Friday 09 June 2023 12:55 PM IST

പ്രവസശേഷം കുറച്ചത് പതിമൂന്ന് കിലോ; പഴയ ഫിറ്റ്നസിലേക്ക് ആനിയുടെ ദീർഘദൂര ഓട്ടം

Sruthy Sreekumar

Sub Editor, Manorama Arogyam

fitness

ക്രോസ് കൺട്രി താരമായിരുന്ന ആനിക്കു ഫിറ്റ്നസ് ആവേശമായിരുന്നു. സ്കൂൾ, േകാളജ് കാലത്തു സ്പോർട്സിൽ ആക്റ്റീവായിരുന്നതുെകാണ്ടുതന്നെ ചുറുചുറുക്കോടെ ആത്മവിശ്വാസത്തോെട, ആേരാഗ്യത്തോെട ജീവിച്ചു. ഏതൊരു സ്ത്രീയ്ക്കും ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആനിക്കും ഉണ്ടായി. പഠനം കഴിഞ്ഞ് േജാലി, വിവാഹം, കുട്ടി... വർഷങ്ങൾ കടന്നുപോയപ്പോൾ ആനിക്കു മനസ്സിലായി താൻ പഴയ ആനി അല്ലെന്ന്. സ്റ്റാമിന കുറയുന്നു, പഴയ ഊർജം ഇല്ല. ഇതിന്റെയെല്ലാം കാരണം ആനി തന്നെ കണ്ടെത്തി. റോക്കറ്റ് േപാലെ കുതിക്കുന്ന ശരീരഭാരം. പ്രസവവും േജാലിത്തിരക്കും ഒക്കെ െകാണ്ട് അത് 76 ആയി. ഇനി ഇങ്ങനെ േപായാൽ ശരിയാവില്ല എന്നു മനസ്സിലാക്കിയ ആനി ഉറച്ച തീരുമാനം എടുത്തു. ഫിറ്റ്നസ് വീണ്ടെടുത്തേ മതിയാവൂ. ടാറ്റാ റിയൽറ്റിയുെട െകാച്ചിയിലെ പ്രോജക്റ്റിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗം െഹഡായ ആനി സുനിൽ ഫിറ്റ്നസ് വഴിയിൽ മടങ്ങിയെത്തിയ അനുഭവം പങ്കുവയ്ക്കുന്നു.

തിരക്കുകളിൽ മുങ്ങി

േകാട്ടയംകാരിയാണെങ്കിലും ഞാൻ ജനിച്ചതും വളർന്നതും എല്ലാം ഹൈദരാബാദിൽ ആയിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് അത്‌ലറ്റിക്സും വോളിേബാളും ഹരമായിരുന്നു. അതുെകാണ്ട് തന്നെ ശരീരം നല്ല ഫിറ്റ് ആയിരുന്നു. ജിമ്മിലൊന്നും അന്ന് േപായിട്ടില്ല. സ്പോർട്സിൽ ഉൾപ്പെടുന്ന സാധാരണ പരിശീലനമൊക്കെയേ ഉണ്ടായിരുന്നുള്ളൂ. സ്ട്രെച്ചിങ് വ്യായാമങ്ങളും പരിശീലിക്കുമായിരുന്നു. പഠനമൊക്കെ കഴിഞ്ഞ് സ്വകാര്യ കമ്പനിയുെട െസയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗത്തിലായിരുന്നു േജാലി. തിരക്കു പിടിച്ച ഔദ്യോഗിക ജീവിതം. ഇതിനിടെ വ്യായാമം െചയ്യാൻ സമയം ലഭിക്കാതെയായി. 55 കിലോ ആയിരുന്ന ഭാരം 60 എത്തി. കല്യാണം കഴിക്കുമ്പോൾ 63–64 കിലോയിലും. ഗർഭകാലവും പ്രസവവും എല്ലാം കഴിഞ്ഞപ്പോൾ വീണ്ടും ഭാരം കൂടി. അങ്ങനെ 76 കിലോയിൽ എത്തി.

