ആശുപത്രിയിൽ എത്തുന്ന േരാഗികൾക്ക് േഡാക്ടർമാർ ൈദവത്തിന്റെ പ്രതിപുരുഷനാണ്. എന്നാൽ നഴ്സുമാരോ? അവർ സ്വന്തം വീട്ടിലെ വ്യക്തികളെ പോലെ തന്നെ. കാരണം ആശുപത്രിയിൽ കിടക്കുന്ന ദിവസങ്ങളിലെല്ലാം കൂടെ നിന്ന് പരിചരിക്കുന്നത് നഴ്സുമാരാണ്.
ഇത് സിസ്റ്റർ അനുപമ. എറണാകുളം ജനറൽ ആശുപത്രിയിലെ നഴ്സ്. ആശുപത്രിയിലെ റാപിഡ് റെസ്പോൺസ് ടീമിലെ അംഗം. ആശുപത്രിക്കു പുറത്തുള്ള ടീമിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ഏക വനിത. പ്രളയകാലത്ത് വെള്ളംകയറിയ ആശുപത്രിെകട്ടിടങ്ങളിൽ നിന്ന് േരാഗികളെ സുരക്ഷിതമായി മാറ്റിയത് അനുപമ ഉൾപ്പെട്ട ടീമാണ്. നിപ്പകാലത്ത് സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കുന്ന രീതി ജില്ലയിലെ ആശുപത്രി ജീവനക്കാർക്ക് പരിശീലനം നൽകിയത് അനുപമയാണ്. തന്റെ നഴ്സിങ് കരിയറിലെ മറക്കാനാവാത്ത അനുഭവങ്ങൾ അനുപമ പങ്കുവയ്ക്കുന്നു.
േരാഗിയുമായി അടുത്താൽ
എന്റെ കരിയറിൽ മറക്കാനാവാത്ത, േരാഗികളുമായി ബന്ധപ്പെട്ടെ ഒട്ടേറെ അനുഭവങ്ങളുണ്ട്. പക്ഷേ, കരിയറിന്റെ തുടക്കത്തിൽ എന്റെ മുന്നിൽ വന്ന േരാഗി എനിക്കു ഒരു പാഠം മനസ്സിലാക്കി തന്നു.2010– 11 കാലയളവ്. ആലപ്പുഴ വണ്ടാനം മെഡിക്കൽ േകാളജിൽ പിജി െചയ്യുന്ന കാലം. ക്രിട്ടിക്കൽ െകയർ ആൻഡ് എമർജൻസിയിലാണ് ഞാൻ നഴ്സിങ്ങിൽ പിജി െചയ്തത്. അവിടത്തെ ആദ്യത്തെ ബാച്ച് ആയിരുന്നു ഞാൻ. േകാഴ്സിന്റെ ഭാഗമായി െകയർ സ്റ്റഡി എന്നൊരു സംഭവമുണ്ട്. അതായത് ഒരു േരാഗിയെ നമ്മൾ തിരഞ്ഞെടുക്കണം. തുടർന്ന് രണ്ടാഴ്ച മുഴുവൻ ആ േരാഗിയുെട കൂടെ നിന്ന് സംരക്ഷിക്കണം. അങ്ങനെ ആ വ്യക്തിയിൽ വരുന്ന മാറ്റങ്ങൾ റിപ്പോർട്ട് െചയ്യണം. ആ േരാഗിയുടെ ഒാരോ ദിവസത്തെ അവസ്ഥയും മാറ്റങ്ങളും എല്ലാം രേഖപ്പെടുത്തണം.
എനിക്കു ലഭിച്ചത് ശ്രീദേവി എന്നു േപരുള്ള ഒരു യുവതിയായിരുന്നു. 28 വയസ്സുണ്ട്. മുംബൈയിൽ േഹാം നഴ്സായി േജാലി െചയ്യുന്നു. ശരീരമാസകലം െപാള്ളലേറ്റ നിലയിലാണ് ശ്രീദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആത്മഹത്യാശ്രമമായിരുന്നു. ഞാൻ ആശുപത്രിയിൽ േജായിൻ െചയ്യുമ്പോൾ ശ്രീദേവി അവിെട അഡ്മിറ്റ് ആണ്. അവരുെട മുഖം എങ്ങനെയായിരുന്നുവെന്ന് ഇന്നും എനിക്ക് അറിയില്ല. കാരണം ഞാൻ കാണുമ്പോൾ മുഖം പൊള്ളലേറ്റ നിലയിലാണ്. എന്നെ അനുമോളെ എന്നാണു വിളിച്ചിരുന്നത്.
