ADVERTISEMENT

രണ്ടുതരം പായസവും, അച്ചാറും, കൂട്ടുകറിയും, അവിയലും, രസവും, പച്ചടിയും തുടങ്ങി രുചി വൈവിധ്യങ്ങളോടെ പ്രകൃതിരുചിയിൽ നമുക്ക് ഒരു ഓണസദ്യ തയാറാക്കാം.

അവിയൽ

ADVERTISEMENT

മോരും, തൈരും ഒന്നും ചേരാതൊരു അവിയൽ രുചിസദ്യയിലെ പ്രധാന വിഭവമാണ്. പച്ചക്കറികളുടെ തനതായ അവിയൽ സ്വാദ് നമുക്ക് അറിയാൻ തൈരു ചേർക്കാതെയുള്ള ഈ കൂട്ടിനേ തരാൻ സാധിക്കൂ.


ചേരുവകൾ

ADVERTISEMENT

∙ പച്ചക്കായ - 1 എണ്ണം

∙ കാരറ്റ് - 2 എണ്ണം

ADVERTISEMENT

∙ പടവലം - 1/2 കഷണം

∙ മുരിങ്ങക്കോൽ - 2 എണ്ണം

∙ ചേന - ഒരു കഷണം

∙ കോവക്ക - 10 എണ്ണം

∙ അച്ചിങ്ങാ പയർ - ഒരു പിടി

∙മഞ്ഞൾപൊടി - കാൽ ടീസ്പൂൺ

∙പച്ചമുളക് - 4 എണ്ണം

∙പച്ചമാങ്ങ/തക്കാളി - 1 എണ്ണം (പുളി കുറവാണെങ്കിൽ 2 എണ്ണം)

∙കറിവേപ്പില - 4 തണ്ട്

∙വെളിച്ചെണ്ണ - 4 ടീസ്പൂൺ

∙തേങ്ങ - 1/2 മുറി

∙തേങ്ങാപാൽ - 1/2 മുറി

തേങ്ങയുടേത്

തയാറാക്കുന്ന വിധം

വേവു കൂടുതൽ ആവശ്യമുള്ള പച്ചക്കറികൾ (ചേന, കായ, കാരറ്റ്, മാങ്ങ) ആദ്യം വേവിക്കുക. അവ വെന്തു തുടങ്ങുമ്പോൾ വേവ് അധികം ആവശ്യമില്ലാത്ത പച്ചക്കറികൾ (അച്ചിങ്ങ, മുരിങ്ങ, പടവലം, കോവയ്ക്ക) കൂടെ ചേർക്കുക. വെന്തു കഴിയുമ്പോൾ മഞ്ഞൾപൊടി, ഉപ്പ്, കറിവേപ്പില കൂടെ ചേർത്ത് ‘തീ’ കുറച്ച് വെള്ളം പൂർണ്ണമായും വറ്റിച്ചെടുക്കുക. ശേഷം തേങ്ങാപാൽ കൂടെ ചേർത്ത് ഇളക്കി തീ അണച്ച് അടച്ചു വയ്ക്കുക. ചിരകിയ തേങ്ങയിൽ ഒരുതണ്ട് കറിവേപ്പില, ജീരകം, ഒരു മാങ്ങയുടെ പകുതി അരിഞ്ഞെടുത്തതും രണ്ടു പച്ചമുളകും, അൽപ്പം ഉപ്പും ചേർത്ത് വെള്ളം കൂടാതെ മിക്സിയിൽ പൊടിച്ചെടുക്കുക. ഈ അരപ്പ് തയാറാക്കിവച്ച അവിയലിലേക്കു ചേർത്ത് നന്നായി ഇളക്കുക. ശേഷം രണ്ട് സ്പൂൺ പച്ചവെളിച്ചെണ്ണ കൂടെ ചേർത്ത് അടച്ചുവയ്ക്കുക.

കയ്പുരുചി ഇഷ്ടപ്പെടുന്നവർ ഒരു കഷണം പാവയ്ക്ക കൂടെ ചേർത്താൽ മറ്റൊരു രുചി അനുഭവമാകും ഈ അവിയൽ സ്വാദ്.

നെല്ലിക്ക അച്ചാർ

പ്രകൃതിഅച്ചാറുകളെ കവച്ചുവയ്ക്കുന്ന മറ്റൊരു അച്ചാർ ഇല്ലെന്നുതന്നെ പറയാം. യാതൊരുവിധ പ്രിസർവേറ്റിവുകളും ചേർക്കാതെ ആരോഗ്യകരമായി തയാറാക്കാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മാഹാത്മ്യം. നെല്ലിക്ക കൊണ്ടുള്ള ഒരു അച്ചാർ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകൾ

