കല്ലിന്മേൽ കല്ലു ചേർത്തു കെട്ടിടങ്ങൾ പണിതുയർത്തുന്ന കാസർകോട്, ചെറുവത്തൂരുകാരൻ കണ്ണങ്കൈ കുഞ്ഞിരാമൻ തന്റെ ആശയും ആദർശവും സ്വപ്നവും ചാലിച്ചു കെട്ടിപ്പൊക്കിയതാണ് കെ കെ ആർ മെഡിക്കൽ ക്ലിനിക് അഥവാ കണ്ണങ്കൈ കുഞ്ഞിരാമൻ മെഡി. ക്ലിനിക് ചെറുവത്തൂരിന്റെ സ്വന്തം ജനകീയ ആശുപത്രി.
‘‘വല്യ വല്യ ആശുപത്രികളോടു മത്സരിക്കുവാൻ നിനക്കാകുമോ കുഞ്ഞിരാമാ, ആശുപത്രി നടത്തിപ്പിനെ കുറിച്ചു നിനക്കെന്തറിയാം ?’’ എന്നു സ്നേഹബുദ്ധ്യാ പലരും ഉപദേശിച്ചു. എത്രനാൾ ഈ ആശുപത്രി പ്രവർത്തിക്കുമെന്നു നോക്കാമെന്നു ചിലർ ഊറിച്ചിരിച്ചു. പക്ഷേ, അസാധാരണമായ നിശ്ചയദാർഢ്യത്തിന്റെ കരുത്തുറ്റ തൂണിൽ കുഞ്ഞിരാമൻ ഒറ്റയ്ക്കു കെട്ടിപ്പൊക്കിയ ആശുപത്രി ഈ ജൂൺ 25 ന് ഒരു വർഷം പൂർത്തിയാക്കുകയാണ്.
കൽപണിയിലെ വരുമാനം മാത്രം വച്ച് ഒറ്റയ്ക്ക് ആശുപത്രി നിർമാണത്തിന് ഇറങ്ങി പുറപ്പെടാൻ കുഞ്ഞിരാമനെ പ്രേരിപ്പിച്ചത് അമ്മ പാറുവിനെയും കൊണ്ടുള്ള ആശുപത്രി യാത്രകളാണ്.
പൂർണമായ വായനയ്ക്ക് 2024 ജൂൺ ലക്കം മനോരമ ആരോഗ്യം കാണുക