്ടുപിടിച്ചു എന്നതുമനുസരിച്ചിരിക്കുന്നു ശ്വാസകോശ അർബുദം ബാധിച്ചവരിലെ അതിജീവനനിരക്ക്. തുടക്കത്തിലേ കണ്ടുപിടിക്കാനായാൽ അതിജീവനനിരക്കു കൂടുതലാണ്. ലോ ഡോസ് സിടി സ്കാൻ വഴി ശ്വാസകോശാർബുദം സ്ക്രീൻ ചെയ്യുന്നത് മരണനിരക്കു കുറയ്ക്കുമെന്നു കണ്ടെത്തിയിട്ടുണ്ടെങ്കിലും നിർഭാഗ്യവശാൽ മിക്ക രാജ്യങ്ങളിലും ഈ സ്ക്രീനിങ് സാധാരണയായി ഉപയോഗിക്കാറില്ല.

ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഈ രക്തപരിശോധന ഭാവിയിൽ ഒരു ലാബിൽ ചെയ്യാവുന്ന വിധത്തിലേക്ക് എത്തിയാൽ ശ്വാസകോശ അർബുദ നിർണയത്തിലും ചികിത്സയിൽ വിപ്ലവകരമായ മാറ്റമായിരിക്കും കൊണ്ടുവരിക.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT