ADVERTISEMENT

കർക്കടകാലത്തെ തണുപ്പിൽ ചൂടോടെ കഞ്ഞി തയറാക്കി അതിൽ സ്പെഷൽ ചമ്മന്തി കൂട്ടി കഴിച്ചാലോ? ഇതാ ആരോഗ്യപ്രദമായ ചമ്മന്തികളുടെ പാചകക്കുറിപ്പുകൾ.

കറിവേപ്പില സിട്രസ് ചമ്മന്തി പൊടി

ADVERTISEMENT

പണ്ടുകാലത്തെ നാട്ടുവൈദ്യത്തിലും ഒറ്റമൂലികളിലും കറിവേപ്പില ഒരു മുഖ്യ ഘടകമായിരുന്നു. മലയാളികളുടെ കറികളിൽ തീർച്ചയായും കാണാവുന്ന ഒന്നാണ് ‘കറിവേപ്പില’. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന പ്രധാന പോഷകങ്ങളാണ് കാർബോഹൈജഡ്രേറ്റ്സ്, നാരുകൾ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, വൈറ്റമിൻ–എ, ബി,സി,ഇ, ആന്റി ഓക്സിഡന്റുകൾ, അമിനോ ആസിഡുകൾ എന്നിവ ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കുന്നതിനു കറിവേപ്പില സഹായിക്കുന്നു. കറിവേപ്പില കൊണ്ട് ത്വക്കിനെ ബാധിക്കുന്ന വിവിധതരം അണുബാധകൾ കുറയ്ക്കാൻ സാധിക്കും. വൈറ്റമിൻ–എ യുടെ കലവറയായതിനാൽ ദിവസേന കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ കാഴ്ചശക്തി വർധിക്കുമത്രേ.

ചേരുവകൾ

ADVERTISEMENT

∙ കറിവേപ്പില – പത്തു തണ്ട്

∙ കൊച്ചുള്ളി– ഏഴെണ്ണം

ADVERTISEMENT

∙ പച്ചമല്ലി – ഒരു ടീസ് പൂൺ

∙ വാളൻപുളി– ചെറിയ നെല്ലിക്ക വലുപ്പത്തിൽ

∙ നാരക ഇല – നാലെണ്ണം

∙ എണ്ണ– ഒരു ടീസ്പൂൺ

∙ ഇഞ്ചി – ഒരു ചെറിയ പീസ്

∙ കുരുമുളക് പൊടി – അര ടീസ്പൂൺ

∙ തേങ്ങാ ചിരകിയത് – ഒരു കപ്പ്

∙ ഉണക്കമുകള് – 10

∙ ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ആദ്യം തേങ്ങയിലേക്ക് കൊച്ചുള്ളി ചെറുതായി അരിഞ്ഞതും ഇഞ്ചി ചെറുതായി അരിഞ്ഞതും ഉണക്കമുളക് ചെറുതായി മുറിച്ചതും മല്ലിയും കുരുമുളക് പൊടിയും ചേർത്ത് നന്നായി തിരുമ്മി വയ്ക്കുക. അതിനുശേഷം പാൻ വച്ച് എണ്ണ ചൂടാക്കി ഈ തേങ്ങാക്കൂട്ട് ചേർത്ത് മൂപ്പിക്കുക. തേങ്ങാ ചെറുതായി മൂത്തു തുടങ്ങുമ്പോൾ കറിവേപ്പിലയും നാരക ഇലയും ചേർത്ത് നന്നായി മൂപ്പിക്കുക. തുടർന്ന് അരകല്ലിലോ മിക്സിയിലോ ആദ്യം പുളിയും ഉപ്പും ചേർത്ത് നന്നായി ചതയ്ക്കുക. അത് കഴിഞ്ഞു ബാക്കി ചേരുവകൾ കൂടി ചേർത്ത് നന്നായി പൊടിച്ചെടുക്കുക.

പതുജാ ചമ്മന്തി

പനികൂർക്കയും തുളസിയും ജാതിക്കയുമാണ് പതുജാ ചമ്മന്തിയിലെ പ്രധാന ചേരുവകൾ. പനികൂർക്കയുടെ ഇല പിഴിഞ്ഞ നീർ കഫം ശമിപ്പിക്കുമെന്ന് ആയുർവേദം പറയുന്നു. കുട്ടികൾക്കും മുതിർന്നവർക്കുണ്ടാകുന്ന പനി, ജലദോഷം, ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങൾ പ്രതിവിധിയാണ്. തുളസി, രക്തം ശുദ്ധീകരിക്കും. ഇതുകൊണ്ടു തന്നെ ചർമ്മത്തിനു തിളക്കം നൽകാനും രക്തജന്യരോഗങ്ങൾ ഒഴിവാക്കാനും സഹായിക്കും. യൂജിനോൾ എന്നൊരു ഘടകം തുളസിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനു സഹായകമാണ്. ബിപി കുറയ്ക്കാനും ഇതു സഹായിക്കും.

നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ജാതിക്ക ദഹനപ്രശ്നങ്ങൾക്കു പരിഹാരമേകും. അന്നജം, മാംസ്യം, കൊഴുപ്പ്, ഭക്ഷ്യ നാരുകൾ ഇവയും വൈറ്റമിൻ എ,സി, റൈബോഫ്ലേവിൻ, പിരിഡോക്സിൻ, ഫോളേറ്റ്, തയാമിൻ എന്നിവയും സോഡിയം, പൊട്ടാസ്യം, കാൽസ്യം, കോപ്പർ, അയൺ, മഗ്നീഷ്യം, മാംഗനീസ്, സിങ്ക് എന്നീ ധാതുക്കളും ജാതിയിൽ ഉണ്ട്.

ചേരുവകൾ

∙ പനിക്കൂർക്ക ഇല – ഒരെണ്ണം

∙ തുളസിയില ഇല – ഒരു പിടി

∙ ഒരു ജാതിക്കയുടെ പകുതി

∙ കാന്താരി – 3

∙ തേങ്ങ – രണ്ടര ടേബിൾ സ്പൂൺ

∙ കൊച്ചുള്ളി – 2

∙ ഇഞ്ചി – ഒരു ചെറിയ പീസ്

∙ ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

എല്ലാ ചേരുവകളും ചേർത്ത് നന്നായി അരച്ച് യോജിപ്പിക്കുകയ

തഴുതാമ ഇല ചമ്മന്തി

പ്രത്യേക പരിചണം ഒന്നും ഇല്ലാതെ തന്നെ വീട്ടുമുറ്റത്ത് ധാരാളമായി വളരുന്ന ഔഷധസസ്യമാണ് തഴുതാമ. നാട്ടിടവഴികളിലെ പതിവു കാഴ്ചയാണ് നിലത്തു വളർന്നു പടർന്ന തഴുതാമച്ചെടികൾ. പണ്ടത്തെ തലയുറയുടെ ആരോഗ്യ രക്ഷ തന്നെ ഇത്തരം ഇല വർഗങ്ങളായിരുന്നു. ഹൃദയത്തെയും വൃക്കയെയും ഒരുപോലെ ഉത്തേജിപ്പിക്കുന്ന ഔഷധസസ്യമാണ് തഴുതാമ. വിരകൾക്കുള്ള മരുന്നകളിൽ ഈ ഇലയുടെ സാന്നിധ്യമുണ്ട്. മൂത്രക്കല്ലിന്റെ അസുഖത്തിന് മികച്ച ഒരൗഷധമാണിത്. ആയുർവേദത്തിൽ മൂത്രാശയരോഗം, പിത്തം, കഫം, വിഷം, കൃമി, തലയ്ക്കുണ്ടാകുന്ന അസുഖങ്ങൾ, രക്തദോഷം എന്നിവയ്ക്ക് തഴുതാമ സമൂലം ഉപയോഗിക്കുന്നു. ശ്വാസം മുട്ടിനും ചുമയ്ക്കും നല്ല മരുന്നാണ് ഇതിന്റെ ഇലയുടെ നീര്. നമ്മൾ കൂടുതലും തഴുതാമ ഇല തോരൻ ആണ് പാകം ചെയ്തു കഴിച്ചിട്ടുള്ളത്.

എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി തഴുതാമ ഇല ചമ്മന്തിയും ഉണ്ടാക്കാം.

ചേരുവകൾ

∙ തഴുതാമ ഇല – ഒരു കപ്പ്

∙ തേങ്ങാ – അര കപ്പ്

∙ പൊട്ടുകടല – ഒരു ടേബിള്‍ സ്പൂൺ

∙ പച്ചമുളക് – മൂന്നെണ്ണം

∙ കൊച്ചുള്ളി – നാലെണ്ണം

∙ ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

എല്ലാ ചേരുവകളും ചേർത്ത് നന്നായി അരയ്ക്കുക. ചമ്മന്തിക്ക് ഒരു പാട് കട്ടി തോന്നിയാൽ അൽപം വെള്ളം ചേർത്ത് അരയ്ക്കാം.

ചീര കാന്താരി ചമ്മന്തി

വിവിധതരം ഇലക്കറികൾ നാം കഴിക്കാറുണ്ടെങ്കിലും ചീരയാണു ഗുണത്തിൽ മുന്നിൽ. ധാരാളം ജീവകം എ, ജീവകം സി, ജീവകം കെ, ഇരുമ്പ് എന്നിവ ചീരയിൽ ഉണ്ട്. അയണും ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലുകൾക്ക് ബലം കൂട്ടാനും ഉത്തമം. കൊളസ്ട്രോൾ അടിഞ്ഞു കൂടുന്നത് ഇല്ലാതാക്കാൻ ശേഷിയുള്ള ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീൻ, വൈറ്റമിൻ സി എന്നിവ കോശങ്ങളെ സംരക്ഷിക്കുന്നു.

കാന്താരി മുളക് കഴിക്കുന്നത് കൊണ്ട് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കും. ദഹനപ്രശ്നങ്ങൾക്കും രക്തസമ്മർദത്തിനും കൃത്യമായ പരിഹാരം കാണാൻ കാന്താരിക്കു കഴിയും. വൈറ്റമിൻ സി ധാരാളമായി കാന്താരിയിലുണ്ട്. അമിതവണ്ണം കുറയ്ക്കാനും ശരീരത്തിലെ മെറ്റബോളിസം ഉയർത്താനും കാന്താരിക്ക് കഴിയും.

ആർത്രൈറ്റിസ് രോഗികൾക്കും ഗുണപ്രദമാണ്.

ചേരുവകൾ

∙ ചുവന്ന ചീര – ഒരു കപ്പ്

∙ തൈര് – രണ്ട് ടീസ്പൂൺ

∙ കാന്താരി – നാലെണ്ണം

∙ ചെറിയുള്ളി – രണ്ടെണ്ണം

∙ ഉപ്പ് – ആവശ്യത്തിന്

∙ തേങ്ങാ – ഒരു ടേബിൾ സ്പൂൺ

∙ എണ്ണ – ഒരു ടീസ്പൂൺ

പാകം ചെയ്യുന്ന വിധം

ആദ്യം ചീര ചെറുതായി മുറിച്ചു എണ്ണയിൽ ഇട്ട് വഴി എടുക്കുക. ചീരയുടെ പച്ച ചുവ മാറി കിട്ടാൻ വേണ്ടി ആണ്. അതിന് ശേഷം ചീരയും ബാക്കി ചേരുവകളും ചേർത്ത് വെള്ളം തൊടാതെ അരകല്ലിലോ മിക്സിയിലോ അരച്ച് എടുക്കുക.

തയാറാക്കിയത്

ആശ യോഹന്നാൻ

തിരുവല്ല

ADVERTISEMENT