ADVERTISEMENT

നിത്യജീവിതത്തിൽ നാം കഴിക്കുന്ന മിക്ക ആഹാരസാധനങ്ങളിലും വളരെ ഉയർന്ന തോതിൽ സോഡിയം അടങ്ങിയിരിക്കുന്നു. സ്നാക്കുകളും പ്രോസസ്ഡ് ഫൂഡുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. സോഡിയം അടങ്ങിയിട്ടുള്ള ഭക്ഷണത്തിന്റെ അമിത ഉപയോഗം ശരീരത്തിൽ നീർവീക്കത്തിനും രക്തസമ്മർദം വർധിപ്പിക്കുന്നതിനും കാരണമാകുന്നു എന്നത് ഏറെ പ്രാധാന്യം നൽകേണ്ട വിഷയമാണ്. ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് നിയന്ത്രിക്കുന്നത് സോഡിയം കുറയ്ക്കുന്നതിനുള്ള നല്ലൊരു മാർഗമാണ്.സ്ട്രോക്ക് വരുന്നതിനുള്ള സാധ്യതയും ഇതിലൂടെ കുറയ്ക്കാനാകുന്നു.

സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാൻ വഴികൾ

ADVERTISEMENT

1. ടേബിൾ സാൾട്ടിനു പകരം മസാലകളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിക്കുക.

2. ഉപ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനക്കൂട്ടുകളും സീസണിങ്ങുകളും ഒഴിവാക്കുക.

ADVERTISEMENT

3. ടിന്നിലടച്ച ഭക്ഷണങ്ങൾ, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ , ബേക്കറി പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക.

4. പെട്ടെന്ന് ഉണ്ടാക്കാവുന്ന സൂപ്പുകൾ (റെഡിമെയ്ഡ് സൂപ്പുകൾ ), ശീതീകരിച്ച ഭക്ഷണങ്ങൾ (മാംസം, മത്സ്യം എന്നിവ ) സോസുകൾ, പെട്ടെന്ന് തയാറാക്കാവുന്ന ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.

ADVERTISEMENT

5. ഫൂഡ് ലേബലുകളിൽ സോഡിയത്തിന്റെ അളവ് പ്രത്യേകം ശ്രദ്ധിച്ചു വാങ്ങുക.

6. സ്നാക്കുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക. ഉരുളക്കിഴങ്ങ് ചിപ്സ്, പീനട്സ് എന്നിവ ധാരാളം സോഡിയം അടങ്ങിയവയാണ്.

7. പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

തയാറാക്കിയത്

സൂസൻ ഇട്ടി

ചീഫ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റ്

ആസ്‌റ്റർ മെഡ്സിറ്റി , കൊച്ചി

ADVERTISEMENT