ADVERTISEMENT

ഒരു പ്രായമെത്തുമ്പോൾ ആൺകുട്ടികളിൽ സ്വരവ്യത്യാസം പ്രകടമാകും. ഇതു പലപ്പോഴും ആളുകൾക്ക് കളിയാക്കലിനു വിഷയമാകാറുണ്ട്. ആരെങ്കിലും നിന്റെ തൊണ്ടയ്ക്കു പിടിച്ചോ? എന്നാവും പരിഹാസം. കുട്ടിക്ക് ഇതു വലിയ മനോവിഷമത്തിനിടയാക്കാം. സ്വരം മാറുന്നതിനൊപ്പം ശരീരത്തിലും രോമവളർച്ച ആയും പേശികളുടെ വലുപ്പം വയ്ക്കലായുമൊക്കെ മാറ്റങ്ങൾ സംഭവിച്ചുതുടങ്ങും. ഈ മാറ്റങ്ങളെക്കുറിച്ച് ഒരു മുൻധാരണയുമില്ലാത്ത കുട്ടികൾക്ക് ഇതൊക്കെ ഏറെ സമ്മർദം നൽകുന്ന കാര്യങ്ങളാകാം.

ആളുകൾ പൊതുവേ പെൺകുട്ടികളുടെ ശാരീരികവളർച്ചയെക്കുറിച്ചാണ് ആശങ്കപ്പെടാറ്. കാരണം, ചടുലമായാണ് അവരുടെ ശാരീരിക പക്വത കൈവരിക്കൽ സംഭവിക്കുന്നത്. പെണ്‍കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പൊതുവെ ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആണ്‍കുട്ടികളില്‍ കൗമാരവ്യതിയാനങ്ങള്‍ പ്രത്യക്ഷമാകുന്നത്. മാത്രമല്ല പൊതുവേ ഇത്തരം കാലഘട്ടങ്ങളില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെക്കാള്‍ വളര്‍ച്ചയില്‍ ചെറുതായി കാണപ്പെടുന്നു. ഇതൊക്കെ മൂലം ആൺകുട്ടികളുടെ വളർച്ചയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വയ്ക്കാതെ പോകാം. മാതാപിതാക്കൾക്ക് ആൺകുട്ടികളുടെ ശരീരത്തിൽ സംഭവിക്കുന്ന വളർച്ചാപരമായ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതും ഒരു പ്രശ്നമാണ്. ഈ രീതിക്കു മാറ്റം വരുത്തേണ്ട സമയമായി. ഇതാ, ആൺകുട്ടികളിലെ വളർച്ചയുടെ ഒാരോ ഘട്ടത്തിലും സംഭവിക്കുന്ന ശാരീരിക മാറ്റങ്ങൾ അറിയാം.

ADVERTISEMENT

വളര്‍ച്ചയുടെ കുതിപ്പ് (Growth spurt)

∙ സാധാരണയായി കൗമാരത്തിലേക്കു കടക്കുന്നത് 10 മുതല്‍ 14 വയസ്സിനിടയ്ക്കാണ്.പന്ത്രണ്ടര വയസ്സു മുതല്‍ 18 വരെയാണു സാധാരണയായി വളര്‍ച്ചാവ്യതിയാനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന പ്രായം.

ADVERTISEMENT

∙ ഈ വളര്‍ച്ചാവ്യതിയാനങ്ങള്‍ െെവകി പ്രകടമാകുന്ന കുട്ടികളില്‍ തന്റെ ശരീരം മറ്റുള്ളവരെപ്പോലെ, ശരിയായി ശരീരവും വികസിക്കില്ലേ? അല്ലെങ്കില്‍ താന്‍ െെലംഗികതയ്ക്ക് അര്‍ഹനാണോ എന്നു ചിന്തിക്കാന്‍ തുടങ്ങിയേക്കാം.

