Tuesday 25 April 2023 12:02 PM IST

കറുത്തവെള്ളവും ആൽക്കലൈൻ വെള്ളവും; വെള്ളം ശുദ്ധമാക്കാനുള്ള വഴികൾ അറിയാം, ഒപ്പം കുടിക്കേണ്ട വെള്ളത്തിന്റെ അളവും

Sruthy Sreekumar

Sub Editor, Manorama Arogyam

water344

 ഉറ്റവരുെട കൈകളിൽ നിന്ന് ഒരിറ്റു ദാഹജലം ചുണ്ടിൽ തട്ടിയാൽ സമാധാനപൂർവമായി സ്വർഗം പ്രാപിക്കാം എ ന്നു പറയുന്നവരാണു നമ്മൾ. നമ്മുെട ശരീരത്തിന്റെ ഏകദേശം 60 ശതമാനം വെള്ളമാണ്. ജീവൻ‍ നിലനിർത്തുന്ന ജലം കുടിവെള്ളമാകുമ്പോൾ ഒട്ടേറെ ഘടകങ്ങൾ മനുഷ്യന്റെ ആരോഗ്യവുമായി കൂടിച്ചേർന്നു വരുന്നു. മലിനജലത്തിലൂെട ഒട്ടേറെ രോഗങ്ങൾ നമ്മളെ ബാധിക്കുന്നു. ശരിയായ അളവിൽ വെള്ളം കുടിച്ചില്ലെങ്കിലോ കുടിക്കുന്ന അളവ് അമിതമാവുകയോ െചയ്താലും പ്രശ്നം തന്നെയാണ്.

ഇന്നു കറുത്ത വെള്ളം, ഹൈഡ്രജൻ വെള്ളം തുടങ്ങിയ പുതിയ തരം പാനീയങ്ങളും രംഗത്തുണ്ട്. ജലത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം... വെള്ളത്തിന്റെ പിഎച്ച് മൂല്യം പിഎച്ച് കൊണ്ട് നിർവചിക്കുന്നത്, ജലം അല്ലെങ്കിൽ മറ്റു ദ്രാവക ലായനികളുടെ അ സിഡിറ്റി അല്ലെങ്കിൽ ബേസിസിറ്റിയുടെ അളവ് എന്നതാണ്. രസതന്ത്രം, ജീവശാസ്ത്രം, അഗ്രോണമി എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ പദം സാധാ രണയായി 0 നും 14 നും ഇടയിലുള്ള സംഖ്യകളായി നിർവചിക്കപ്പെടുന്നു. ശുദ്ധമായ വെള്ളത്തിന്റെ പിഎച്ച് ഏഴ് ആയിരിക്കും. പിഎച്ച് ഏഴിൽ കുറവുള്ള ലായനി അസിഡിക് ആയി കണക്കാക്കപ്പെടുന്നു. പിഎച്ച് ഏഴിൽ കൂടുതലുള്ള ഒരു ലായനിയെ ബേസിക് അല്ലെങ്കിൽ ആൽക്കലൈൻ ആയി കണക്കാക്കുന്നു.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് പ്രകാരം കുടിവെള്ളത്തിന്റെ പിഎച്ച് മൂല്യം 6.5 നും 8.5 നും ഇടയിൽ ആകണം. പിഎച്ച് പരിശോധിക്കാൻ പല മാർഗങ്ങൾ ഉണ്ട്. പേപ്പർ സ്ട്രിപ്പ് ഉപയോഗിച്ചും പിഎച്ച് മീറ്റർ ഉപയോഗിച്ചും പരിശോധിക്കാവുന്നതാണ്.