എനിക്കു ക്ലാസ് ഉള്ള സമയം ഒഴികെ ബാക്കി എല്ലാ സമയത്തും ഞാൻ ശ്രീദേവിയുെട അടുത്തുണ്ടാകും. ഭക്ഷണം, മരുന്ന് എന്നിവ െകാടുക്കും, ബാത്ത്റൂമിൽ െകാണ്ടുപോകും, കുളിപ്പിക്കും. െപാള്ളലേറ്റവരെ കുളിപ്പിക്കുന്നത് ഭയങ്കര വേദന ഉള്ള കാര്യമാണ്. ശരീരത്തിൽ െപാള്ളിയ ഭാഗമെല്ലാം തുടച്ച് വൃത്തിയാക്കണം. േരാഗിക്ക് അതിഭീകരമായ വേദനയായിരിക്കും അനുഭവപ്പെടുക. ഞാൻ കുളിപ്പിക്കാൻ െചല്ലുമ്പോഴെ ശ്രീദേവി പറയും, ‘അനുമോളെ, കുളിപ്പിക്കുന്നതിനു മുൻപെ എനിക്കു ട്രെമഡോൾ തരണേ’ എന്ന്. ട്രെമഡോൾ െപയിൻ കില്ലറാണ്. ഞാൻ ശരീരം തുടയ്ക്കുമ്പോൾ എത്ര വേദനയുണ്ടായാലും ശ്രീദേവി സഹിച്ചുകിടക്കും. ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. പതിയെ കൈകളിലൊക്കെ പുതിയ ചർമം വരാൻ തുടങ്ങി. ദിവസങ്ങളോളം ഞാൻ ശ്രീദേവിയുെട കൂെടയുണ്ടായിരുന്നു. പഠിത്തത്തിന്റെ ഭാഗമായ േകസ് സ്റ്റഡി കഴിഞ്ഞിട്ടും ഞാൻ ശ്രീദേവിയുെട കാര്യങ്ങൾ എല്ലാം നോക്കിയിരുന്നു. അങ്ങനെ െപാള്ളൽ ഒരുവിധം ഭേദമായി തുടങ്ങി. ഇടയ്ക്ക് പഠിത്തം, കല്ല്യാണം തുടങ്ങിയ തിരക്കിൽപ്പെട്ട് പതിയെ എന്റെ സന്ദർശനം നിലച്ചു.
കുറെ നാൾ കഴിഞ്ഞ് ശ്രീദേവിയുെട േചച്ചിയെ ഞാൻ വഴിയിൽ കണ്ടു. സാധാരണ ഞങ്ങൾ നഴ്സുമാരെ യൂണിഫോമിൽ അല്ലാതെ വളരെ കുറച്ചുപേർക്കെ തിരിച്ചറിയാൻ സാധിക്കാറുള്ളൂ. ശ്രീദേവിയുെട േചച്ചി എന്നെ കണ്ടപ്പോൾ തന്നെ ഒാടി വന്നു. അവർ പറഞ്ഞാണ് ശ്രീദേവി മരിച്ച വിവരം ഞാൻ അറിയുന്നത്. അണുബാധയായിരുന്നു. എനിക്കത് വല്ലാത്ത ഷോക്ക് ആയി. കാരണം രക്ഷപ്പെടും എന്നു കരുതിയ വ്യക്തിയാണ്. അന്ന് ഒരുപാട് കരഞ്ഞു. േരാഗികളുമായി മാനസികമായ അടുപ്പം സൂക്ഷിക്കാൻ പാടില്ല എന്നു പറയുന്നതിന്റെ െപാരുൾ അന്നെനിക്കു മനസ്സിലായി.