∙ പെണ്‍കുട്ടികളില്‍ 11 മുതല്‍ 13 വയസ്സാകുമ്പോള്‍ ഉണ്ടാകുന്ന ഉയരവ്യത്യാസം ആണ്‍കുട്ടികളില്‍ താരതമ്യേന പിന്നീടാണുണ്ടാകുന്നത്.

ADVERTISEMENT

∙ 14 വയസ്സാണ് ഉയരം കൂടുന്നതിനുള്ള ശരാശരി പ്രായം. ശരീരത്തെ അപേക്ഷിച്ചു കാലുകളാണ് വേഗം വളരുന്നത്.

∙ മുട്ടിനു താഴെ കണങ്കാലിനു പിന്നിലായുള്ള പേശികളുടെയും തുടകളുടെയും വളര്‍ച്ചയെയും പിന്‍തുടര്‍ന്നു പാദങ്ങളിലും വളര്‍ച്ചാവികാസങ്ങള്‍ ഉണ്ടാകുന്നു.

ശാരീരികമായുണ്ടാകുന്ന മറ്റു മാറ്റങ്ങള്‍

ശ്വാസനാളിയുടെ വളര്‍ച്ചയും ശബ്ദത്തിലുണ്ടാകുന്ന വ്യത്യാസങ്ങളും

∙ കൗമാരത്തിലെ ശബ്ദവ്യത്യാസം ശ്വാസനാളിയുടെ വളര്‍ച്ചയെ ആശ്രയിച്ചാണിരിക്കുന്നത്. ഈ വളര്‍ച്ച മന്ദഗതിയില്‍ കൗമാരപ്രായത്തിലുടനീളം നടന്നുകൊണ്ടിരിക്കുന്നു.

∙ ശബ്ദവ്യതിയാനങ്ങള്‍ രണ്ടു ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. (1) ആദ്യ –––– മുന്നെയാണ് ശബ്ദവ്യത്യാസം ഉണ്ടായി തുടങ്ങുന്നത്. (2) കക്ഷഭാഗത്തു രോമവളര്‍ച്ച ഉണ്ടായ േശഷം മാത്രമേ ശബ്ദം കടുപ്പമുള്ള സ്വരമായി മാറുന്നുള്ളൂ.

∙ ഗുഹ്യഭാഗത്തു രോമവളര്‍ച്ച കണ്ടുതുടങ്ങി കുറച്ചു നാളുകള്‍ക്കുശേഷം ശരീരത്തിലെയും മുഖത്തെയും രോമവളര്‍ച്ചയില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങുന്നു.

വിയര്‍പ്പ് ഗ്രന്ഥികളുടെ സജീവപ്രവര്‍ത്തനം

കൗമാരപ്രായക്കാരുടെ ശരീരത്തില്‍ നടക്കുന്ന മാറ്റങ്ങളുടെ ഭാഗമായി മുഖക്കുരു, കാര തുടങ്ങിയവയും ശരീരത്തില്‍ വിയര്‍പ്പിന്റെ ഗന്ധം ഉളവായി തുടങ്ങുകയും ചെയ്യുന്നു. പ്രായപൂര്‍ത്തിയാകുന്നതിന്റെ ഫലമായി ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ആന്‍ഡ്രോജന്‍ ഹോര്‍മോണുകള്‍ പ്രവര്‍ത്തനക്ഷമമാകുകയും; ത്വക്കിന്റെയും സെബേഷ്യസ് ഗ്രന്ഥികളുടെയും (വിയര്‍പ്പ് ഗ്രന്ഥി) വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

