തമിഴകത്തിന്റെ ആരോഗ്യവിഭവങ്ങളിൽ നിന്ന് മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു രുചിക്കൂട്ടാണ് അട ദോശ. ശരീരഭാരം കുറയ്ക്കുന്നതിനും പ്രമേഹം നിയന്ത്രിച്ചു നിർത്തുന്നതിനും പ്രയോജനപ്രദമാണ് ഈ വിഭവം. ഗ്ലൂട്ടൻ ഫ്രീയാണ് അട ദോശ എന്നു നിസ്സംശയം പറയാം. വളരെ പോഷകസമ്പന്നമായ അട ദോശയും അതിനൊപ്പം കഴിക്കാനുള്ള മിന്റ് ചട്‌നിയും എങ്ങനെ തയാറാക്കാം എന്നറിയാം.
സാധാരണദോശയിൽ നിന്ന് വ്യത്യസ്‌തമായി കടലപ്പരിപ്പും തുവരപ്പരിപ്പും പുഴുങ്ങലരിയും കായവും വറ്റൽമുളകും കറിവേപ്പിലയുമെല്ലാം ഈ ദോശമാവിൽചേരുന്നുണ്ട്. രണ്ടു ടേബിൾ സ്പൂൺ ഉഴുന്നും ഒരു കപ്പ് പച്ചരിയും കൂടി ചേർക്കുമ്പോൾ ചേരുവകൾ പൂർണമാകുന്നു. സാധാരണ രീതിയിൽ മാവ് അരച്ച് ഫെർമെന്റു ചെയ്തല്ല ഈ ദോശ തയാറാക്കുന്നത്. അരച്ച് അന്നു തന്നെ നമുക്ക് അട ദോശ തയാറാക്കാം.
മൃദുവും ക്രിസ്പിയുമായ അട ദോശയും മിന്റ് ചട്‍നിയും തയാറാക്കുന്നത് കൺസൽറ്റന്റ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റും ഡയറ്റ് കൺസൽറ്റന്റുമായ ഡോ. അനിതാ മോഹനാണ്