Tuesday 15 June 2021 12:25 PM IST

പൾസ് ഒാക്സീമീറ്റർ വച്ച് ഒാക്സിജൻ നിരക്ക് നോക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Asha Thomas

Senior Sub Editor, Manorama Arogyam

pulseoxi45

നമ്മുടെ രക്തത്തിലെ ഒാക്സിജൻ അളവ് എത്രമാത്രമുണ്ടെന്ന് വളരെ എളുപ്പത്തിലും വേദനാരഹിതമായും കണ്ടെത്താൻ സഹായിക്കുന്ന ഉപകരണമാണ് പൾസ് ഒാക്സീമീറ്റർ. ഈ ഉപകരണത്തിന്റെ പ്രോബ് അഥവാ സെൻസർ വിരൽത്തുമ്പിലോ കാൽവിരലിലോ ചെവിക്കുടയിലോ ഘടിപ്പിച്ചാണ് റീഡിങ് എടുക്കുന്നത്. പ്രോബിലുള്ള ചെറിയ സ്ക്രീനിൽ ഒാക്സിജന്റെ അളവ് ശതമാനക്കണക്കിൽ എഴുതിക്കാണിക്കും.

ചെലവു കുറഞ്ഞതും വേദനാരഹിതവും വളരെ ലളിതവുമായ പരിശോധന ആണെങ്കിലും   പൾസ് ഒാക്സീമീറ്ററിലെ അളവ് എപ്പോഴും നൂറു ശതമാനം കൃത്യമാകണമെന്നില്ല എന്നതാണ് പ്രശ്നം. ചില ഘടകങ്ങൾ റീഡിങ്ങിനെ ബാധിക്കാം. ഉദാഹരണത്തിന് ചർമത്തിന്റെ നിറം, രക്തചംക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തണുത്ത കൈകൾ, നനഞ്ഞ ചർമം, ശക്തമായ പ്രകാശം എന്നിവ....

 പൾസ് ഒാക്സീമീറ്റർ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് തിരുവനന്തപുരം എസ് യു റ്റി ഹോസ്പിറ്റലിലെ ശ്വാസകോശരോഗവിദഗ്ധ ഡോ. അശ്വതി. വിരലിൽ ഒാക്സീമീറ്റർ ഘടിപ്പിക്കേണ്ട രീതിയും അപായ സൂചനകളെ തിരിച്ചറിയേണ്ട രീതിയും ഇതിൽ ഡോക്ടർ വ്യക്തമാക്കുന്നു. 

വിഡിയോ കാണാം 

Tags:
  • Manorama Arogyam
  • Health Tips