ആൽക്കലൈൻ വെള്ളം

സാധാരണ കുടിവെള്ളത്തേക്കാൾ ആ ൽക്കലൈൻ വെള്ളത്തിന് ഉയർന്ന പിഎച്ച് നിലയുണ്ട്. ഇക്കാരണത്താൽ, ആൽക്കലൈൻ വെള്ളത്തിന്റെ ചില വ ക്താക്കൾ ശരീരത്തിലെ ആസിഡിനെ നിർവീര്യമാക്കാൻ കഴിയുമെന്നു പ്രചരിപ്പിക്കുന്നു. കുടിവെള്ളത്തിനു സാധാരണയായി അനുവദനീയമായ പിഎച്ച് 6.5–8.5 ആണ്. ആൽക്കലൈൻ വെളളത്തിനു സാധാരണയായി എട്ട് അല്ലെങ്കിൽ ഒൻപത് ആണ് പിഎച്ച്. എന്നിരുന്നാലും, െവള്ളത്തിനു ഗണ്യമായ ക്ഷാരത്വം നൽകാൻ പിഎച്ച് മാത്രം പര്യാപ്തമല്ല. ആൽക്കലൈൻ വെള്ളത്തിൽ ആൽക്കലൈൻ ധാതുക്കളും അടങ്ങിയിരിക്കണം. ആൽക്കലൈൻ വെള്ളം നല്ലതാണെന്ന ആരോഗ്യ അവകാശവാദങ്ങളെ പിന്തുണയ്ക്കാൻ മതിയായ ഗവേഷണം ഇല്ലെന്ന് ഈ രംഗത്തെ വിദഗ്ധരും പറയുന്നു. ആൽക്കലൈൻ വെള്ളം കുടിക്കുന്നതു കൊണ്ട് ശരീരത്തിന് ആരോഗ്യപരമായി പ്രത്യേകിച്ചു പ്രയോജനമുണ്ടോ എന്നുള്ള പഠനങ്ങൾ വളരെ കുറവാണ്.

ഹൈഡ്രജൻ വെള്ളം ഗുണകരമോ?

ഹൈഡ്രജൻ വാതകം ചേർക്കുന്ന സാധാരണ വെള്ളമാണ് ഹൈഡ്രജൻ വെള്ളം. ചില പഠനങ്ങൾ അനുസരിച്ച്, വെള്ളത്തിൽ ഹൈഡ്രജൻ വാതകം ചേർക്കുന്നത് അതിന്റെ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ വർധിപ്പിക്കുന്നു. ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഹൈഡ്രോജനേറ്റഡ് വെള്ളം കുടിക്കുന്നത് ഊർജം വർധിപ്പിക്കുകയും, വാർധക്യ പ്രക്രിയയെ മന്ദഗതിയിലാക്കുകയും വ്യായാമത്തിനു ശേഷം പേശികളുടെ വീണ്ടെടുക്കൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നാണ്. ഇതിന് ആരോഗ്യ രംഗത്തു നിന്നു വേണ്ടത്ര തെളിവുകൾ ലഭിച്ചിട്ടില്ല. ഹൈഡ്രജൻ വെള്ളത്തിന്റെ ആരോഗ്യ ആനുകൂല്യങ്ങളെക്കുറിച്ചുള്ള നിലവിലെ ഗവേഷണം പരിമിതമാണ്. ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.

ആരോഗ്യ അവസ്ഥകൾ മെച്ചപ്പെടുത്തുന്നുവെന്ന് അവകാശപ്പെടുന്ന കറുത്ത വെള്ളം പ്രത്യേകതരം വെള്ളമാണ്. നിറം കറുപ്പായതു കൊണ്ടാണു കറുത്ത ആൽക്കലൈൻ വെള്ളം എന്ന് ഇ തിനെ വിളിക്കുന്നത്. കറുത്ത വെള്ളത്തിൽ പല തരത്തിലുള്ള ധാതുക്കൾ അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിനു വളരെ ഗുണം ചെയ്യുമെന്നു ഇതിന്റെ നിർമാതാക്കൾ അവകാശപ്പെടുന്നു. ഇതു കൂടാതെ ദഹനം മെച്ചപ്പെടുത്തുന്നു, രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു, ശരീരഭാരം നിയന്ത്രിക്കാൻ സഹായകരം തുടങ്ങിയ ഗുണങ്ങൾ കറുത്ത വെള്ളം ഉൽപാദിപ്പിക്കുന്ന കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാ ൽ നിലവിൽ കറുത്ത വെള്ളത്തിന്റെ ആരോഗ്യവശങ്ങളെ കുറിച്ചുള്ള ശക്തമായ ശാസ്ത്രീയ തെളിവുകളൊന്നും ഇ പ്പോഴില്ല.

