ഇന്ന് എല്ലാ വിവരങ്ങളും നമ്മുെട വിരൽത്തുമ്പി ൽ ലഭ്യമാണ്. ഇന്റർനെറ്റിൽ നിന്നുള്ള അറിവുകൾ മൊബൈൽ ഫോണിലൂടെ വളരെ പെട്ടെന്നു ലഭിക്കുന്നു. അക്കൂട്ടത്തിൽ ആരോഗ്യസംബന്ധമായ കാര്യങ്ങൾ ഞൊടിയിടയിൽ അറിയാൻ മൊബൈൽ ഫോൺ ആപ്ലിക്കേഷനുകളും മോണിറ്ററിങ് ഉപകരണങ്ങളും വ്യാപകമായി തുടങ്ങി. അവ പോലെ തന്നെ ഇന്ന് ഹെൽത് കാൽക്കുലേറ്ററുകളും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഫിറ്റ്നസിലും സ്ത്രീകളിൽ ഗർഭവുമായി ബന്ധപ്പെട്ടുമാണ് ഇത്തരം കാൽക്കുലേറ്ററുകൾ കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. ഈ കാൽക്കുലേറ്ററിൽ നിന്നു ലഭിക്കുന്ന അളവുകൾ 100 ശതമാനവും കൃത്യമാകണമെന്നില്ല. എന്നാൽ പ്രാഥമികമായ അറിവു ലഭിക്കാൻ ഇവ ഉപകരിക്കും. അത്തരം ചില കാൽക്കുലേറ്ററുകളെ പരിചയപ്പെടാം.
ബിഎംഐ അറിയാം
വ്യക്തിയുെട ഉയരവും ശരീരഭാരവും തമ്മിലുള്ള അനുപാതമാണ് ബിഎംഐ അഥവാ ബോഡി മാസ് ഇൻഡക്സ്. ബിഎംഐ 18.5നും 23നും ഇടയി ലാകുന്നതാണ് ഉത്തമം. ബിഎംഐ അ ളക്കാനുള്ള കാൽക്കുലേറ്റർ ഇന്റർനെറ്റിലും മൊബൈൽ ആപ്പുകളിലും ലഭ്യമാണ്. ഇതിൽ നമ്മുെട വയസ്സ്, ലിംഗം (Gender), പൊക്കം, ശരീരഭാരം എന്നിവ രേഖപ്പെടുത്താനുള്ള കോളം കാണാം. വിവരങ്ങൾ നൽകിയ ശേഷം കാൽക്കുലേറ്റ് ഒപ്ഷൻ നൽകിയാൽ നമ്മു
െട ബിഎംഐ എത്രയാണെന്നു തെളിഞ്ഞുവരും. അതോടൊപ്പം തന്നെ അമിതഭാരമാണോ ഭാരക്കുറവാണോ സാധാരണമാണോ എന്നും കാണാം.
കാലറി മനസ്സിലാക്കാൻ
∙ കാലറി കാൽക്കുലേറ്റർ :
കാലറി കാൽക്കുലേറ്ററിലൂെട ഒരു ദിവസം വ്യക്തിക്കു ആവശ്യമായ കാലറി എത്രയെന്ന് കണ്ടെത്താം. ശരീരഭാരം കൂട്ടാനും കുറയ്ക്കാനുമുള്ള ടിപ്സുകളും ഇവയിൽ ലഭ്യമാണ്. ഈ കാൽക്കുലേറ്ററിൽ വ്യക്തിയു
െട വയസ്സ്, ലിംഗം, പൊക്കം, ശരീരഭാരം, ആക്റ്റിവിറ്റി ലെവ ൽ ( വ്യായാമം െചയ്യുന്നുണ്ടോ, ആഴ്ചയിൽ എത്ര തവണ െചയ്യും, തീവ്രത, ചെയ്യുന്ന തൊഴിലിൽ ശാരീരിക അധ്വാനത്തിന്റെ അളവ് – തുടങ്ങിയ ഒപ്ഷനുകൾ കാണാം. ഇവയിൽ അനുയോജ്യമായത് തിരഞ്ഞെടുക്കാം. )
∙ ബോഡി ഫാറ്റ് കാൽക്കുലേറ്റർ
നമ്മുെട ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കണ്ടെത്താൻ സഹായിക്കുന്ന ഒന്നാണ് ബോഡി ഫാറ്റ് കാൽ ക്കുലേറ്ററുകൾ. കൊഴുപ്പിന്റെ അളവ് കണ്ടെത്താനായി ലിംഗം, വയസ്സ്, ശരീരഭാരം, പൊക്കം, കഴുത്തിന്റെ ചുറ്റളവ് (സെന്റീമീറ്റർ), അരവണ്ണം (സെന്റീമീറ്റർ ) തുടങ്ങിയ വിശദാംശങ്ങൾ രേഖപ്പെടുത്തണം.
