ടിഎൽസി ഡയറ്റ് അഥവാ തെറാപ്യൂട്ടിക് ലൈഫ്സ്ൈറ്റൽ ചേഞ്ചസ് ഡയറ്റ് അമേരിക്കയിലെ നാഷനൽ കൊളസ്ട്രോൾ എജ്യുക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹെൽത് രൂപപ്പെടുത്തിയ ഡയറ്റാണ്. കൊളസ്ട്രോൾ കുറച്ചുള്ള ഈ ഭക്ഷണരീതി ഏറെ ഹൃദയാരോഗ്യകരമാണ്.
കൊഴുപ്പുകുറഞ്ഞ ഭക്ഷണരീതിയാണെങ്കിലും ഭാരം കുറയ്ക്കാനാണെങ്കിൽ കാലറി ശ്രദ്ധിക്കണം. നിലവിലുള്ള ഭാരം കുറയ്ക്കാനാവശ്യമായ കാലറി നിരക്ക് ആദ്യമേ കണ്ടെത്തുക. സാധാരണഗതിയിൽ 1500 കാലറിക്കു താഴെയായി നിർത്തുന്നതാണ് ഭാരം കുറയ്ക്കാൻ നല്ലത്.
ഇതാ 1500 കാലറി മെനു.
പ്രാതൽ:
∙ ചപ്പാത്തി–2 ചെറുത്/ചപ്പാത്തി/ദോശ–2 /ഇഡ‌്ലി–3 / റവ ഉപ്പുമാവ് –1 കപ്പ് / പുട്ട്–1 കപ്പ് / ഇടിയപ്പം–3 എണ്ണം/ ഒാട്സ് കുറുക്കിയത്– 3 സ്പൂൺ ഒാട്സ് ഒരു കപ്പ് പാലിൽ
∙ സാമ്പാർ/തേങ്ങ ചേർക്കാത്ത കടല കറി /വെജിറ്റബിൾ കറി/ഗ്രീൻപീസ് കറി
∙ മുട്ടയുടെ വെള്ള–2 എണ്ണം+ ഒരു പഴം
∙ പാല് പാട മാറ്റിയത്–ഒരു കപ്പ്
ഉച്ചയ്ക്ക്:
∙ ചോറ്–ഒന്നര കപ്പ് /ചപ്പാത്തി–3 എണ്ണം/ഗോതമ്പ് ചോറ്–ഒന്നര കപ്പ്
∙ പയർ–1 കപ്പ്/പരിപ്പ്–ഒന്നര കപ്പ്/കടലകറി–ഒരു കപ്പ്
∙ പച്ചക്കറികൾ/ഇലക്കറികൾ/സാലഡ്–2 കപ്പ്/മീൻ കറി–2–3 കഷണം
∙ പഴവർഗങ്ങളിൽ ഏതെങ്കിലും ഒന്ന്
സ്നാക്ക്
പയർ മുളപ്പിച്ചത്– അര കപ്പ്/ഏത്തയ്ക്ക പുഴുങ്ങിയത്–അര മുറി വലുത്/രാവിലത്തെ പ്രാതലിന്റെ പലഹാരം–1 എണ്ണം/നട്സ്–10 എണ്ണം
∙ ചായ/കാപ്പി– ഒരു കപ്പ് (അര കപ്പ് പാൽ ചേർത്തത്)
രാത്രി ഭക്ഷണം
∙ ചപ്പാത്തി–3 എണ്ണം /ഒാട്സ്– 4 സ്പൂൺ ചേർത്ത് ഉണ്ടാക്കിയത്
∙ മീൻ കറി–2–3 കഷണം/തൈര്–1 കപ്പ് /കോഴിയിറച്ചി–1 കഷണം /കടല–പയർ കറി–1 കപ്പ്
∙ പച്ചക്കറികൾ/സാലഡ്ഇലക്കറികൾ–2 കപ്പ്
∙ പഴവർഗങ്ങളിൽ ഏതെങ്കിലും ഒന്ന്
പാചക എണ്ണ: ഒലീവ് എണ്ണ/ സൺഫ്ളവർ എണ്ണ/കനോല എണ്ണ/ ചോളം എണ്ണ–20–25 ഗ്രാം
കഴിക്കാവുന്നത്
∙ തവിടുനീക്കാത്ത ബ്രൗൺ റൈസ്, കീൻവ, ഒാട്സ്, മുഴുഗോതമ്പ്
∙ പയർ–കടല–പരിപ്പ്
∙ കൊഴുപ്പുനീക്കിയ ഇറച്ചി, തൊലി കളഞ്ഞ കോഴിയിറച്ചി, താറാവ്, മീൻ
∙ പാടമാറ്റിയ പാലും പാലുൽപന്നങ്ങളും
∙ മധുരം ചേർക്കാത്ത പാല്, കാപ്പി
∙ മസാലകളും സുഗന്ധദ്രവ്യങ്ങളും
ഒഴിവാക്കേണ്ടത്
∙ ആട്ട, മൈദ, ബേക്കറി ഭക്ഷണം, നാരു നീക്കിയ ധാന്യപ്പൊടികൾ
∙ ഫ്രൈഡ് ദാൽ
∙ എണ്ണയിൽ വറുത്തത്
∙ കൊഴുപ്പുനീക്കാത്ത പാൽ, പാലുൽപന്നങ്ങൾ
∙ ഫ്രൈഡ് സ്നാക്സ്, കാൻഡി, ഐസ്ക്രീം
∙ കടൽ മത്സ്യങ്ങൾ
∙ മധുരം, ശീതളപാനീയങ്ങൾ, മദ്യം
∙ കൃത്രിമനിറങ്ങൾ കലർന്ന ഭക്ഷണം
സോളി ജയിംസ്
പോഷകാഹാര വിദഗ്ധ
കൊച്ചി