കിണറിലെ വെള്ളം

കുഴൽക്കിണറുകളേക്കാൾ തുറന്ന കിണറുകളിലെ വെള്ളത്തിൽ ബാക്ടീരിയ കാരണമുള്ള മലിനീകരണത്തിനു കൂടുതൽ സാധ്യതയുണ്ട്. എന്നാൽ ‌രാസമലിനീകരണം പ്രത്യേകിച്ച് ഇരുമ്പ് അല്ലെങ്കിൽ മാംഗനീസ് മൂലമുള്ള മലിനീകരണം കുഴൽക്കിണറുകളിൽ കൂടുതലായി കാണപ്പെടുന്നു. ബാക്ടീരിയമൂലമുള്ള മലിനീകരണം കോളറ, വയറിളക്കം തുടങ്ങിയ ജലജന്യരോഗങ്ങളിലേക്കു നയിച്ചേക്കാം. അമിതമായ ഇരുമ്പ് അല്ലെങ്കിൽ മാംഗനീസ് നിറവ്യത്യാസത്തിലേക്കു നയിച്ചേക്കാം. നമ്മുെട നാട്ടിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന പൈപ്പു വെള്ളം സാധാരണഗതിയിൽ സുരക്ഷിതമായിരിക്കും. ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ചിട്ടു വേണ്ട ജലസംസ്കരണം നടത്തിയതിനു ശേഷമാണു വിതരണം ചെയ്യുന്നത്. എല്ലാ പൈപ്പ് വെള്ളവും ശുദ്ധമാണെന്നു പറയാൻ സാധിക്കില്ല. വെള്ളം അണുവിമുക്തമാക്കാൻ വേണ്ടിയാണു ക്ലോറിനേറ്റ് ചെയ്യുന്നത്. ഇതു പല രീതിയിൽ‌ ചെയ്യാറുണ്ട്. ബ്ലീച്ചിങ് പൗഡർ, ക്ലോറിൻ വാതകം എന്നിവയാണ് സാധാരണ ഉപയോഗിക്കുന്നത്. ക്ലോറിനേറ്റ് ചെയ്ത ശേഷം വെള്ളത്തിൽ റെസിഡ്യൂൽ ക്ലോറിന്റെ അളവ് 0.2mg/L ആയിരിക്കണം. വെള്ളം കുടിക്കുന്നതിന്റെ ഗുണം ∙ സന്ധികൾക്കു വഴക്കം അഥവാ ലൂബ്രിക്കേഷൻ നൽകുന്നു. ∙ ഉമിനീർ, മ്യൂ ക്കസ് എന്നിവ ഉണ്ടാക്കുന്നു. ∙ ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്നു ∙ ചർമത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്നു ∙ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കു സഹായിക്കുന്നു. ∙ ശരീര താപനില നിയന്ത്രിക്കുന്നു ∙ ദഹനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നു∙ ശരീര മാലിന്യങ്ങൾ പുറന്തള്ളുന്നു. വിയർപ്പും മൂത്രവും മലവും നീക്കം ചെയ്യുന്ന പ്രക്രിയകളിൽ വെള്ളം ആവശ്യമാണ്. ∙ മധുരമുള്ള ജൂസുകൾക്കും സോഡയ്ക്കും പകരം വെള്ളം കുടിക്കുന്നതു ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

വെള്ളത്തിലൂെട രോഗങ്ങൾ

വെള്ളത്തിന്റെ ഗുണമേന്മയിലെ കുറവ്, മലിനീകരണം തുടങ്ങിയവ കാരണം രോഗങ്ങൾ വരാം. ഉദാഹരണത്തിനു വെള്ളത്തിൽ പലതരത്തിലുള്ള ഘന, ലോഹധാതുക്കൾ അടങ്ങിയിരിക്കാം. ഫ്ലൂറൈഡും ഉണ്ടാകാം. ഇവ കാരണം പല രോഗങ്ങളും വരാം. വെള്ളം തിളപ്പിക്കുന്നതു കൊണ്ട് ഇവ മാറ്റാൻ കഴിയുകയില്ല. ഇത്തരം സാഹചര്യത്തിൽ വെള്ളം ശുദ്ധീകരിച്ചു തന്നെ ഉപയോഗിക്കുക എന്നതാണു പരിഹാരം. ഇത്തരം പ്രശ്നങ്ങൾ എല്ലായിടത്തും കാണുകയില്ല. ഒരു പ്രദേശത്തെ വെള്ളത്തിൽ മാത്രം കാണുന്നതിനാൽ അവിടുത്തെ ജനങ്ങൾക്കിടയിൽ ആ ഘടകം കാരണമുള്ള രോഗം വ്യാപകമായി കാണാം. ഉദാഹരണത്തിനു പല്ലുകളിലും അസ്ഥികളിലും കാണുന്ന ഫ്ലൂറോസിസ്. ഫ്ലൂറൈഡ് കൂടിയ വെള്ളത്തിന്റെ ഉപയോഗം കാരണമാണ് ഈ അവസ്ഥ വരുന്നത്. വെള്ളത്തിൽ ഇത്തരം ഘടകങ്ങളുടെ അംശം അടങ്ങിയിട്ടുണ്ടോ എന്നു പരിശോധനയിലൂടെ കണ്ടെത്തി രോഗം തടയാനുള്ള മാർഗം സ്വീകരിക്കാം.

