ADVERTISEMENT

30 വയസുള്ള പുരുഷനാണ്. സ്തനങ്ങൾ വല്ലാതെ വളർന്നിട്ടുണ്ട്. എങ്ങനെ പരിഹരിക്കാം?

ഒരു സാധാരണ വളർച്ചാ പ്രതിഭാസമാണ് പുരുഷസ്തനവളർച്ച അല്ലെങ്കിൽ ഗൈനക്കോമാസ്റ്റിയ. ആൺകുട്ടികളുടെ യൗവനാരംഭത്തിൽ അതായതു ലൈംഗികപക്വത എത്തുന്ന ഘട്ടത്തിലാണ് കൂടുതലായി കാണുക. 

ADVERTISEMENT

ഗൈനെ എന്ന പദത്തിനു സ്ത്രീ എന്നും മാസ്റ്റിയ എന്ന പദത്തിനു സ്തനം എന്നുമാണർഥം. അമിതവണ്ണമാണ് ഈ അവസ്ഥയുടെ പ്രധാന കാരണമായി കാണുന്നത്. കൊഴുപ്പേറിയ ആഹാരശീലങ്ങൾ, വ്യായാമം ഇല്ലായ്മ എന്നിവ അമിതഭാരത്തിനും അതുവഴി അമിത സ്തന വളർച്ചയ്ക്കും ഇടയാക്കാം.

ഈസ്ട്രജൻ–ടെസ്േറ്റാസ്റ്റിറോൺ ഹോർമോൺ അസന്തുലനം കൊണ്ടും പുരുഷന്മാരിൽ സ്തനവളർച്ച കാണാറുണ്ട്.

ADVERTISEMENT

എങ്ങനെ തിരിച്ചറിയാം?

∙ പുരുഷ മുലഞെട്ടുകളില്‍ ആരംഭിക്കുന്ന തടിപ്പിന് കാലക്രമേണ വളർച്ചയുണ്ടാകുന്നു.

ADVERTISEMENT

∙ പുരുഷമുലഞെട്ടുകളിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നു.

∙ മുലഞെട്ടുകളുടെ ചുറ്റിലും അടിയിലും കട്ടിയുള്ള മുഴ കാണപ്പെടുന്നു.

 അമിത സ്തന വളർച്ച എല്ലായ്പ്പോഴും സ്തനാർബുദത്തിന്റെ സൂചനയല്ല. പക്ഷേ, കാൻസർ സാധ്യതയുള്ളതിനാൽ വിദഗ്ധ പരിശോധന ആവശ്യമാണ്.

സ്തനത്തിലെ അധികമായുള്ള കൊഴുപ്പുകലകളെ നീക്കം ചെയ്യുന്നതിനു ലൈപ്പോസക്ഷൻ എന്ന ചികിത്സയാണു സാധാരണ ഉപയോഗിക്കാറ്. ഈ രീതിയിലാകുമ്പോൾ ശരീരത്തിൽ പാടുകൾ വീഴില്ല. കട്ടികൂടുതലുള്ള കൊഴുപ്പ് നീക്കാൻ ലൈപ്പോസക്ഷനൊപ്പം നിപ്പിളിനു ചുറ്റുമുള്ള ഭാഗം തുറന്നു കൊഴുപ്പു നീക്കും.പുരുഷഹോർമോണുകളുടെ കുറവും സ്ത്രീ ഹോർമോണുകളുടെ വർധനവും മൂലം പുരുഷസ്തനവളർച്ചയും വീക്കവും ഉണ്ടാവാം. ഈ അവസ്ഥ മുതിർന്നവരിലും ചില മരുന്നുകളുടെ പാർശ്വഫലത്താലും വരാം.

ADVERTISEMENT