ശരീരത്തിലെ വൈറ്റമിൻ കെ നിരക്കുകൾ ശ്വാസകോശ പ്രവർത്തനത്തെ സ്വാധീനിക്കാമെന്നു പുതിയ പഠനം. നിരക്കുകൾ കുറയുന്നത് ശ്വാസകോശആരോഗ്യത്തെ മോശമായി ബാധിക്കാമെന്നും രോഗാവസ്ഥകളിലേക്കു നയിക്കാമെന്നും പഠനം പറയുന്നു. ഇവരിൽ ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമനറി രോഗം, ആസ്മ, വലിവ് എന്നീ രോഗാവസ്ഥകൾക്കുള്ള സാധ്യത കൂടുതലാണെന്നു ഗവേഷകർ പറയുന്നു. ഇആർജെ ഒാപ്പൺ റിസർച്ച് േജണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വൈറ്റമിൻ കെ രണ്ടു രൂപത്തിൽ ലഭ്യമാണ്. പ്രധാനമായുള്ള ഫൈലോക്വിനോൺ എന്ന വൈറ്റമിൻ കെ പച്ചിലക്കറികളിൽ നിന്നു ലഭിക്കും. സ്പിനച്ച്, ബ്രോക്ക്‌ലി, കാബേജ്, ലെറ്റ്യൂസ് പോലുള്ള പച്ചിലക്കറികൾ ഇവ ഉദാഹരണം. മെനാക്വിനോൺ എന്ന മറ്റൊരിനം വൈറ്റമിൻ കെ ലഭിക്കുന്നത് പുളിപ്പിച്ച ഭക്ഷണത്തിൽ നിന്നും മൃഗോൽപന്നങ്ങളിൽ നിന്നുമാണ്. ഉദാ: ബീഫ് ലിവർ, മാംസം, മുട്ട, ചീസ്.
വൈറ്റമിൻ കെ കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനായതിനാൽ ഒരൽപം കൊഴുപ്പു ചേർത്ത് ഇത്തരം ഭക്ഷണങ്ങൾ പാകപ്പെടുത്തി കഴിക്കുന്നത് ഉത്തമമാണ്. ഉദാഹരണത്തിന് പച്ചില സാലഡിൽ അൽപം ഒലിവെണ്ണ ചേർക്കാം.
മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്