Monday 15 May 2023 10:54 AM IST

‘വയറു ചാടുന്നത് പെൺകുട്ടികളെ കൂടുതൽ കോൺഷ്യസ് ആക്കും, എന്റേത് ആഗ്രഹിച്ചാൽ വണ്ണം വയ്ക്കുന്ന ശരീരം’: അനുശ്രീ പറയുന്നു

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

anu3243

അനുശ്രീക്ക് ഫിറ്റ്നസ് എന്നതു കഠിനമായ വ്യായാമമുറകളുടെ അകമ്പടിയോടെ വരുന്ന ഒരു വിശിഷ്ടാതിഥിയല്ല. ആവശ്യനേരത്തു കൂടെ  നിൽക്കുന്ന പ്രിയമുള്ള ഒരു കൂട്ടുകാരിയാണ്. അതായത്  ശരീരം ഒന്നു ടോൺ ചെയ്യണം എന്ന്  അനുശ്രീ ആഗ്രഹിക്കുമ്പോൾ മാത്രമേ ഫിറ്റ്നസ്സിനു വേണ്ടിയുള്ള വ്യായാമങ്ങളും ചെയ്യാറുള്ളൂ.

അതുകൊണ്ടു തന്നെ വേറിട്ടതും ലളിതവുമായ ഒരു ഫിറ്റ്നസ് ശൈലിയാണ് ഈ അഭിനേത്രിയുടേത്. സമയബന്ധിതമായ വർക് ഒൗട്ടുകളും കർശനമായ ഡയറ്റ്ചിട്ടകളും ഇല്ലാതെ ഇഷ്ടമുള്ളതു കഴിച്ചും ആവശ്യമുള്ളപ്പോൾ  വ്യായാമം ചെയ്തും അനുശ്രീ  നമുക്കൊപ്പമുണ്ട്. അനുശ്രീയുടെ ഫിറ്റ്നസ് വിശേഷങ്ങളറിയാം.

ഫിറ്റ്നസ്സ് പാഷനല്ല, പ്രധാനമാണ്

ഫിറ്റ്നസ്സ് എനിക്കു പാഷനൊന്നുമല്ല. ഞാൻ ഫിറ്റ്നസ്സ് ഫ്രീക് ആയ ഒരാളുമല്ല. കാരണം പൊതുവെ വണ്ണമുള്ള പ്രകൃതമല്ല എന്റേത്. വണ്ണം കൂടുന്നു എ ന്നൊരു പ്രശ്നം അങ്ങനെ ഉണ്ടായിട്ടില്ല.ചില ആരോഗ്യപ്രശ്നങ്ങൾ വന്ന കാലത്ത് കഴിച്ച ചില മരുന്നുകളുടെ ഇഫക്‌റ്റ് കാരണം അൽപം വണ്ണം വച്ചിട്ടുണ്ട്. ‘ഇതിഹാസ’ എന്ന സിനിമ കഴിഞ്ഞ്, ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന സിനിമ ചെയ്യുന്ന സമയത്തൊക്കെ ഞാൻ അൽപം വണ്ണം വച്ചിരുന്നതിന്റെ കാരണം അതാണ്. എന്റെ ശരീരപ്രകൃതം എങ്ങനെയായിരിക്കണം എന്ന എ ന്റെ ചിന്തയ്ക്കപ്പുറത്തേക്കു വണ്ണം കൂടിപ്പോയത് ആ സമയത്തു മാത്രമാണ്. അതല്ലാതെ വണ്ണം കൂടിപ്പോയല്ലോ എന്നൊരു ചിന്ത ഇന്നേവരെ അലട്ടിയിട്ടില്ല.

ഒരു കോസ്‌റ്റ്യൂം ഇട്ടു കഴിഞ്ഞാൽ അതു ചേരാതെ വരുക, വയറു ചാടുക, ഭയങ്കര ചബ്ബിയായായിരിക്കുക...അങ്ങനെയുള്ള അവസ്ഥകളൊന്നും വരരുത് എന്ന് എനിക്കു നിർബന്ധമുണ്ട്. അധികം വണ്ണം വയ്ക്കുന്നത് എനിക്കിഷ്ടമില്ലാത്തതിനു മറ്റൊരു കാരണവുമുണ്ട്. വ്യത്യസ്തങ്ങളായ കോസ്‌റ്റ്യൂം ട്രൈ ചെയ്യാൻ എനിക്ക് ഒരുപാടിഷ്ടമാണ്.