∙ ബിഎംആർ കാൽക്കുലേറ്റർ (ബേസൽ മെറ്റബോളിക് റേറ്റ്) -
ദഹനവ്യവസ്ഥ വിശ്രമിക്കുമ്പോൾ വ്യക്തിക്ക് ആവശ്യമായി വരുന്ന എനർജിയുെട അളവാണ് ബേസ ൽ മെറ്റബോളിക് റേറ്റ്. അതായത് പാർക്ക് െചയ്തിരിക്കുന്ന ഒരു വാഹനത്തിന് എത്ര ഇന്ധനം ഉപയോഗിക്കും എന്നതിനു തുല്യമായി. ഈ അ വസ്ഥയിൽ ആന്തരിക അവയവങ്ങളുെട പ്രവർത്തനം നിലനിർത്തിപോകേണ്ട എനർജിയുെട അളവാണ് കണ്ടുപിടിക്കുന്നത്. ശരീരം പൂർണമായും വിശ്രമാവസ്ഥയിൽ ഇരിക്കുമ്പോഴാണ് ബിഎംആർ അളന്നുനോക്കുന്നത്. ബിഎംആർ അറിയാനായി വയസ്സ്, ലിംഗം, പൊക്കം, ശരീരഭാരം എന്നിവ നൽകിയാൽ മതി. പലപ്പോഴും ഒാൺലൈൻ ബിഎംആർ ടെസ്റ്റുകൾ കൃത്യമായ ഫലം നൽകണമെന്നില്ല. യോഗ്യതയുള്ള സ്പെഷലിസ്റ്റുമായി കൺസൽറ്റ് െചയ്യുന്നതാണ് ഉചിതം. ഉപകരണങ്ങൾ വഴി ബിഎംആർ കൃത്യമായി നിർണയിക്കാൻ സാധിക്കും.
വേഗത മെച്ചപ്പെടുത്താൻ
∙ പേസ് കാൽക്കുലേറ്റർ – ഒാട്ടം , നടത്തം, സൈക്ലിങ് എന്നിവയുൾപ്പെടുന്ന വിവിധ പ്രവർത്തനങ്ങൾക്കുള്ള വേഗത കണക്കാക്കാൻ ഉപയോഗിക്കുന്ന രീതി. മേൽപ്പറഞ്ഞ വേഗതയും സമയവും ദൂരവും ഉപയോഗിച്ച് ആ പ്രവൃത്തി െചയ്യാൻ എടുത്ത സമയവും കണക്കാക്കാൻ സാധിക്കുന്നതാണ്. എത്ര ദൂരം, എത്ര സമയം, ഏതു തരം ഒാട്ടം (നടത്തമാണോ മാരത്തൺ ആണോ) തുടങ്ങിയ വിശദാംശങ്ങൾ രേഖപ്പെടുത്താം. വ്യായാമം െചയ്യുമ്പോൾ പേസ് റേറ്റും ഹാർട്ട് ബീറ്റിങ് റേറ്റും കണക്കാക്കുന്നത് വ്യക്തിയുെട പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും.