∙ നെല്ലിക്ക (കുരു കളഞ്ഞു നാലഞ്ചു കഷണമായി മുറിച്ചത്)- 10 എണ്ണം

∙ ബീറ്റ്റൂട്ട് (ചെറുതായി ചീകിയെടുത്തത്) - കാൽ കഷണം

∙ പച്ചമുളക് - 2 എണ്ണം

∙ ഇഞ്ചി (ചെറുതായി അരിഞ്ഞത്) - 1 കഷണം

∙ കടുക്/ഉലുവ/കറിവേപ്പില - ആവശ്യത്തിന്

∙ നല്ലെണ്ണ/വെളിച്ചെണ്ണ - 2 ടീസ്പൂൺ

∙ ഉപ്പ് - പാകത്തിന്

∙ മഞ്ഞൾപൊടി - 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടായശേഷം കടുക്, ഉലുവപ്പൊടി, കറിവേപ്പില, പച്ചമുളക് എന്നിവ മൂപ്പിച്ചശേഷം മഞ്ഞൾപ്പൊടി ചേർക്കുക. കുരുകളഞ്ഞുവച്ച നെല്ലിക്ക, ബീറ്റ്റൂട്ട്, ഇഞ്ചി, പാകത്തിന് ഉപ്പും കൂടെ ചേർത്തു നന്നായി യോജിപ്പിച്ചെടുത്താൽ അച്ചാർ തയാർ.

ചെറുനാരങ്ങ, മാതളം, ഇഞ്ചി തുടങ്ങിയ അച്ചാറുകളും ഇതേ പ്രകാരം തയാറാക്കാം.

പഴം പായസം

പോഷണ സമ്പുഷ്ടമാണ് പഴം പായസം. വേവിക്കാത്ത പായസം ആണെന്നതാണ് ഇതിന്റെ പ്രത്യേകത.

ചേരുവകൾ

∙ റോബസ്റ്റ പഴം (നന്നായി പഴുത്തത്) - 4 എണ്ണം

∙ ആപ്പിൾ (ചെറുതായി കൊത്തി അരിഞ്ഞത്) - 1 എണ്ണം

∙ പപ്പായ (ചെറുതായി അരിഞ്ഞത്) - കാൽ ഭാഗം (50 ഗ്രാം)

∙ ഈന്തപ്പഴം (ചെറുതായി അരിഞ്ഞത്) - 20 എണ്ണം

∙ തേങ്ങാപ്പാൽ (ഒന്നാം പാലും രണ്ടാം പാലും) - ഒരു തേങ്ങയുടേത്

∙ കപ്പലണ്ടി വറുത്തത് - 30 ഗ്രാം

∙ ശർക്കര പാനി - ചെറിയ 3 കഷണത്തിന്റേത്

∙ തേൻ - 3 ടീസ്പൂൺ

∙ ഏലക്കാപൊടി - 1 1/2 ടീസ്പൂൺ

∙ എള്ള് (കറുപ്പ്) - 30 ഗ്രാം

തയാറാക്കുന്ന വിധം

റോബസ്റ്റ പഴം നന്നായി ഉടച്ചു ജൂസ് പരുവത്തിൽ ആക്കി എടുക്കുക (മിക്സിയിൽ അടിക്കരുത്). അതിനുശേഷം മറ്റു പഴങ്ങൾ കൂടെ ഇതിലേക്കു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ശർക്കര പാനിയും, തേനും കൂടെ ചേർത്ത് ഇളക്കുമ്പോൾ തേങ്ങയുടെ രണ്ടാം പാലും പിന്നീട് ഒന്നാം പാലും കൂടെ ചേർക്കുക. എല്ലാം നന്നായി യോജിച്ചശേഷം കപ്പലണ്ടി വറുത്തതും, എള്ളും കൂടെ ചേർത്താൽ രുചിയേറിയ പഴംപായസം തയാർ.

സാമ്പാർ കൂട്ട്

ചേരുവകൾ

∙കുരുമുളക് - 1 ടീസ്പൂൺ

∙ മല്ലി - 2 ടീസ്പൂൺ

∙ ഗ്രാമ്പു - 2 എണ്ണം

∙ ജീരകം - 1/4 ടീസ്പൂൺ

∙ ഉലുവ - 1/4 ടീസ്പൂൺ

∙ ചുക്ക് - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

ചേരുവകൾ എല്ലാം കൂടെ പൊടിച്ചെടുക്കുക. സാമ്പാർ കഷണങ്ങൾ എല്ലാം വേവിച്ചു കഴിഞ്ഞശേഷം ഈ സാമ്പാർകൂട്ടു ചേർത്ത് ഇളക്കി വാങ്ങിവയ്ക്കാം. തേങ്ങാപാൽ കൂടെ ചേർത്തു സ്വാദ് വർധിപ്പിക്കാം.

ഡോ. സന്ധ്യ എം. സി.

മാനേജിങ് ഡയറക്ടർ

നേച്ചർ ലൈഫ്

ഹോസ്പിറ്റൽ

നാചുറോപതി &
ആയുർവേദ

പട്ടിക്കാട്, തൃശൂർ

ADVERTISEMENT