എന്റെ വർക് ഒൗട്ട് കഥകൾ

2021ൽ കോവിഡ് കാലത്താണ് ഒന്നു വർക് ഒൗട്ട് ചെയ്തു തുടങ്ങിയാലോ എന്നാലോചിച്ചത്. മറ്റു തിരക്കുകളൊന്നും ഉണ്ടായിരുന്നില്ലല്ലോ. വീട്ടിൽ വെറുതെയിരുന്നപ്പോൾ ഒന്നു വാം അപ് ചെയ്യണമെന്നു തോന്നി. കോവിഡ് തുടങ്ങി ഏകദേശം അഞ്ചാറു മാസം കഴിഞ്ഞപ്പോഴാണ് വർക് ഒൗട്ട് തുടങ്ങുന്നത്. വീട്ടിൽ തന്നെയായിരുന്നു തുടക്കം.

എന്റേതായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വ്യായാമങ്ങൾ യൂ ട്യൂബിൽ നിന്നും കണ്ടെത്തി. മസിൽ ടൈറ്റ്നിങ്, ആ ബ്സ് കുറയ്ക്കുക പോലെ...ശരീരം ഒന്നു ഫ്ലെക്സിബിൾ ആകാൻ കൂടിയാണ് വ്യായാമങ്ങൾ തുട ങ്ങിയത്. വയറു ചാടുന്നതു  പെൺകുട്ടികളെ കൂടുതൽ കോൺഷ്യസ് ആക്കുമല്ലോ.

പിന്നീട് കൊച്ചിയിലെ  ഫ്ലാറ്റിൽ തിരിച്ചെത്തിയപ്പോൾ അവിടുത്തെ ജിമ്മിൽ പോയിത്തുടങ്ങി. വർക് ഔട്ടിലൂടെ കൈകളിലെയും കാലുകളിലെയും വയറിലെയും അമിത കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല, ശരീ രം നിലവിൽ ഫിറ്റായിരിക്കണം,പേശികൾ ടൈറ്റ് ആ ക്കണം എന്നിവയായിരുന്നു എന്റെ ലക്ഷ്യങ്ങൾ.

കാക്കനാട് ക്ലബ് ആക്‌റ്റീവ് എന്നൊരു ജിമ്മുണ്ട്. അവിടെയും വർക് ഒൗട്ട് ചെയ്തിരുന്നു. ആ ജിമ്മിൽ ചേർന്നപ്പോഴാണ് ശരിയായ ഒരു വർക് ഒൗട്ട് സെഷ ൻ ലഭിച്ചത്. എന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി ഒരു ട്രെയ്നർ ഒപ്പം നിൽക്കുന്നത് അവിടെയാണ്.

എന്റെ വർക് ഒൗട്ട് എന്നത് ഒരു തുടർയാത്രയല്ല.അതൊരു ഡെയ്‌ലി റുട്ടീൻ പോലെയാണെന്ന് ആരും തെറ്റിധരിക്കരുത്. എപ്പോഴാണോ എനിക്കു ശരീരം ശ്രദ്ധിക്കണം എന്നു തോന്നുന്നത് അപ്പോഴാണു ജിമ്മിൽ പോകുന്നത്. ശരീരം ഒന്നു ലൂസ് ആയിട്ടുണ്ട്. ആബ്സ് ഒക്കെ ഒന്നു ശരിയാകണം, ശരീരം ഒന്നു ടോൺഡ് ആകണം...എന്നു തോന്നുമ്പോൾ ഞാൻ വർക് ഒൗട്ട് ചെയ്യും. അല്ലാതെ ദിവസേന രണ്ടു മണിക്കൂർ ജിമ്മിൽ പോവുകയോ അതിനു വേണ്ടി ഡയറ്റു ചെയ്യുകയോ ഒന്നുമില്ല. ഞാൻ ഒരു മാസം ഫ്രീ ആകുമ്പോൾ വർക് ഒൗട്ട് തുടങ്ങും. ഷൂട്ട് വരുമ്പോൾ അതു മുടങ്ങും. അങ്ങനെയാണു കാര്യങ്ങൾ. അതു കൊണ്ടു തന്നെ എന്നെ കൂടുതലായും സഹായിക്കുന്നത് യൂ ട്യൂബ് വിഡിയോകളും ദിവസവും പത്തു വ്യായാമങ്ങൾ വീതം പഠിപ്പിക്കുന്ന ചില ആപ്ലിക്കേഷനുകളുമാണ്.

കാർഡിയോ വ്യായാമങ്ങളേക്കാൾ മസിൽ സ്ട്രെങ്തനിങ് വ്യായാമങ്ങളാണു ഞാൻ ചെയ്യുന്നത്. മൗണ്ടൻ ക്ലൈംബർ പോലെ ആബ്സിനു വേണ്ടിയുള്ള വ്യായാമങ്ങൾ പ്രധാനമാണ്. പ്ലാങ്ക് ചെയ്യാറുണ്ട്.സ്ട്രെയ്‌റ്റ് പ്ലാങ്ക്, സൈഡ് പ്ലാങ്ക് എന്നിവയും.