ജലജന്യരോഗങ്ങളിൽ സാധാരണമായിട്ടുള്ളത് വയറിളക്കമാണ്. മലിനജലമാണ് രോഗത്തിനു കാരണം. ഇടയ്ക്കിടെ മലവിസർജനം, മലം അയഞ്ഞു വെള്ളം പോലെ പോവുക, വയറുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. പനിയും വരാം. നിർജലീകരണവും സംഭവിക്കാം. വയറിളക്കം കൂടാതെ എലിപ്പനി, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, വയറുകടി, കോ ളറ തുടങ്ങിയവയും ജലജന്യരോഗങ്ങളാണ്.

വെള്ളം ശുദ്ധമാക്കാൻ ഏറ്റവും നല്ല മാർഗം തിളപ്പിക്കുകയാണ്. വെള്ളം ന ന്നായി വെട്ടിതിളയ്ക്കണം. ആറിയശേഷം ഉപയോഗിക്കാം. തിളപ്പിച്ച വെള്ളവും തണുത്ത വെള്ളവും കൂട്ടിക്കലർത്തി ഉപയോഗിക്കരുത്. വാട്ടർ ഫിൽറ്ററുകൾ ഉപയോഗിച്ചും വെള്ളം ശുദ്ധീകരിക്കാം. വെള്ളത്തിൽ അലിഞ്ഞിട്ടുള്ള ധാതുലവണങ്ങളായ മെർക്കുറി, കാഡ്മിയം, ക്രോമിയം തുടങ്ങിയവ നീക്കം െചയ്യാൻ റിവേഴ്സ് ഒാസ്മോസിസ് വാട്ടർ പ്യൂരിഫയറുകൾ ഉ പയോഗിക്കാം. യുവി രശ്മികൾ പുറത്തുവിടുന്ന അൾട്രാവയലറ്റ് പ്യൂരിഫയറുകൾ മലിനജലത്തിലെ രോഗം വരുത്തുന്ന സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു.

കിണർ വെള്ളം ക്ലോറിനേഷൻ െചയ്ത് ഉപയോഗിക്കാം. ക്ലോറിനേഷൻ െചയ്യുമ്പോൾ ബ്ലീച്ചിങ് പൗഡർ നേരിട്ടു കിണർ വെള്ളത്തിൽ കലർത്തരുത്. ഒരുപാത്രം വെള്ളത്തിൽ പൗഡർ കലർത്തി, അൽപ്പനേരം കഴിഞ്ഞശേഷം കാണുന്ന തെളിഞ്ഞ വെള്ളം ഉപയോഗിക്കാം.

എത്ര വെള്ളം കുടിക്കണം?

