ADVERTISEMENT

സെക്കന്റ് സ്റ്റഡും തേഡ് സ്റ്റഡും ഇരട്ട മൂക്കുത്തിയും പൊക്കിളിലും മറ്റും സ്റ്റഡുകളും വളയങ്ങളും സ്ത്രീയെ സംബന്ധിച്ചിടത്തോളം സർവസാധാരണമാണ്. അതെല്ലാം ട്രെൻഡിന്റെ ഭാഗവുമാണ്.

എന്നാൽ ശരീരമാകെ കമ്മലുകൾ ധരിച്ച് റെക്കോഡ് സൃഷ്ടിക്കുന്ന ഒരാളുടെ കാര്യമാണ് ഇനി പറയുന്നത്. എഡിൻബറോയിൽ നിന്നുള്ള എലയ്ൻ ഡേവിഡ്സൺ എന്ന 42 കാരിയായ ഷോപ് കീപ്പറാണ് കഥാനായിക. നമ്മുടെ കഥാനായികയുടെ ശരീരത്തിൽ ഇതുവരെയായി തുളച്ച് ഇട്ട കമ്മലുകൾ ഒന്നും രണ്ടും അല്ല 6925 എണ്ണമാണ്.

ADVERTISEMENT

ബ്രസീലിൽ ജനിച്ചു വളർന്ന ഈ മുൻ നഴ്സ് 2000-ലാണ് ശരീരം തുളച്ചു കമ്മലിട്ടതിന്റെ ആദ്യ റെക്കോർഡ് തന്റെ പേരിൽ ആക്കിയത്. അന്ന് 462 കമ്മലുകളാണ് തന്റെ ശരീരത്തിൽ ഇവർ തുളച്ചു കയറ്റിയത്. മുഖത്തു മാത്രം 192 എണ്ണം. എന്നാൽ 2009- ൽ 6005 വളയങ്ങൾ ശരീരം തുളച്ച് ഇട്ടുകൊണ്ടാണ് ഇവർ തന്റെ തന്നെ റെക്കോർഡ് പുതുക്കിയത്. അതിൽ തന്നെ ഒരു നല്ല അളവ് സ്വകാര്യ ഭാഗങ്ങളിലാണെന്നതും കൗതുകമായി മാറുന്നു.

ഈയിടെ നാൽപ്പത്തിരണ്ടാം വയസ്സിലായിരുന്നു എലയ്ന്റെ വിവാഹം. വിവാഹസമയത്ത് അവരുടെ ശരീരത്തിലെ 6925 കമ്മലുകൾക്കു പുറമെ ഒരു കല്യാണമോതിരം കൂടി കയറിപ്പറ്റിയിരിക്കുന്നു എന്നതാണ് പുതിയ വിശേഷം.

ADVERTISEMENT

ഇത്രയൊക്കെ പിയേഴ്സിങ് ചെയ്തിട്ടും എലയ്ന് അതിന്റേതായ യാതൊരു ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെടുന്നില്ല എന്നതാണ് ഇതിലെ ശ്രദ്ധേയമായ വസ്തുത. 20,000 കമ്മലുകൾ ശരീരമാകെ ധരിക്കാനാണ് എലയ്ന്റെ അടുത്ത  ലക്ഷ്യം.

തയാറാക്കിയത്

ADVERTISEMENT

ഡോ. സുനിൽ മൂത്തേടത്ത്

അമൃത കോളജ് ഒഫ് നഴ്സിങ്, കൊച്ചി

ADVERTISEMENT