ആർസിസി ദിനങ്ങൾ
േകാഴ്സ് കഴിഞ്ഞ് ഞാൻ േജാലിക്കു േചരുന്നത് ആർസിസിയിലാണ്. ശ്രീദേവിയുെട അനുഭവം ഉള്ളതുെകാണ്ട് േരാഗികളുമായി, പ്രത്യേകിച്ച് കുട്ടികളുമായി മാനസികമായ ഒരടുപ്പം വരാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. നമ്മൾ വരാൻ വേണ്ടി േരാഗികൾ കാത്തിരിക്കും. െഹഡ് നഴ്സുമാർ േരാഗികളുടെ മുന്നിൽ വച്ചു നമ്മളെ വഴക്കുപറയുമ്പോൾ അതുകേട്ടു കരയുന്നത് േരാഗികളായിരിക്കും. ഞങ്ങളെ നന്നായി നോക്കിയിട്ടും നിങ്ങൾക്കു വഴക്കു േകട്ടല്ലോ എന്ന് അവർ പറയും. പലപ്പോഴും േരാഗികളുെട മലവും മൂത്രവുമെല്ലാം എടുത്തുകളഞ്ഞ് വൃത്തിയാക്കുന്നത് ഞങ്ങളാണ്. അതുെചയ്യുമ്പോൾ ഒരിക്കലും അറപ്പ് തോന്നിയിട്ടില്ല. ഇതെല്ലാം െകാണ്ടാവാം േരാഗികൾക്ക് ഞങ്ങളോട് ഇത്ര സ്നേഹം. ശമ്പളം വളരെ കുറവാണെന്ന് ധരിച്ച് എന്റെ കൈയിൽ കുറെ നോട്ടുകൾ സ്നേഹത്തോെട വച്ചുതന്ന േരാഗികൾ ഉണ്ട്. പക്ഷേ അതു സ്നേഹപൂർവം തിരികെ നൽകും. ആർസിസിയിൽ േജാലി െചയ്യുന്നത് മനസ്സിനു വല്ലാത്ത ഭാരമാണ്. കാരണം അവിെട വരുന്നവർ മിക്കവരും േരാഗം കാരണം വിഷാദത്തിലേക്കു കൂപ്പുകുത്തിയവർ ആയിരിക്കും. ചികിത്സ കഴിഞ്ഞു േപാകുന്നവരിൽ കുറച്ചുപേരെങ്കിലും വീണ്ടും അവിേടക്കു വരാറുണ്ട്. േരാഗം വീണ്ടും വന്നതുമൂലം. കുട്ടികളെ കാണുമ്പോഴാണ് തകർന്നു പോവുക.
പ്രളയകാലവും നിപ്പയും
പ്രളയകാലത്തെ പ്രവർത്തനങ്ങൾ നഴ്സിങ് കരിയറിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. 2018 ഒാഗസ്റ്റ് മാസത്തിലെ പ്രളയം. ഒാഗസ്റ്റ് 15 ആയപ്പോഴെക്കും ആലുവ പ്രദേശമൊക്കെ വെള്ളത്തിനടിയിലായി. റാപിഡ് റെസ്പോൺസ് ടീമിലെ ഞങ്ങൾ 15 പേരുള്ള രണ്ട് ടീമായി തയാറായി ഇരുന്നു. അങ്ങനെ ആദ്യ വിളി വന്നു. ആസ്റ്റർ മെഡ്സിറ്റിയിൽ നിന്ന്. അവിെട വെള്ളം കയറിതുടങ്ങി. അടിയന്തരമായി േരാഗികളെ മാറ്റണം. രണ്ട് മിനിറ്റിനകം തന്നെ ഞങ്ങളുെട ടീം അങ്ങോട്ടു പുറപ്പെട്ടു. അവിടത്തെ ഐസിയുവിൽ ഉള്ള േരാഗികളെ വേണം മാറ്റാൻ. വെന്റിലേറ്ററിൽ കിടക്കുന്നവരൊക്കെ ഉണ്ട്. ഒരു നിലയിലുള്ള എല്ലാ േരാഗികളെയും സുരക്ഷിതമായി മറ്റ് ആശുപത്രികളിലേക്കു മാറ്റി. വെള്ളം കയറിയ ഇടങ്ങളിൽ എല്ലാം ഞങ്ങൾ േപായി.
കാർഡിയാക് അറസ്റ്റ് വന്നവർക്ക് സിപിആർ ഉൾപ്പെടെ പ്രഥമശുശ്രൂഷ നൽകിയാണ് മറ്റ് ആശുപത്രിയിലേക്കു മാറ്റിയത്. ഒരു ഗർഭിണിക്ക് പ്രഥമ ശുശ്രൂഷ നൽകി, ജനറൽ ആശുപത്രിയിലേക്കു മാറ്റി നിമിഷങ്ങൾക്കം പ്രസവിച്ചു. ടോറസ് േലാറിയിൽ കയറിയാണ് ഒാരോ ക്യാംപിലും േപായിരുന്നത്. ഏകദേശം 800 ക്യാംപുകളിൽ േപായിട്ടുണ്ട്.
