ADVERTISEMENT

പുരുഷ ലൈംഗികതയിൽ മാറ്റത്തിന്റ വലിയ കാറ്റു വീശുകയാണ്. കോവിഡു കാലം നൽകിയ ഇടവേളകൾ സൈബർ സെക്സ് ഇടങ്ങൾ അപഹരിച്ചപ്പോൾ ലൈംഗികാസ്വാദനം യാഥാർഥ്യത്തിൽനിന്ന് ‘വെർചൽ’ ലോകത്തേക്കു കൂടുതലടുത്തു. ഇതു വരുംനാളുകളിൽ ദാമ്പത്യ ജീവിതത്തിൽ വലിയതോതിലുള്ള വിള്ളലുകൾക്കു കാരണമാകാമെന്നു സർവേയുടെ ഭാഗമായ വിദഗ്ധർ ആശങ്കപ്പെടുന്നു.

ലൈംഗികമായ പരീക്ഷണങ്ങളിലേക്കും ലിബറലായ ലൈംഗികാസ്വാദനത്തിലേക്കും പുരുഷൻ കൂടുതലായി നീങ്ങുന്നുണ്ട്. സെക്സു തേടിയുള്ള വിനോദയാത്രകൾ, പരസ്പരം വെച്ചുമാറുന്ന കപ്പിൾ സ്വാപ്പിങ്, ഒന്നിലേറെ ലൈംഗിക പങ്കാളികൾ മുതൽ സെക്സ് ഡോൾ/ടോയ് ഉപയോഗം വരെ പുരുഷൻ, കൂടുതൽ ലൈംഗികാസ്വാദന സ്വാതന്ത്ര്യം നേടാൻ ശ്രമിക്കുന്നതിന്റെ സൂചനകളായി കാണാം.

ADVERTISEMENT

ഇക്കൂട്ടത്തിൽ ചില അപകടകരമായ പ്രവണതകളും മറഞ്ഞു നിൽക്കുന്നുണ്ട്. കുട്ടികളുെട അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്ന പോൺസൈറ്റുകൾ ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും വിപിഎൻ നെറ്റ്‌വ ർക്കുകളുെട സഹായത്തോടെ അവ കാണുന്നവരുടെ എണ്ണം കാര്യമായി വർധിച്ചിട്ടുണ്ട്. മാത്രമല്ല ആൺപെൺഭേദമില്ലാതെ കുട്ടികൾക്കുമേലുള്ള ലൈംഗികമായ കടന്നു കയറ്റം കൂടിവരുകയും ചെയ്യുന്നു.

പുരുഷൻമാരിലെ സമാനലൈംഗികതയെന്ന ഹോമോ സെക്‌ഷ്വാലിറ്റിക്ക് കൂടുതൽ മാന്യത പലരും കൊടുത്തുതുടങ്ങുന്നുവെന്നതും പുരുഷലൈംഗിക താൽപര്യങ്ങളിലെ മാറ്റങ്ങളായി സർവേ വിലയിരുത്തുന്നു.

ADVERTISEMENT

ഒന്നിലേറെ ലൈംഗിക പങ്കാളികൾ

ഒന്നിലേറെ ലൈംഗിക പങ്കാളിക ൾ എന്നത് പുരുഷ ലൈംഗികതയിലെ മാറ്റമായി വിലയിരുത്തേണ്ടതുണ്ട്. മുൻപും ഇത്തരം കാര്യങ്ങളുണ്ടായിരുന്നെങ്കിലും വ്യാപകമായിരുന്നില്ല. ഏകദേശം മധ്യവയസ്സ് പിന്നിടുമ്പോൾ, അതോടൊപ്പം സാമ്പത്തികമായും സാമൂഹികമായും മെച്ചപ്പെട്ടു വരുമ്പോൾ ലൈംഗികതയിൽ ‘ഏകപത്നി വ്രത’ത്തിൽ ഒരു തരം മടുപ്പ് അനുഭവപ്പെടാം. ആ സമയത്ത് സ്വന്തം ഭാര്യയുടെ സൗന്ദര്യം അന്യന്റെ ജനലിലൂടെ കണ്ടാൽ മാത്രം ഉത്തേജനം ലഭിക്കുന്ന അവസ്ഥയിലായിരിക്കും പല പുരുഷൻമാരുടെയും 'രതി മനസ്സ്'.