വേദന അലട്ടിയപ്പോൾ

മകൾ നാലാം ക്ലാസിൽ പഠിക്കുന്ന സമയം. നടുവേദന വല്ലാതെ അലട്ടി തുടങ്ങി. പണ്ട് ചെയ്തിരുന്ന പല കാര്യങ്ങളും െചയ്യാൻ ബുദ്ധിമുട്ട്. സ്റ്റാമിന കുറയുന്നതുപോലെ. പിന്നെ വല്ലാത്ത ഇറിറ്റേഷനും. ഭക്ഷണക്രമവും ആകെ താളംെതറ്റിയിരുന്നു. രാവിലെ ഒാഫിസിലേക്കു തിരക്കുപിടിച്ചിട്ടുള്ള ഒാട്ടത്തിനിെട പലപ്പോഴും പ്രഭാതഭക്ഷണം ഒഴിവാക്കുമായിരുന്നു. ഒാഫിസിലെത്തിയാലും തിരക്കു കാരണം ലഞ്ചും കഴിക്കാൻ സമയം കിട്ടില്ല. പഴയ ഫിറ്റ്നസ് വീണ്ടെടുത്താൽ എല്ലാ പ്രയാസങ്ങളും മാറും എന്നു േതാന്നി. അങ്ങനെ 35–ാം വയസ്സിൽ ജിമ്മിൽ േചർന്നു. ഒരു വർഷം െകാണ്ട് 13 കിേലാ ശരീരഭാരം കുറയ്ക്കുക എന്ന ലക്ഷ്യവും മനസ്സിൽ ഉറപ്പിച്ചു. ജിമ്മിൽ വ്യായാമം തുടങ്ങുന്നതിനു മുൻപ് ഒാടാൻ േപാകും. ഒടുവിൽ ഒരു വർഷം െകാണ്ട് എന്റെ പ്രയത്നം ലക്ഷ്യം കണ്ടു. ഏഴ് വർഷം െകാണ്ട് ശരീരഭാരം നന്നായി കുറഞ്ഞു. അതു കഴിഞ്ഞ് പിന്നെ കാര്യമായി മാറ്റമൊന്നും വരുന്നില്ല. അപ്പോഴാണ് സുംബയെ കുറിച്ച് അറിയുന്നത്.

സുംബ ഇഷ്ടമായി

ആദ്യം സുംബയുെട െഡമോ ക്ലാസിനു േപായി. സ്റ്റെപ്പുകൾ പ്രയാസമായിരുന്നെങ്കിലും സുംബ എനിക്ക് ഇഷ്ടപ്പെട്ടു. ഗ്രൂപ്പ് വർക്കൗട്ടായതും താൽപര്യം വർധിപ്പിച്ചു. അങ്ങനെ ക്ലാസിനു േചർന്നു. പ്രായം കൂടുംതോറും നമ്മുെട കൈകളും കാലുകളും തമ്മിലുള്ള ഏകോപനം കുറഞ്ഞുവരും. എന്നാൽ സുംബ പരിശീലിക്കുന്നതിലൂെട ഈ ഏകോപനം നന്നായി മെച്ചപ്പെടുമെന്നാണ് എന്റെ അനുഭവം. ശരീരം നന്നായി േടാണായി.

വ്യായാമം മുടക്കില്ല

ഇന്നും വ്യായാമം തെറ്റിക്കാതെ കൃത്യമായി മുന്നോട്ടു െകാണ്ടുപോകുന്നുണ്ട്. ജിമ്മും സുംബയും ഉണ്ടെങ്കിലും എന്നും രാവിലെ ഒാടാൻ േപാകും. 30 മിനിറ്റ് ഒാടും. അതു കഴിഞ്ഞ് ജിം. ശരീരഭാരം ഉപയോഗിച്ചും ബാർബെൽ േപാലുള്ള െചറിയ ഭാരമുപയോഗിച്ചും െചയ്യുന്ന ക്രോസ് ഫിറ്റ് വ്യായാമങ്ങളാണ് പരിശീലിക്കാറുള്ളത്. ആഴ്ചയിൽ മൂന്നു ദിവസം ക്രോസ് ഫിറ്റ്, ബാക്കി മൂന്നു ദിവസം സുംബ. ഇതാണ് എന്റെ ഫിറ്റ്നസ് റുട്ടീൻ. സുംബയ്ക്കു േചരുന്ന സമയത്ത് 67 കിലോ ആയിരുന്നു ശരീരഭാരം. ഇപ്പോൾ 63 കിലോയായി. കുറച്ചുകാലം മുൻപ്‌വരെ ഒരു പുഷ് അപ് എടുക്കാൻ േപാലും സാധിക്കില്ലായിരുന്നു. ഇപ്പോൾ എത്ര പുഷ് അപ് േവണമെങ്കിലും എടുക്കാം.