പകർച്ചവ്യാധി തടയുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ക്യാംപുകളിൽ അതിനുവേണ്ടിയുള്ള േബാധവൽക്കരണം നടത്തി. പ്രളയകാലത്തു ഏകദേശം മുഴുവൻ സമയവും ജനറൽ ആശുപത്രിയിൽ തന്നെയായിരുന്നു. നമ്മുെട പ്രവർത്തനത്തിന്റെ അംഗീകാരമായി സർക്കാർ മെമന്റോ നൽകി. എല്ലാ ആശുപത്രികളിൽ ആർആർ ടി രൂപീകരിക്കാനുള്ള നടപടി ആ രംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ദൗത്യം 2020 എന്ന േപരിൽ എറണാകുളം ജില്ലയിലെ 500 േഡാക്ടർമാർക്കും 150 സ്റ്റാഫ് നഴ്സുമാർക്കും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും പരിശീലനം നൽകിയതിൽ ഒരു ഫാക്കൽറ്റി ആയിരുന്നു ഞാൻ.
നിപ്പ വന്നപ്പോൾ േരാഗം പടരാതിരിക്കാനുള്ള േബാധവൽക്കരണം നടത്തുക എന്നതായിരുന്നു ചുമതല. ൈക കഴുക്കേണ്ടതിന്റെ ആവശ്യകത, പെഴ്സനൽ െപ്രാടക്റ്റീവ് എക്യുപ്മെന്റ് ധരിക്കേണ്ട വിധം വിവരിക്കുക എന്നതായിരുന്നു എന്റെ ഡ്യൂട്ടി. പിപിഇ ധരിക്കാൻ നാഷനൽ ഇൻസ്റ്റ്യൂട്ട് ഒാഫ് വൈറോളജിയിൽ നിന്ന് എനിക്ക് ട്രെയിനിങ് ലഭിച്ചിരുന്നു. എറണാകുളം ജില്ലയിലെ ആശുപത്രികളിൽ പിപിഇ ധരിക്കേണ്ട വിധം ക്ലാസ് എടുത്തു.
േരാഗികളിൽ നിന്നു ഉണ്ടാകുന്ന അനുഭവങ്ങളാണ് ഈ െതാഴിലിന്റെ മഹത്വം തിരിച്ചറിയാൻ എന്നെ സഹായിച്ചത്. എന്റെ ജീവിതത്തിൽ ഞാൻ എടുത്തിട്ടുള്ള നല്ല തീരുമാനങ്ങളിൽ ഒന്നാണ് നഴ്സിങ് കരിയർ. തൃപ്തി ഇല്ലാതെയാണ് േജായിൻ െചയ്തതെങ്കിലും ഇപ്പോൾ പൂർണ തൃപ്തിയും സന്തോഷവുമാണ്. കുടുംബത്തിന്റെയും ജനറൽ ആശുപത്രിയിലെ േഡാക്ടർമാരുെടയും സഹപ്രവർത്തകരുെടയും പിന്തുണയാണ് കരിയറിൽ മുന്നോട്ടു േപാകാൻ എനിക്ക് പ്രചോദനം.
അനുപമ യു.
2008ൽ തിരുവനന്തപുരം ഗവ. മെഡിക്കൽ േകാളജിൽ നിന്ന് ബിഎസ്‌സി നഴ്സിങ്ങിൽ ബിരുദം. 2010 വരെ അവിെട തന്നെ ഇന്റേൺ ആയി േജാലി െചയ്തു. 2012ൽ ആലപ്പുഴ മെഡിക്കൽ േകാളജിൽ നിന്ന് ക്രിട്ടിക്കൽ െകയർ നഴ്സിങ്ങിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കി. 2013 മുതൽ 2015 വരെ തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ സേവനമനുഷ്ടിച്ചു. 2015ൽ േകരള െഹൽത് സർവീസസ് ഡിപാർട്മെന്റിൽ പ്രവേശിച്ചു. നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ഗ്രേഡ് 2 സ്റ്റാഫ് നഴ്സ്. കാഷ്വൽറ്റിയിൽ. ആശുപത്രിയിലെ റാപിഡ് റസ്പോൺസ് ടീം അംഗം. ഭർത്താവ് : േഡാ. അജിത് െക.ടി. പനങ്ങാട് പിഎച്ച്സിയിലെ അസിസ്റ്റന്റ് സർജൻ. രണ്ടു മക്കൾ: അമൻ അജിത്, അമേയ അജിത്.