Saturday 11 December 2021 05:08 PM IST

എന്തുകൊണ്ട് ചിലരെ മാത്രം കൊതുക് കൂടുതൽ കടിക്കുന്നു? വിദഗ്ധാഭിപ്രായം അറിയാം

Sruthy Sreekumar

Sub Editor, Manorama Arogyam

mosq234

കാലാവസ്ഥയും കൊതുകുകടിയും തമ്മിൽ ബന്ധമുണ്ടോ ?

കാലാവസ്ഥയും കൊതുകുജന്യരോഗങ്ങളും തമ്മിൽ വളരെയധികം ബന്ധമുണ്ട്. ആഗോളതാപനത്തിന്റെ ഭാഗമായി നേരത്തെ കുറവുള്ള സ്ഥലങ്ങളിൽ ഇപ്പോൾ മഴ കൂടുതൽ ലഭിക്കുന്നു. ഇതിെന ട്രോപ്പിക്കലൈസേഷൻ എന്നു പറയും. അതിനാൽ തന്നെ നേരത്തെയുള്ളതിനെക്കാൾ കൂടുതൽ പ്രദേശങ്ങളിൽ ഇപ്പോൾ കൊതുക് വളരെയധികം പെരുകുന്നു. അതിനാൽ പണ്ടുകാലത്ത് മലേറിയ വളരെ കുറഞ്ഞിരുന്ന പ്രദേശങ്ങളിൽ പോലും ഭാവിയിൽ രോഗം പെരുകാനുള്ള സാധ്യതയുണ്ട്. കേരളത്തിലും സമാന അവസ്ഥ വരാം. കേരളത്തിൽ മൺസൂൺ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയത്ത്, അതായത് ജൂലൈ മാസത്തിലാണ് കൊതുകുജന്യ രോഗങ്ങൾ കൂടുക. മഴവെള്ളം കെട്ടിക്കിടന്ന് കൊതുകു വളരാനുള്ള സാഹചര്യമാണ് ഇതിനു കാരണം. ചില കൊതുകുകൾക്കു കാലാവസ്ഥയ്ക്കനുസരിച്ച് രോഗപ്രസരണശേഷി കൂടുതൽ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചൂടും ഈർപ്പവും ഉള്ള കാലാവസ്ഥയിൽ കൊതുകുകൾ വളരെ പെട്ടെന്നു രോഗം പരത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കൊതുകുകൾ ചിലരെ മാത്രമെ കടിക്കുകയുള്ളൂ ?

എല്ലാവരെയും കൊതുകു കടിക്കാനുള്ള സാധ്യത ഒരുപോലെയല്ല. ജൈവശാസ്ത്രപരമായ കാരണങ്ങളും വ്യക്തികളുെട പെരുമാറ്റം, ജീവിതരീതി, സാഹചര്യം എന്നിവയുമായി ബന്ധപ്പെട്ടാണ് ഈ സാധ്യത കിടക്കുന്നത്. കൂടുതൽ സമയം പുറത്തു ചെലവഴിക്കുന്ന ആളുകളെയാണ് പുറത്തുള്ള കൊതുകുകൾ കൂടുതൽ കടിക്കുക. അടുക്കളയിൽ നിൽക്കുന്ന വ്യക്തിക്ക് അവിടെയുള്ള പുകയുെട സാന്നിധ്യം കൊണ്ടു വിരളമായേ കൊതുകുകടി ഏൽക്കൂ. സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാർക്കാണ് കടിയേൽക്കാൻ കൂടുതൽ സാധ്യത എന്നു പറയുന്നു. കൊതുക് ഉൾപ്പെടെയുള്ള പ്രാണികൾ മനുഷ്യരെ തിരിച്ചറിയുന്നത് ചില സംവേദനങ്ങളെ അടിസ്ഥാനമാക്കിയാണ്. അതിലൊന്നാണ് ഗന്ധം. മറ്റൊന്ന് ഊഷ്മാവ്. ഇവ രണ്ടും വ്യക്തികളിൽ വ്യത്യസ്തപ്പെട്ടിരിക്കും. മനുഷ്യവിയർപ്പിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് പോലുള്ളവ  കൊതുകുകളെ ആകർഷിക്കാം. അതിനാൽ തന്നെ വിയർക്കുന്ന ആളുകൾക്കു കടിയേൽക്കാനുള്ള സാധ്യത കൂടുതലെന്നു കരുതപ്പെടുന്നു.