വെള്ളത്തെ കുറിച്ചു തെറ്റായ വിവരങ്ങ ൾ ഇന്നു സാമൂഹിക മാധ്യമങ്ങൾ വഴി ജനങ്ങളിലേക്കു എത്തുന്നുണ്ട്. അതിലൊന്നാണു ദിനവും കുടിക്കേണ്ട വെള്ളത്തിന്റെ അളവ്. പലരും ദിവസവും രണ്ട് ലീറ്റർ വെള്ളം ഒറ്റയടിക്കു കുടിച്ചു എന്നു പറഞ്ഞുകേൾക്കാറുണ്ട്. ശരീരത്തിലെ ദോഷകരമായ ഘടകങ്ങളെയും മാലിന്യങ്ങളെയും ഇതു വഴി കഴുകി കളഞ്ഞു എന്നാണ് ഇവർ ധരിക്കുന്നത്. വാസ്തവത്തിൽ ഇതിൽ കാര്യമില്ല. യഥാർഥത്തിൽ വൃക്കകൾക്ക് അമിത ജോലിഭാരം നൽകുകയാണ് അമിത വെള്ളം കുടിയിലൂെട ചെയ്യുന്നത്. ശരീരത്തിന്റെ ഉള്ളിലേക്കു ചെല്ലുന്ന വെള്ളം പൂർണമായി ശരീരം ഉപയോഗിച്ചു കഴിഞ്ഞശേഷം, ആവശ്യമില്ലാത്തത് അരിച്ചു പുറത്തു കളയുക എന്ന ചുമതലയാണ് നമ്മുടെ വൃക്കകൾ നിർവഹിക്കുന്നത്. അമിത അളവിൽ വെള്ളം ഒരുമിച്ചു കുടിക്കുക എന്നാൽ വൃക്കകൾക്കു അമിതഭാരം നൽകുക എന്നതാണ്. ഇതു കാരണം വൃക്കകളുെട പ്രവർത്തന തകരാർ വരാം. ഇതു കൂടാതെ വാട്ടർ ഇൻടോക്സിഫിക്കേഷൻ (അമിതമായി വെള്ളം കുടിക്കുന്നതു വഴി ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുെട സന്തുലനം താളം തെറ്റുന്ന അവസ്ഥ) എന്ന രോഗാവസ്ഥ വരാം. വെള്ളം കുറയ്ക്കേണ്ടവർ വെള്ളംകുടി പരിമിതപ്പെടുത്തേണ്ട പല രോഗാവസ്ഥകളും ഇന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം വൃക്കകൾക്കു വരുന്ന അസുഖങ്ങളാണ്. നമ്മുെട നാട്ടിൽ ഇന്ന് ഏറ്റവും കൂടുതൽ കാണുന്ന വൃക്കയുമായി ബന്ധപ്പെട്ട ഒരു രോഗം ഡയബറ്റിക് നെഫ്രോപതിയാണ്. പ്രമേഹം കാരണം വൃക്കകൾക്കു വരുന്ന തകരാറാണിത്. ഹൈപ്പർടെൻസീവ് അഥവാ രക്താതിമർദം കാരണമുള്ള വൃക്കരോഗവും സാധാരണമാണ്. പ്രമേഹരോഗമുള്ളവരിൽ വൃക്കകളുെട ആരോഗ്യം പരിശോധനയിലൂെട കണ്ടെത്തും.

വൃക്കരോഗമുള്ളവരോട് ആദ്യം പറയുന്നത് ഉപ്പിന്റെയും വെള്ളത്തിന്റെയും ഉപയോഗം പരിമിതപ്പെടുത്താനാണ്. വൃക്കകൾക്കു വിശ്രമം നൽകാനാണിത്. വൃക്കരോഗത്തിന്റെ തുടക്കത്തിലുള്ളവർക്കു ദിവസവും 200 എംഎൽ ഗ്ലാസ്സിൽ അഞ്ചു മുതൽ ഏഴ് ഗ്ലാസ് വെള്ളം വരെ ദിവസവും കുടിക്കാം. ഇതിൽ വെള്ളം മാത്രമല്ല ചായ, മറ്റു തരത്തിലുള്ള പാനീയങ്ങൾ എല്ലാം ഉൾപ്പെടും. വൃക്കരോഗത്തിന്റെ തീവ്രത വർധിക്കുന്നതിനനുസരിച്ചു വെള്ളം കുടിക്കേണ്ട അളവു കുറഞ്ഞുവരും.

വെള്ളം നന്നായി കുടിക്കേണ്ടത്

വെള്ളം നന്നായി കുടിക്കേണ്ട സാഹചര്യങ്ങളും ഉണ്ട്. ധാരാളമായി വിയർക്കുമ്പോൾ നന്നായി വെള്ളം കുടിക്കണം. കായികാധ്വാനം ചെയ്യുമ്പോൾ, ചൂടുള്ള കാലാവസ്ഥയിൽ ജോലി െചയ്യുമ്പോൾ, പ്രത്യേകിച്ചു വേനൽക്കാലത്ത് കെട്ടിടം പണി, കൃഷി പോലുള്ള പുറംപണി െചയ്യുമ്പോൾ – ഈ സാഹചര്യങ്ങളിൽ ശരീരത്തിൽ നിന്നു നഷ്ടപ്പെടുന്ന ജലാംശം തിരികെ പുനഃസ്ഥാപിക്കേണ്ടതുണ്ട്. അതിനാൽ ധാരാളം വെള്ളം കുടിക്കണം. മൂത്രത്തിൽ അണുബാധ അഥവാ യൂറിനറി ഇൻഫെക്‌ഷൻ വരുന്നവർക്കും നന്നായി വെള്ളം കുടിക്കണം. മൂത്രമൊഴുക്കു കൂടുതൽ സുഗമമാകാൻ ഇതു സഹായിക്കും. ശുദ്ധമായ വെള്ളം തന്നെ കുടിക്കുകയും വേണം. ചില പ്രത്യേക മരുന്നുകൾ ഉപയോഗിക്കുന്നവരും നന്നായി വെള്ളം കുടിക്കണം. ഉദാ: ചിലർക്കു കാത്സ്യം കഴിക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ഈ രോഗികൾക്കു വൃക്കരോഗം ഇല്ലെങ്കിൽ നല്ല അളവിൽ െവള്ളം കുടിക്കാം.