വ്യായാമങ്ങൾ ആരംഭിച്ചതിനു ശേ ഷം ഒരു വർക് ഒൗട്ട് സീരിസ് ഫോട്ടോഷൂട്ട് ചെയ്യാം  എന്ന ആത്മവിശ്വാസംതോന്നി. അങ്ങനെയാണ് ഇൻസ്‌റ്റഗ്രാമിൽ വർക്ഒൗട്ട്സീരിസ്ചിത്രങ്ങൾ ഞാൻ പോസ്‌റ്റ് ചെയ്തത്.എല്ലാവരും നല്ല അഭിപ്രായങ്ങളാണു പറഞ്ഞത്.എന്തു കാര്യം ചെയ്താലും അത് നന്നായിവരുമെന്ന് എനിക്ക്  ആത്മവിശ്വാസം തോന്നുന്ന സമയത്തു തന്നെ ചെയ്യാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.നമ്മുടെ രൂപം കാണുമ്പോൾ നമുക്കു തന്നെനല്ല ആത്മവിശ്വാസം
തോന്നണം.

anusree433

ആഗ്രഹിച്ചാൽ വണ്ണം വയ്ക്കും

ഞാൻ വണ്ണം കുറഞ്ഞ ഒരാളാണെങ്കിലും വണ്ണം വയ്ക്കണമെന്നു തോന്നിയാൽ പെട്ടെന്നു വണ്ണം വയ്ക്കും. ഞാനെപ്പോഴും തമാശയ്ക്കു പറയാറുണ്ട്Ð ഒന്നു മനസ്സിൽ വിചാരിച്ചാൽ മതി വ ണ്ണം വയ്ക്കുമെന്ന്. വണ്ണം വയ്ക്കണമെന്നു പറഞ്ഞ് ഞാൻ ഒരു ഏത്തപ്പഴം കഴിച്ചാലും മതി വണ്ണം വയ്ക്കും.എന്നാൽ വ ണ്ണം വയ്ക്കേണ്ട എന്നു കരുതി കഴിച്ചാ ൽ വണ്ണംവയ്ക്കുകയുമില്ല.

സ്ത്രീകളെ സംബന്ധിച്ച് 30 വയസ്സു മുതൽ ശരീരം കൂടുതൽ ശ്രദ്ധിക്കുകയും കരുതലോടെ സൂക്ഷിക്കുകയും വേണമെന്നാണെനിക്കു പറയാനുള്ളത്. ഭാരം അധികം കൂടരുത്. അത് മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ബോഡി ചെക്കപ്പ് ചെയ്ത്,  ബ്ലഡ് റുട്ടീൻ പരിശോധിച്ച് ഒരു ഫിസിഷന്റെയും ഡയറ്റീഷന്റെയും മാർഗനിർദേശങ്ങൾ സ്വീകരിച്ചതിനുശേഷം മാത്രമേ ഡയറ്റ് തുടങ്ങാവൂ. കാരണം എല്ലാവരുടെയും ശരീരം ഒരുപോലെയല്ല. അല്ലാതെ ഡയറ്റിങ് തുടങ്ങിയാൽ ശരീരത്തിന്റെ പോഷക ആവശ്യകതകളെക്കുറിച്ച് നമുക്ക് അറിയാൻ കഴിയില്ല.

ഉയരും ആത്മവിശ്വാസം

ഫിറ്റ്നസ്  നമുക്കു നൽകുന്ന ഏറ്റവും നല്ല ഗുണം ആത്മവിശ്വാസം ഉയർത്തുന്നു  എന്നതാണ്. കൃത്യമായി സംരക്ഷിക്കപ്പെടുന്നതും കോസ്‌റ്റ്യൂം നന്നായി ഫിറ്റ് ആകുന്നതുമായ ഒരു ശരീരം ആ ണെങ്കിൽ അത്  ആത്മവിശ്വാസത്തെ വർധിപ്പിക്കും.

ഒരു നല്ല കോസ്‌റ്റ്യൂം ഇട്ട് കണ്ണാടിയി ൽ നോക്കുമ്പോൾ ‘ ഇതു സൂപ്പറാണല്ലോ’ എന്നു തോന്നണം. ഫിറ്റ് ആയൊരു ശരീരം ആണ് എനിക്കിഷ്ടം. അധികം മെലിഞ്ഞിരിക്കണം എന്നല്ല, ആവശ്യത്തിനു വണ്ണം വേണം. വെസ്‌റ്റേൺ ഒൗട്ട് ഫിറ്റ് ധരിച്ചാലും സാരി ഉടുത്താലും ശരീരം ഫിറ്റ് ആയിരിക്കണം. സാരി ഉടുക്കുമ്പോൾ കുറച്ചു കൂടി വണ്ണം വേണമെന്ന് പലരും എന്നോടു പറയാറുണ്ട്. ഏതു കോസ്‌റ്റ്യൂം ഇട്ടാലും ശരീരവുമായി അതിണങ്ങിപ്പോകണം.