മുഖത്തെ രോമവളര്‍ച്ച–താടി വളര്‍ച്ച

മീശമുളയ്ക്കുക, താടി വളരുക ഇതൊക്കെ സമൂഹത്തില്‍ താനൊരു ആണ്‍കുട്ടിയാണെന്ന് അംഗീകരിക്കപ്പെടാന്‍ അനിവാര്യമാണെന്ന ധാരണ ഏറെക്കുറെ സര്‍വസാധാരണമാണ്. മീശയും താടിയും പ്രത്യക്ഷപ്പെടുന്നതില്‍ കൃത്യമായ ഒരു ക്രമമുണ്ടെന്നുതന്നെ പറയാം. മുഖത്ത് ആദ്യം മേല്‍ച്ചുണ്ടിന്റെ കോണുകളില്‍ തുടങ്ങി പിന്നീട് മേല്‍ച്ചുണ്ടിനു മുകളിലേക്ക് രോമങ്ങള്‍ വളര്‍ന്നു മീശയുണ്ടാകുന്നു. കവിളുകളുടെ മുകള്‍ഭാഗത്തും കീഴ്ചുണ്ടിനു താഴെയുള്ള ഭാഗത്തുമായി ഇതു പ്രത്യക്ഷപ്പെടുന്നു. ഇത് ഒടുവില്‍ താടിയുടെ വശങ്ങളിലേക്കും മുഖത്തെ ബാക്കിയുള്ള ഭാഗങ്ങളിലേക്കും വളരുന്നു.

ആണ്‍കുട്ടികളിലെ പ്രത്യുല്‍പാദന അവയവങ്ങളുടെ വളര്‍ച്ചാവികാസങ്ങള്‍

പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രത്യുല്‍പാദനാവയവങ്ങള്‍ സ്ഥിതിചെയ്യുന്നത് ആന്തരികമായും ബാഹ്യമായുമായാണ്. എന്നാല്‍ ആണ്‍കുട്ടികളില്‍ അവരുടെ െെലംഗികാവയവങ്ങള്‍ പൂര്‍ണമായും ബാഹ്യമായാണ് സ്ഥിതിചെയ്യുന്നത്.

താഴെ പറയുന്നവയാണ് ആണ്‍കുട്ടികളിലെ പ്രധാന പ്രത്യുല്‍പാദന അവയവങ്ങള്‍:

ലിംഗം (Penis)

കൗമാരക്കാരായ ആണ്‍കുട്ടികള്‍ അവരുടെ ലിംഗവലിപ്പത്തെക്കുറിച്ചു വ്യാകുലപ്പെടാറുണ്ടെന്നതു രസകരമായ രഹസ്യമെന്നുതന്നെ പറയാം! െെലംഗികതൃപ്തി പൂര്‍ണമായും ലിംഗവലിപ്പത്തെ ആശ്രയിച്ചിരിക്കുന്നു എന്നത് ഒരു കെട്ടുകഥ മാത്രമാണ്.

വൃഷണസഞ്ചി (Scrotum)

ലിംഗത്തിനു പിന്നിലായി സഞ്ചിയുടെ ആകൃതിയില്‍ കാണപ്പെടുന്ന ഒരു അവയവമാണിത്. ഇതിനുള്ളിലാണ് വൃഷണങ്ങള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

വൃഷണങ്ങള്‍ (Testes)

ഒാേരാ വൃഷണസഞ്ചികള്‍ക്കുള്ളിലായി ഒാേരാ വൃഷണങ്ങള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇവ മുട്ടയുടെ ആകൃതിയില്‍ (Oval shape) ആണ് രൂപാന്തരപ്പെട്ടിരിക്കുന്നത്. വൃഷണങ്ങളാണ് പുരുഷബീജവും (Sperms), ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണും ഉല്‍പാദിപ്പിക്കുന്നത്. ബീജോല്‍പാദനം തുടങ്ങുന്നത് 12–ാം വയസ്സിലാണെങ്കിലും 13 വയസ്സിനുശേഷമാണ് ആരോഗ്യമുള്ള ബീജങ്ങള്‍ ശുക്ലം എന്ന സ്രവത്തിലൂടെ പുറത്തേക്കു വരുന്നത്.

ബീജങ്ങള്‍ക്കാവശ്യമായ താപനില നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് വൃഷണങ്ങള്‍ വൃഷണസഞ്ചിക്കുള്ളിലായി സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ ജീന്‍സ് പോലെയുള്ള ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഈ താപനിലയെ ബാധിക്കാനും ബീജോല്‍പാദനത്തില്‍ വ്യതിയാനം വരുത്താനും സാധ്യതയുണ്ട്. ഒരു ആണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നു എന്നതിന്റെ പ്രാരംഭതെളിവുകള്‍ വൃഷണങ്ങളിലുണ്ടാകുന്ന വലിപ്പവ്യത്യാസത്തിലൂടെ തിരിച്ചറിയാനാകും.