ADVERTISEMENT

പങ്കാളിയിൽ നിന്നുള്ള സെക്സ് ആസ്വാദനം കുറയുന്നതൊന്നുമല്ല, വൈവിധ്യം തേടാനുള്ള പുരുഷന്റെ താൽപര്യമാണ് പലരെയും ഇത്തരം കെണികളിൽ കൊണ്ടു ചാടിക്കുന്നത്. ഇതുകൂടാതെ പൊടിപ്പും തൊങ്ങലും വച്ചുള്ള കൂട്ടുകാരുടെ ലൈംഗിക കഥകൾ സിനിമകളിലും വിഡിയോകളിലുമുള്ള ലൈംഗിക അതിപ്രസരവും കൂടിയാകുമ്പോൾ എന്തുകൊണ്ട് തനിക്കും ഇങ്ങനെ ആയിക്കൂടാ? എന്ന അനിയന്ത്രിത ചിന്തയായിരിക്കും ഇവരെ ഭരിക്കുന്നത്. ആദ്യമൊക്കെ അൽപസ്വൽപം കുറ്റബോധം തോന്നിയാലും വൈകാതെ അതിനെയൊക്കെ അതിജീവിക്കുന്ന അനിയന്ത്രിത മനസ്സിന് അടിമയായിമാറും. അതു വികസിച്ച് പങ്കാളികളെ പരസ്പരം പങ്കിടുന്ന അവസ്ഥയായ കപ്പിൾ സ്വാപ്പിങ്, വൈഫ് സ്വാപ്പിങ്, ഗ്രൂപ് സെക്സ് വരെയെത്തും കാര്യങ്ങൾ.

ഇതു നേരിട്ടുമാത്രമല്ല സംഭവിക്കുന്നത്. സ്മാർട്ഫോണിൽ ഡേറ്റിങ് ആ പ്പുകൾ സ്വയം ഉപയോഗിക്കുന്നതിനൊ പ്പം പങ്കാളിയെക്കൂടി ഇതിനു പ്രേരിപ്പിക്കുന്നവരും കുറവല്ല. സ്വന്തം കുറ്റബോ ധം ഒഴിവാക്കാനുള്ള ശ്രമം കൂടിയാവാം ഇതിനു പിന്നിൽ. എന്നാൽ ഭാവിയിൽ സ്വന്തം പങ്കാളിയോടുള്ള ആരോഗ്യകരമായ പെരുമാറ്റത്തിനു പോലും ഇതു വിഘാതമായി മാറാം. പരസ്പരവിശ്വാസം നഷ്ടപ്പെടാനും ആശയസംഘർഷത്തിലേക്കു നീങ്ങാനും വേർപിരിയലിലേക്കു നയിക്കാനും കാരണവുമാകും.

പുതുമ തേടുന്ന മനസ്സ് എന്നോ ഫാന്റസി എന്നോ ഒക്കെ ഇതിനെ ലളിതവൽക്കരിച്ചു പറയാമെങ്കിലും, ഈ കാലയളവുകൊണ്ട് ആ വ്യക്തി അയാളറിയാതെ മനോവൈകല്യത്തിന് അടിമയായി മാറാമെന്നും മനസ്സിലാക്കുക.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. കരംചന്ദ് മല്ലൻ

മേധാവി, മെഡിസിൻ വിഭാഗം,

ഡോ.പടിയാർ മെമ്മോറിയൽ

ഹോമിയോ കോളജ്,

ചോറ്റാനിക്കര

ADVERTISEMENT