ഭക്ഷണവും വെള്ളവും ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാമോ?

എങ്ങനെയാണ് വെള്ളം കുടിക്കേണ്ടത് എന്ന സംശയം പലർക്കും ഉണ്ട്. വളരെ ഗഹനമായി, ശാസ്ത്രീയമായി ഇ തിന് ഉത്തരം പറയാൻ കഴിയില്ല. വിശന്നിരിക്കുമ്പോൾ, ഭക്ഷണത്തിനു മുൻപു വെള്ളം കുടിക്കുകയാണെങ്കിൽ വയർ നിറഞ്ഞതായി തോന്നുകയും കഴിക്കുന്ന ആഹാരത്തിന്റെ അളവു കുറയ്ക്കുകയും ചെയ്യും. ചിലർ ആചാരം പോലെ ഭക്ഷണത്തിനു മുൻപ് രണ്ടും മൂന്നും ഗ്ലാസ് വെള്ളം കുടിക്കാറുണ്ട്. ഇതിന്റെ ആവശ്യമില്ല. ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കാമോ എന്ന ചോദ്യത്തിന്റെ ഉത്തരം കഴിക്കുന്ന ഭക്ഷണം അനുസരിച്ചിരിക്കും എന്നതാണ്. കഴിക്കുന്നതിനിെട ഇടവിട്ട് വെള്ളം കുടിക്കേണ്ട ആവശ്യമില്ല. കഴിക്കുന്ന ഭക്ഷണം ഏതു തരത്തിൽ ഉള്ളതാണ് – എരിവും പുളിയും കൂടിയതും പുട്ട് പോലെ കട്ടി കൂടിയ ഭക്ഷണം കഴിക്കുമ്പോൾ ഇടയ്ക്കു വെള്ളം കുടിക്കാം. സിപ്പ് െചയ്ത്, കുറെശ്ശെ വെള്ളം കുടിച്ചാൽ മതി. മരുന്നു കഴിക്കാനും വെള്ളം തന്നെ മതി. മരുന്നു ലയിക്കാനും ആഗിരണം ചെയ്യാനും വെള്ളം അത്യാവശ്യമാണ്. ഗുളികകൾ, ക്യാപ്സൂളുകൾ തുടങ്ങി ഖരരൂപത്തിലുള്ള മരുന്നുകൾ കഴിക്കുമ്പോൾ വെള്ളം നിർബന്ധമായും കുടിക്കണം. ദ്രാവകരൂപത്തിലുള്ള മരുന്നു ക ഴിക്കുമ്പോഴും കുറച്ചു വെള്ളം കുടിക്കണം. സാധാരണ ഊഷ്മാവിലുള്ള വെള്ളമാണ് കുടിക്കാൻ നല്ലത്. അര ഗ്ലാസ് മുതൽ ഒരു ഗ്ലാസ് വെള്ളം വരെ മരുന്നിനൊപ്പം കുടിക്കാം.

ഇനി വെള്ളം കുടിക്കും മുൻപ് ഈ കാര്യങ്ങൾ കൂടി ഒാർത്തോളൂ.

വിവരങ്ങൾക്കു കടപ്പാട്

ഡോ. വി. മോഹനൻ നായർ

മുൻ ഡെപ്യൂട്ടി ഡയറക്ടർ

ഹെൽത് സർവീസസ്

തിരുവനന്തപുരം

 

ഡോ. പി. എസ്. ഹരികുമാർ

ചീഫ് സയന്റിസ്റ്റ് (റിട്ട.)

സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവപല്മെന്റ് & മാനേജ്മെന്റ്, കോഴിക്കോട്

Tags:
  • Daily Life
  • Manorama Arogyam