ശരിയായ ശരീരഭാരമെത്ര?
∙ ഐഡിയൽ വെയ്റ്റ് കാൽക്കുലേറ്റർ - പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ വ്യക്തിക്കു വേണ്ട മാതൃകാ ശരീരഭാരം കണ്ടെത്താൻ സഹായിക്കുന്ന കാൽക്കുലേറ്റർ ആണിത്. വ്യക്തിയുെട പൊക്കം, ലിംഗം, വയസ്സ് എന്നിവ അടിസ്ഥാനമാക്കിയാണ് ഫലം ലഭിക്കുക. ബോഡി മാസ് ഇൻഡക്സിനു സമാനമായ കാൽക്കുലേറ്റർ ആണിത്.
∙ കാലറി ബേൺഡ് കാൽക്കുലേറ്റർ
നടത്തം, ഒാട്ടം, സൈക്ലിങ് പോലുള്ള പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ എത്ര കാലറിയാണ് എരിച്ചുകളഞ്ഞത് എന്ന് കണക്കാക്കാനുള്ള കാൽക്കുലേറ്റർ ആണിത്. ഇതു കണ്ടെത്താനായി പ്രവൃത്തി തിരഞ്ഞെടുക്കാം. (ഉദാ : നടത്തം, ഒാട്ടം പോലുള്ളവ. ഇവ എത്ര തീവ്രതയിൽ െചയ്തു എന്ന് അടയാളപ്പെടുത്താനുള്ള ഒാപ്ഷനുകൾ കാണും) എത്ര സമയമെടുത്താണ് പ്രവൃത്തി പൂർത്തിയാക്കിയത്, ശരീരഭാരം എന്നിവയും രേഖപ്പെടുത്താം. ഈ ഘടകങ്ങൾ അടിസ്ഥാനമാക്കി എത്ര കാലറിയാണ് എരിഞ്ഞുപോയത് എന്ന് അറിയാനാകും. നിശ്ചിത ദൂരത്തിൽ എത്ര കാലറി എരിഞ്ഞുപോയി എന്നറിയാനുള്ള കാൽക്കുലേറ്ററും ഇതിനോടൊപ്പം ഉണ്ട്. ഇതറിയാനായി ഏതു തരം പ്രവൃത്തി, എത്ര വേഗത്തിൽ, ദൂരം, ശരീരഭാരം എന്നീ വിവരങ്ങൾ നൽകിയാൽ മതി.
∙ കാലറി ഡെഫിസിറ്റ് കാൽക്കുലേറ്റർ– ബേസൽ മെറ്റബോളിക് റേറ്റ്, പ്രവർത്തന നിലവാരം എന്നിവയെ അടിസ്ഥാനമാക്കി വ്യക്തിയുെട നിലവിലെ ശരീരഭാരം നിലനിർത്താൻ ആവശ്യമായ കാലറി അളവു കണക്കാക്കാൻ കാലറി ഡെഫിസിറ്റ് കാൽക്കുലേറ്റർ ഉപയോഗിക്കാം. ശരീരഭാരം കുറയ്ക്കാൻ ആവശ്യമായ കാലറിയാണ് കണ്ടെത്തുന്നത്. കൊഴുപ്പു കുറയ്ക്കാൻ എത്ര കാലറി കഴിക്കണമെന്നും നിർണയിക്കാം.