∙ 10 മുതല്‍ പതിമൂന്നര വയസ്സിനിടയ്ക്കാണ് വൃഷണത്തിന്റെയും വൃഷണസഞ്ചിയുടെയും വളര്‍ച്ചയാരംഭിക്കുന്നത്.

∙ പതിനാലര വയസ്സു മുതല്‍ 18 വയസ്സിനിടയ്ക്കാണ് ഈ വളര്‍ച്ചയിലൂടെ ഒരു ആണ്‍കുട്ടി പ്രായപൂര്‍ത്തി െെകവരിക്കുന്നത്.

∙ വൃഷണങ്ങളുടെ വളര്‍ച്ചയ്ക്കൊപ്പം തന്നെ വൃഷണസഞ്ചിയുടെ പുറമെയുള്ള ആവരണത്തിന് ഇരുണ്ടനിറവും ചുളിവുകളും ഉണ്ടാകുന്നു. തണുപ്പുകാലത്ത് ഈ ഭാഗത്തെ പേശികള്‍ ചുരുങ്ങുന്നതിനാല്‍ വൃഷണങ്ങള്‍ മുകളിലേക്കു കയറിയിരിക്കുകയും ഉഷ്ണകാലത്ത് ഈ ഭാഗത്തെ പേശികള്‍ അയഞ്ഞു വൃഷണങ്ങള്‍ താഴ്ന്നു കാണപ്പെടുകയും ചെയ്യുന്നു. ഇതു വൃഷണങ്ങളുടെ താപനില നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ ഒരു ഉപായമാണ്.

∙ വൃഷണങ്ങള്‍ എന്നതു പുരുഷന്റെ പ്രത്യുല്‍പാദനഗ്രന്ഥികളാണ്. ഇവ പുരുഷഹോര്‍മോണുകളും ബീജവും ഉല്‍പാദിപ്പിക്കുന്നു.

∙ പെണ്‍കുട്ടികളുടെ അണ്ഡാശയത്തില്‍ നിന്നു വ്യത്യസ്തമായി ആണ്‍കുട്ടികളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ബീജം വൃഷണത്തില്‍ മുഴുവനായി സൂക്ഷിക്കപ്പെടുന്നില്ല.

∙ പ്രായപൂര്‍ത്തിയാകുന്നതു മുതല്‍ വൃഷണങ്ങള്‍ ഒരു ആണിന്റെ ജീവിതകാലം മുഴുവന്‍ 100 കോടി കണക്കിനു ബീജം ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്.

വാസ് ഡിഫറന്‍സ്: ബീജത്തെ സെെെമനല്‍ വെസിക്കിളിലേക്ക് എത്തിക്കുന്ന രണ്ടു വാഹിനിക്കുഴലുകളാണിവ.

സെെെമനല്‍ വെസിക്കിളുകള്‍: ഇരുവശങ്ങളിലായി വാസ് ഡിഫറന്‍സ് വാഹിനിക്കുഴലുകള്‍ ചേരുന്ന ഒരു സഞ്ചിരൂപത്തിലുള്ള പ്രത്യുല്‍പാദനാവയങ്ങളാണിത്. ഇതിനുള്ളിലാണു ബീജം വളര്‍ച്ച പൂര്‍ണമാകുന്നതുവരെ സംരക്ഷിക്കപ്പെടുന്നത്. ഇതിനോടൊപ്പം ബീജങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്ന ഒരു വെളുത്ത ദ്രാവകം സ്രവിക്കുന്നുണ്ട്. ഇതിനെയാണ് ശുക്ലം എന്നു പറയുന്നത്. ഇതു മൂത്രനാളിയിലൂടെ പുറത്തേക്കു സ്രവിക്കപ്പെടുന്നു.