ഫിറ്റ്നസ് ശ്രദ്ധിച്ചതു കൊണ്ട് സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു എന്നു പറയാനാകില്ല. എന്റെ കഥാപാത്രങ്ങളിലധികവും അന്നും ഇന്നും നാടൻ കഥാപാത്രങ്ങളാണ്. ചുരിദാറും സാരിയുമൊക്കെ ധരിച്ച കഥാപാത്രങ്ങൾ. ഇപ്പോഴും അത്തരം കഥാപാത്രങ്ങളാണു ചെയ്യുന്നതും. ‘ട്വൽത്ത് മാനി’ലാണ് ജീൻസും ടോപ്പുമൊക്കെ ധരിച്ച് അൽപമൊന്നു മോഡേണായത്. ഫിറ്റ്നസ് പ്രകടിപ്പിക്കാനുള്ള ഒരു ക്യാരക്‌റ്റർ സിനിമയിൽ ചെയ്തിട്ടില്ലെന്നു തന്നെ പറയാം.

ചോറിനോട് ഒരുപാടിഷ്ടം

കൃത്യമായി ഡയറ്റ് ചെയ്യുന്ന ഒരാളല്ല ഞാനെന്നു പറഞ്ഞല്ലോ. കഴിക്കുന്ന ഫൂഡ്, ഒഴിവാക്കുന്ന ഫൂഡ് അങ്ങനെയുള്ള ചിട്ടകളൊന്നുമില്ല. അന്നും ഇന്നും എന്നും ഏറ്റവുമിഷ്ടം ചോറു തന്നെയാണ്. പണ്ടൊക്കെ ഒരു ദിവസം പോലും ചോറു കഴിക്കാതെ ജീവിക്കാ ൻ കഴിയില്ലായിരുന്നു. ഇപ്പോൾ ഒരാഴ്ചയൊക്കെ ചോറു കഴിക്കാതിരിക്കാം. പലരും ചപ്പാത്തി കഴിക്കാറുണ്ട്. എനിക്ക് ചപ്പാത്തി പൊതുവെ ഇഷ്ടമല്ല. സാലഡും പച്ചക്കറികളുമൊന്നും വലിയ ഇഷ്ടമില്ല. പിന്നെ ഇതെല്ലാം കുറച്ചു കുറച്ചു വേണമല്ലോ എന്നോർത്ത് കഴിക്കുന്നു. മധുരത്തോടും പ്രിയമില്ല. സ്പൈസി ഫൂഡ് ആണിഷ്ടം. .

ഡയറ്റിന്റെയോ ഫിറ്റ്നസിന്റെയോ ഭാഗമായി ഒരു ആഹാരവും ഞാൻ ഒഴിവാക്കിയിട്ടില്ല. എല്ലാം കഴിക്കും. ചോറും മീനും ചിക്കനും ബീഫും... എല്ലാം. മല്ലിയിലയും പുതിനയിലയും മാത്രമാണ് ഒട്ടും കഴിക്കാത്തത്. വെള്ളം കുടിക്കൽ കുറവായിരുന്നു.അതു കൊണ്ട് ആവശ്യമായ അളവിൽ വെള്ളം കുടിക്കാനാണ് പുതിയ തീരുമാനം.

വസ്ത്രം ധരിച്ച്, മേക്കപ് ചെയ്യുമ്പോൾ ആറ്റിറ്റ്യൂഡ്  പെർഫെക്‌റ്റ് ആകണമെങ്കിൽ ശരീരം ഫിറ്റ് ആയിരിക്കണം. ഒരു സൂപ്പർ കോസ്‌റ്റ്യൂം ധരിച്ചിട്ട് അതു ശരീരത്തിന് ഇണങ്ങുന്നില്ലെങ്കി ൽ ഒരു കാര്യവുമില്ല’  അനുശ്രീ ഇങ്ങനെ പറയുമ്പോൾ അത് പുതിയ തലമുറയ്ക്കു പ്രചോദനവും പ്രോത്സാഹനവുമാകുകയാണ്.യുവത്വത്തിന്റെ  അഴകും ആത്മവിശ്വാസവും ആരോഗ്യവും ഫിറ്റ്നസ് അടയാളപ്പെടുത്തുകയാണ്

Tags:
  • Manorama Arogyam
  • Celebrity Fitness