പരിമിതികൾ അറിയാം
പല കാൽക്കുലേറ്ററുകളും വിദേശനിർമിതമായതിനാൽ വിദേശികളു
െട ശരീരഭാരവും മറ്റുമായിരിക്കും അ ടിസ്ഥാനമായി നിശ്ചയിച്ചിരിക്കുന്നത്. അത് ഇന്ത്യാക്കാരിൽ നിന്ന് വിഭിന്നമായിരിക്കും. ശരിയായ അളവുകൾ നൽകിയില്ലെങ്കിൽ തെറ്റായ ഫലം ലഭിക്കാം. വ്യക്തിയുെട പൊക്കവും ശരീരഭാരവും എല്ലാം കൃത്യമായി നൽകണം. പ്രവൃത്തി രേഖപ്പെടുത്താനുള്ള ഒപ്ഷനുകളിൽ അവർ നൽകിയിട്ടുള്ള പ്രവൃത്തികളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള അവസരമേയുള്ളൂ.
എത്ര വെള്ളം കുടിക്കണം?
∙ വാട്ടർ ഇൻടേക്ക് കാൽക്കുലേറ്റർ
ഒരു ദിവസം എത്ര വെള്ളം കുടിക്കണം എന്ന് അറിയണമെന്നുണ്ടോ? എങ്കിൽ വാട്ടർ ഇൻടേക്ക് കാൽക്കുലേറ്റർ അതിനു സഹായിക്കും. വ്യക്തിക്ക് ആരോഗ്യത്തോടെ ഇരിക്കാ ൻ ഒരു ദിവസം എത്ര വെള്ളം കുടിക്കണമെന്ന് ഇതിലൂെട അറിയാം. ശ രീരഭാരം, പ്രവൃത്തിനിരക്ക്, കാലാ വസ്ഥ എന്നിവയെ അടിസ്ഥാനമാക്കിയാണ് വെള്ളത്തിന്റെ അളവ് ക ണ്ടെത്തുന്നത്. ഈ വിവരങ്ങൾ രേഖപ്പെടുത്തിയാൽ എത്ര ലീറ്റർ അല്ലെങ്കിൽ എത്ര കപ്പ് വെള്ളം കുടിക്കണമെന്ന് അറിയാൻ സാധിക്കും.
ഗർഭിണികൾക്കു സഹായി
∙ പ്രഗ്‌നൻസി കാൽക്കുലേറ്റർ – പ്രഗ്‌നൻസി കാൽക്കുലേറ്ററിലൂെട ഗർഭിണിയുെട പ്രസവതീയതി കണക്കാക്കാൻ സാധിക്കും. ഇതിനായി അവസാനമായി ആർത്തവം വന്ന ദിവസം, സ്കാനിങ്ങിൽ ഭ്രൂണത്തിന്റെ വളർച്ച (എത്ര ആഴ്ച) എന്നിവ കണക്കാക്കിയാണ് പ്രസവതീയതി തീരുമാനിക്കുന്നത്. ഏതു രീതിയുെട അടിസ്ഥാനത്തിൽ പ്രസവതീയതി അറിയണം എന്നു വ്യക്തിക്കു തീരുമാനിക്കാം. അവസാന ആർത്തവം എന്ന രീതിയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അവസാനം ആർത്തവം വന്ന ആദ്യ ദിവസം ഏതെന്നു രേഖപ്പെടുത്താം. ഒപ്പം ആർത്തവചക്രങ്ങൾക്കിടയിലെ ഇടവേളകൾ എത്ര ദിവസമാണെന്നും. സ്കാനിങ് രീതിയാണെങ്കിൽ സ്കാൻ െചയ്ത ദിവസവും ഭ്രൂണത്തിന് എത്ര ആഴ്ചയും ദിവസവും വളർച്ചയുമുണ്ടെന്നും എഴുതാം.
അവസാന ആർത്തവം വന്ന ദിവസം കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കിൽ തെറ്റായ ഫലം ലഭിക്കാം.