കൊതുകിനെ അകറ്റാനുള്ള മാർഗങ്ങൾ ?

  ഒാരോ കൊതുകുജന്യ രോഗത്തിനും ഒാരോ മാർഗങ്ങൾ പ്രയോഗിക്കാം. മലമ്പനി വ്യപകമായിട്ടുള്ള ഇടങ്ങളിലെ വീടുകളിലെ ഭിത്തികളിൽ ഡിഡിറ്റി പോലുള്ള വിഷപദാർഥങ്ങൾ തേയ്ക്കാറുണ്ട്. മലമ്പനി രോഗത്തിനു കാരണമായ കൊതുകു മനുഷ്യരെ കടിച്ചതിനുശേഷം ഭിത്തിയിൽ വിശ്രമിക്കും. അങ്ങനെ കൊതുകു നശിക്കും. മലമ്പനി വരുത്തുന്ന അനോഫിലെക്സ് കൊതുകുകൾ രാത്രികാലങ്ങളിലാണ് സജീവമാകുക. അതിനാൽ കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങുന്നതു നല്ലതാണ്. പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകൾക്കെതിരെ ഈ രീതികൾ ഫലപ്രദമല്ല. ഇവയെ ചെറുക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം ഉറവിട നശീകരണമാണ്. വീടിന്റെ പരിസരത്തു വെള്ളക്കെട്ടുകൾ ഒഴിവാക്കുക. ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കുന്നത് (ആഴ്ചയിൽ ഒരു ദിവസരം പരിസരം ശുചീകരിക്കുന്നത്) ഈഡിസ് കൊതുകുകളുെട സാന്ദ്രത കുറയ്ക്കുന്നതിനു സഹായിക്കും. അനോഫിലെക്സ് കൊതുകുകൾ പായലും പോളയും നിറഞ്ഞ വലിയ കുളങ്ങളിലാണ് വസിക്കുന്നത്. ഈ കുളങ്ങൾ

വൃത്തിയാക്കുകയും മീനുകൾ വളർത്തുകയും െചയ്യുന്നത് കൊതുകുകളെ ഇല്ലായ്മ െചയ്യും. ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കുന്നത് നല്ലതാണ്. വളരെവേഗം രോഗം പടർന്നുപിടിക്കുന്ന പ്രദേശങ്ങളിൽ ഫോഗിങ് പോലുള്ള മാർഗങ്ങൾ
ഉപയോഗിക്കാം.

കൊതുകിനെ അകറ്റാനുള്ള ലേപനങ്ങൾ ഫലപ്രദമാണോ ?

കൊതുകിനെ അകറ്റാൻ ലേപനങ്ങൾ അത്ര ഫലപ്രദമാണ് എന്നു പറയാൻ കഴിയില്ല. കൊതുകുജന്യരോഗങ്ങൾ കൂടുതൽ ഉള്ള പ്രദേശത്ത്, വളരെ കുറച്ചു സമയത്തേക്ക് തങ്ങുകയാണെങ്കിൽ ലേപനങ്ങൾ ഉപയോഗിക്കാം. ലേപനങ്ങൾ പുരട്ടിയശേഷം വിയർത്താൽ ലേപനത്തിന്റെ ഗുണഫലം കുറയും.  ലേപനങ്ങൾ ത്വക്കിനു പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. ചിലയാളുകൾക്ക് അലർജി ഉണ്ടാകാം.

കൊതുകുജന്യ രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം ?

    കേരളത്തിൽ ഉണ്ടാകുന്ന കൊതുകുജന്യരോഗങ്ങൾ എല്ലാം ഈഡിസ് കൊതുകു പരത്തുന്നവയാണ്. അതിനാൽ ഈ കൊതുകുകളെ പ്രതിരോധിക്കുന്നതിൽ പ്രാധാന്യം നൽകണം. ചെറിയ വെള്ളക്കെട്ടുകളിലാണ് ഇവ മുട്ടയിടുന്നത്. നമ്മു

