അരക്കെട്ടിനും ഇടുപ്പിനും വഴക്കം നൽകുന്നതും നടുവേദനയെ പ്രതിരോധിക്കാൻ സഹായിക്കുന്നതുമായ ഒരു മികച്ച വ്യായാമമാണ് ‘സ്കോർപിയോൺ സ്ട്രെച്ച്’. തറയിൽ കമിഴ്ന്ന കിടന്ന്, തേളിന്റെ (സ്കോർപിയോൺ) വാൽ ചലനത്തിനു സമാനമായ നിലയിൽ കാലുകൾ ചലിപ്പിക്കുന്നതിനാലാണ് വ്യായാമത്തിന് ഈ പേര് വന്നത്.
ആയാസ രഹിതമാമായ ഈ വ്യായാമം, നിലവിൽ നടുവേദനയുള്ളവരോ ചികിത്സയിലിരിക്കുന്നവരോ പരിശീലകന്റെ/ ഡോക്ടറുടെ നിർദേശ പ്രകാരമേ ചെയ്യാവൂ.
ഫിറ്റ്നസ് ട്രെയിനറും മുൻ മിസ്റ്റർ സൗത്ത് ഏഷ്യയുമായ വി എം ബഷീർ ആണ് വ്യായാമങ്ങൾ നിർദേശിക്കുന്നത്.
വിഡിയോ കാണാം