∙ പ്രഗ്നൻസി വെയ്റ്റ് ഗെയിൻ കാൽക്കുലേറ്റർ – ഗർഭകാലത്ത് ആരോഗ്യകരമായ രീതിയിൽ എത്ര ശരീരഭാരം കൂട്ടാം എന്നു കണക്കുകൂട്ടാം. അതിനായി ഗർഭം എത്ര ആഴ്ചയെത്തി, പൊക്കം, ഗർഭിണിയാകുന്നതിനു മുൻപുള്ള ശരീരഭാരം, നിലവിലെ ശരീരഭാരം തുടങ്ങിയ വിവരങ്ങൾ നൽകാം. ഇവ നൽകിയാൽ നിലവിൽ എത്രമാത്രം ശരീരഭാരം വർധിക്കുന്നതാണ് ആരോഗ്യകരം എന്ന് അറിയാനാകും.
ഇവിടെ ഗർഭിണിയാകുന്നതിനു മുൻപുള്ള ശരീരഭാരം ഗർഭിണികൾ കൃത്യമായി ഒാർത്തിരിക്കണമെന്നില്ല.
∙ പ്രഗ്‌നൻസി കൺസെപ്ഷൻ കാൽക്കുലേറ്റർ– ഗർഭിണികളിൽ എന്നാണ് ഗർഭധാരണം സംഭവിച്ചിരിക്കാൻ സാധ്യത എന്ന് അറിയാൻ സഹായിക്കുന്ന കാൽക്കുലേറ്റർ. പ്രസവതീയതി (ഡ്യൂ ഡേറ്റ്), അവസാനം ആർത്തവം വന്ന ദിവസം അല്ലെങ്കിൽ അവസാനമായി ചെയ്ത സ്കാനിങ് വിവരങ്ങൾ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണു ഗർഭധാരണ ദിവസം അറിയുന്നത്.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കു തങ്ങളുെട ശരീരഭാരത്തിലും മറ്റും വരുന്ന മാറ്റങ്ങൾ രേഖപ്പെടുത്താനും വിശകലനം െചയ്യാനും ഈ ഹെൽത് കാൽക്കുലേറ്ററുകൾ ഉപകരിക്കും. ഗർഭിണികൾക്കു നല്ലൊരു ഹെൽത് ഗൈഡ് ആയും ഇവ വർത്തിക്കും. എന്നാൽ ഇത്തരം കാൽക്കുലേറ്ററുകളിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി സ്വയം ചികിത്സ െചയ്യാൻ ശ്രമിക്കരുത്. അളവുകളിൽ എന്തെങ്കിലും തരത്തിലുള്ള സംശയം വന്നാൽ ബന്ധപ്പെട്ട ഡോക്ടറെ കണ്ട് അഭിപ്രായവും പരിഹാരവും തേടുക.
ഡെവലപ്മെന്റൽ മൈൽസ്റ്റോൺ കാൽക്കുലേറ്റർ
∙കുഞ്ഞുങ്ങളുെട വളർച്ചാ നാഴികക്കല്ലുകൾ അറിയാൻ സഹായിക്കുന്ന ഒന്നാണ് ഡെവലപ്മെന്റൽ മൈൽസ്റ്റോൺ കാൽക്കുലേറ്റർ. ഇതിൽ കുഞ്ഞിന്റെ ജനനതീയതിയും ലിംഗവും നൽകിയാൽ മാത്രം മതി. കുഞ്ഞ് ജനിച്ച മാസം മുതൽ നിലവിലെ ദിവസം വരെ പിന്നിടേണ്ട വളർച്ചാ നാഴികക്കല്ലുകൾ അറിയാൻ സാധിക്കും. ഒാരോ മാസത്തെയും വിവരങ്ങൾ പ്രത്യേകമായി ലഭിക്കും.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. അനിതാ മോഹൻ
മുൻ സ്റ്റേറ്റ് ന്യൂട്രിഷൻ ഒാഫിസർ , തിരുവനന്തപുരം
ഡോ. ദിവ്യ വിഷ്ണു
കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്, രാജഗിരി ഹോസ്പിറ്റൽ, ആലുവ