ഗുഹ്യഭാഗത്തെ രോമങ്ങള്‍

സാധാരണയായി 10 മുതല്‍ 15 വയസ്സിനിടയ്ക്ക് പ്രായപൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി രോമവളര്‍ച്ച ആരംഭിക്കുന്നു. ഈ ഭാഗത്തെ രോമങ്ങള്‍ ഇരുണ്ട്, പരുപരുത്ത്, ചുരുണ്ട്, നനുത്തതായി മാറുകയും വൃഷണസഞ്ചിയില്‍ നിന്നും അടിവയറുവരെ വ്യാപിച്ചു കാണപ്പെടുകയും ചെയ്യുന്നു.

മൂത്രനാളി

മൂത്രവും ശുക്ലവും പുറത്തേക്ക് സ്രവിക്കാനുള്ള പൊതുമാര്‍ഗം. കുട്ടിക്കാലം കഴിഞ്ഞു കൗമാരത്തിലേക്കു കടക്കുമ്പോള്‍ ഈ പറഞ്ഞ പ്രത്യുല്‍പാദന അവയവങ്ങളില്‍ വിസ്മയകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി കുട്ടികള്‍ക്ക് അനുഭവപ്പെടാം.

ആദ്യസ്ഖലനം

∙ ലിംഗവലുപ്പം ഉണ്ടാകുന്നതു മുതല്‍ കൗമാരക്കാരായ ഒരു ആണ്‍കുട്ടിക്കു ദിവസത്തില്‍ പല തവണ ലിംഗോദ്ധാരണം അനുഭവപ്പെടാം.

∙ െെലംഗിക കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോഴോ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാണുമ്പോഴോ ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുകയും തത്ഫലമായി ലിംഗത്തിലേക്കുള്ള രക്തയോട്ടം കൂടി ലിംഗം കഠിനമായമായും ഉദ്ധാരണപ്പെട്ടും കാണപ്പെടുന്നു. ഇതു സ്വാഭാവികമായ കാര്യമാണ്.

ആദ്യ ഉദ്ധാരണം ഉണ്ടാകുന്നത് പൊതുവെ പതിനാലര വയസ്സിലാണ്.

(2) വൃഷണങ്ങളുടെ വളര്‍ച്ച ഉദ്ധാരണം തുടങ്ങി ഏകദേശം ഒരു വര്‍ഷത്തിനുശേഷമാണ് സാധാരണയായി ഉണ്ടാകുന്നത്.

(3) സ്ഖലനത്തിനൊടുവില്‍ പുറത്തുവരുന്ന സ്രവമമായ ശുക്ലത്തില്‍ മാത്രമല്ല, ഉദ്ധാരണത്തിന്റെ ആരംഭത്തില്‍ പുറത്തുവരുന്ന കട്ടികുറഞ്ഞ ദ്രാവകത്തിലും ബീജം അടങ്ങിയിട്ടുണ്ട്.

ഇത്തരം കാര്യങ്ങളെക്കുറിച്ച് കൗമാരത്തിലേക്ക് കടക്കുന്ന പ്രായത്തിൽ തന്നെ മാതാപിതാക്കൾ സംസാരിക്കേണ്ടതാണ്. അതിനു പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഇതു സംബന്ധിച്ച് ശാസ്ത്രീയമായ പുസ്തകങ്ങൾ വാങ്ങി നൽകാം. എന്തായാലും സ്വന്തം ശരീരത്തിൽ സംഭവിക്കുന്നതെന്താണെന്ന് ഒരു സൂചന പോലും നൽകാതെ ഇരിക്കുന്നത് കുട്ടികളെ മാനസികമായി വിഷമത്തിലാക്കുമെന്നു മനസ്സിലാക്കുക.

ഡോ. എം കെ സി നായർ

ശിശുരോഗവിദഗ്ധൻ

ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസിലർ

തിരുവനന്തപുരം

ADVERTISEMENT