െട വീടുകൾക്കുള്ളിലും ഇവ വളരാനുള്ള സാഹചര്യമുണ്ട്. ഫ്രിജിന്റെ പിൻഭാഗത്തു കെട്ടിനിൽക്കുന്ന വെള്ളം ഈഡിസിന്റെ പ്രജനനത്തിനു കാരണമാകുന്നു. വീടിനുള്ളിലെ െചടിച്ചട്ടികൾ, പൊട്ടിയ ഫ്ലഷ് ടാങ്ക്,  ജലക്ഷാമം ഉള്ളിടത്ത് സംഭരിച്ചുവയ്ക്കുന്ന വെള്ളം എന്നിവിടങ്ങളിലെല്ലാം കൊതുകു വളരാം. മുട്ട വിരിഞ്ഞ് കൊതുകായി മാറാൻ ഒരാഴ്ച സമയം എടുക്കും. അതിനാൽ കൂത്താടിയു
െട രൂപത്തിൽ ഇവയെ കണ്ടെത്താനും നശിപ്പിക്കാനും കഴിയും. രാവിലെയും വൈകുന്നേരവും വീടുകൾക്കുള്ളിൽ പുകയ്ക്കുന്നത് കൊതുകുകളെ അകറ്റാൻ സഹായിക്കും. പുകയ്ക്കുമ്പോൾ ഫർണിച്ചറുകളുെട അടിഭാഗത്തും ഒഴിഞ്ഞ കോണുകളിലും പുക ഏൽപ്പിക്കണം.  

പരിസര ശുചീകരണം എങ്ങനെ വേണം ?

    ഈഡിസ് കൊതുകുകളെ ലക്ഷ്യം വച്ചുവേണം പരിസരശുചീകരണം നടത്താൻ. ചെറിയ തോതിൽ വെള്ളം കെട്ടാൻ സാധ്യത ഉള്ള ഇടങ്ങൾ പോലും ശ്രദ്ധിക്കണം. പ്ലാസ്റ്റിക് പാത്രങ്ങൾ, ചിരട്ട, മുട്ടത്തോട്, ഉപയോഗശൂന്യമായ ടയറുകൾ എന്നിവിടങ്ങളിൽ കൊതുകുകൾ വളരാം. കൈത ച്ചക്ക കൃഷി െചയ്യുന്ന ഇടങ്ങളിൽ ചെടികൾക്കിടയിലുള്ള സ്ഥലങ്ങളിൽ കൊതുകു വളരാം. ഇവിെട ഉപ്പു വിതറുന്നതും വേപ്പിൻ പിണ്ണാക്ക് നിക്ഷേപിക്കുന്നതും ഈഡിസിന്റെ പ്രജനനം കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്. ഉപയോഗശൂന്യമായ റബ്ബർ മരങ്ങളിലെ ചിരട്ടകൾ കമഴ്ത്തി വയ്ക്കുകയും വേണം. മലിനജലത്തിൽ വളരുന്ന ക്യൂലക്സ് കൊതുകുകളെ നശിപ്പിക്കുന്നതിനായി അത്തരം ഇടങ്ങൾ ഇല്ലാതാക്കുകയോ ഉപയോഗശൂന്യമായ വെള്ളമാണെങ്കിൽ അബേറ്റ് പോലുള്ള കീടനാശിനികൾ തളിക്കുകയോ െചയ്യാം.   

കൊതുകുകടി തടയാൻ വസ്ത്രധാരണം എങ്ങനെ വേണം ?

കൊതുകുജന്യ രോഗങ്ങളും കൊതുകുകടിയും തടയുന്നതിൽ വസ്ത്രധാരണത്തിനു പ്രധാന പങ്കുണ്ട്. രാവിലെയും (6–8) വൈകുന്നേരവും (5–7)  പുറത്തുപോവുകയാണെങ്കിൽ ശരീരം മൂടുന്ന വസ്ത്രം ധരിക്കുന്നതാണ് ഉത്തമം. കൊച്ചുകുട്ടികൾ കളിക്കാൻ പോവുകയാണെങ്കിലും ഫുൾ കൈ  ബനിയനും പാന്റും ധരിപ്പിക്കുക. പറമ്പിൽ പണിയെടുക്കുന്നവരും റബ്ബർ ടാപ്പിങ് തൊഴിലാളികളും പ്രത്യേകം ശ്രദ്ധിക്കണം. കണ്ണുകൾ ഒഴികെ മുഖം മൂടുകയും ചെയ്യാം. സിക പോലുള്ള രോഗം പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ഗർഭിണികളും വസ്ത്രധാരണത്തിൽ ശ്രദ്ധിക്കണം.

Tags:
  • Daily Life
  • Manorama Arogyam