ധാരാളം ഔദ്യോഗിക യാത്രകൾ വേണ്ടിവരാറുണ്ട്. ജിം ഉള്ള േഹാട്ടൽ നോക്കി ബുക്ക് െചയ്യും. ഇങ്ങനെ േപാകുമ്പോൾ ഭക്ഷണത്തിലും നിയന്ത്രണം െകാണ്ടുവരാറുണ്ട്. ജങ്ക് ഫൂഡ് കഴിയുന്നതും ഒഴിവാക്കും.

എന്റെ ഒരു ദിവസം

രാവിലെ വർക്കൗട്ടിനു േപാകുംമുൻപ് ഒരു റോബസ്റ്റ പഴം കഴിക്കും. വ്യായാമം കഴിഞ്ഞ് വീട്ടിൽ എത്തിയാൽ പഞ്ചസാരയും വെള്ളവും േചർക്കാതെ ഒരു ഗ്ലാസ് പഴച്ചാർ. പിന്നെ രണ്ട് പുഴുങ്ങിയ മുട്ട. പ്രാതലിന് ഇഡലി, േദാശ, പുട്ട്, ചപ്പാത്തി – ഇവ ഏതെങ്കിലും. പന്ത്രണ്ട് മണിയോെട ആപ്പിളോ ഒാറഞ്ചോ പപ്പായയോ കഴിക്കും. ചിലപ്പോൾ നട്സ് ആകും കഴിക്കുക. നിലക്കടലയോ ബദാമോ. ഉച്ചയ്ക്കു േചാറ്. വീട്ടിൽ നിന്നു തയാറാക്കി െകാണ്ടുവരും. കുറച്ചു േചാറ്, സാമ്പാർ, േതാരനോ മെഴുക്കുപുരട്ടിയോ. ചിലപ്പോൾ മീൻകറി ഉണ്ടാകും.

വൈകിട്ടു നാലു മണിക്കും സ്നാക്ക് കഴിക്കും. പഴങ്ങളോ നട്സോ ആവും. എട്ട് മണിയോെട അത്താഴം. പച്ചക്കറി സാലഡോ മുട്ട പുഴുങ്ങിയതോ ചിക്കൻ ഗ്രിൽ െചയ്തതോ ആണ് ഡിന്നർ മെനുവിൽ. ചിലപ്പോൾ ഒരു ചപ്പാത്തിയും കഴിക്കും. ചിക്കനും മീനും െപാരിച്ച് കഴിക്കാറില്ല. ചായും കാപ്പിയും കുടിക്കാറില്ല. ഗ്രീൻ ടീ ഉപയോഗിക്കും. ധാരാളം വെള്ളം കുടിക്കും, രണ്ട് ലീറ്ററിൽ കൂടുതൽ. വർക്കൗട്ട് െചയ്യുന്ന സമയത്ത് തന്നെ ഒരു ലീറ്ററോളം വെള്ളം കുടിക്കും.

നല്ല വണ്ണമുണ്ടായിരുന്നപ്പോൾ വെസ്റ്റേൺ വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല. നീളമുള്ള കുർത്തിയും സാരിയും സൽവാറും മാത്രമായിരുന്നു വേഷം. ജീൻസ് പാന്റ് പോലും ഇടാ ൻ മടിയായിരുന്നു. േജാലിയുെട ഭാഗമായി ധാരാളം മീറ്റിങ് ഉണ്ടാകാം. ഇത്തരം സന്ദർഭങ്ങളിൽ ആത്മവിശ്വാസം കൂട്ടുന്നതിൽ വസ്ത്രങ്ങൾക്കും പങ്കുണ്ട്. ഇന്ന് എനിക്ക് എല്ലാ വസ്ത്രങ്ങളും ഇടാം. ഇതു നൽകുന്ന ആത്മവിശ്വാസം വലുതാണ്.