Tuesday 24 December 2024 04:33 PM IST : By Manorama Arogyam

തറ വൃത്തിയാക്കുന്ന ലായനി, റൂം ഫ്രഷ്നറുകൾ... നിങ്ങള്‍ ഇങ്ങനെയുള്ളവയാണോ ഉപയോഗിക്കുന്നത്: ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

home3243

വീട്ടിനുള്ളിൽ ഉപയോഗിക്കുന്ന രാസവസ്തുക്ക ൾ, മാലിന്യസംസ്കരണം, ശുദ്ധജല ലഭ്യത എ ന്നിവ സംബന്ധിച്ച സംശയങ്ങൾ അകറ്റാം.   

Q തറ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ലായനികൾ സുരക്ഷിതമോ? ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ടത്? 

തറ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ന മുക്കു മാത്രമല്ല പ്രകൃതിക്കും മറ്റു ജീവജാലങ്ങൾക്കും ദോ  ഷകരമാണ്.  പലതിലും അമോണിയ, ബ്ലീച്ചിങ് സൊല്യൂഷനുകൾ തുടങ്ങിയ കടുത്ത രാസപദാർഥങ്ങൾ അടങ്ങിയിരിക്കുന്നു. ഇതു ചർമത്തിനും കണ്ണിനും ശ്വാസകോശത്തിനും ഒക്കെ അസ്വാസ്ഥ്യം വരുത്താം. 

ഇവയിൽ ചിലതിലൊക്കെ പെട്ടെന്നു ബാഷ്പീകരിക്കപ്പെടുന്ന ജൈവസംയുക്തങ്ങളുണ്ടാകാം. വീടിനകത്തുള്ള വായു മലിനമാകാനും തലവേദന, ശ്വാസകോശസംബന്ധമായ രോഗങ്ങൾ, തലചുറ്റൽ എന്നിവയ്ക്കും കാരണമാകും. കഴുകിക്കഴിഞ്ഞാലും ഈ ലായനികൾ കുറച്ചൊക്കെ തറയി ൽ അവശേഷിക്കാം. ഇത് ഇഴഞ്ഞുനടക്കുന്ന കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കുമൊക്കെ അപകടം സൃഷ്ടിച്ചേക്കാം. ബാക്കി വരുന്ന ലായനി അലക്ഷ്യമായി പറമ്പിലേക്കു വലിച്ചെറിയുമ്പോൾ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകാം. 

ഇത്തരം ലായനികൾ ഉപയോഗിക്കുമ്പോൾ ജനലും വാതിലും തുറന്നിട്ടു വായുസഞ്ചാരം ഉറപ്പുവരുത്തണം. കൂടുതൽ സുരക്ഷയ്ക്കായി കട്ടിയുള്ള കയ്യുറകളും മാസ്കുമൊക്കെ ധരിക്കാം. ആഡിസ് ഉപയോഗിക്കുന്നുണ്ടെങ്കിൽ ഗോഗിൾസും ധരിക്കണം. കൂടുതൽ നന്നായി വൃത്തിയാക്കാനുള്ള ത്വരയിൽ ലായനികൾ‌ നേർപ്പിക്കാതെ ഉപയോഗിക്കരുത്.  നിർദേശിച്ചിരിക്കുന്ന അളവിൽ തന്നെ ഉപയോഗിക്കണം. വൃത്തിയാക്കൽ കഴിഞ്ഞിട്ട് വെറുംവെള്ളം കൊണ്ട് ഒന്നുകൂടി തുടയ്ക്കുന്നതു വഴി രാസവസ്തുക്കൾ തറയിൽ അവശേഷിക്കുന്നതു കുറയ്ക്കാം. 

വിനാഗിരി, ബേക്കിങ് സോഡ, നാരങ്ങാനീര്, എസൻഷ്യ ൽ ഒായിൽ എന്നിവയൊക്കെ തറയും പ്രതലങ്ങളും വൃത്തിയാക്കാൻ ഉപയോഗിക്കാം. ഇവയുടെ അമിത ഉപയോഗവും നല്ലതല്ലെങ്കിലും കടുപ്പമേറിയ രാസലായനികളെ അപേക്ഷിച്ചു സുരക്ഷിതമാണ്.  

പാരിസ്ഥിതിക ദോഷമുണ്ടാക്കാത്ത, പെട്ടെന്നു ബാഷ്‌ പീകരിക്കപ്പെടുന്ന ജൈവസംയുക്തങ്ങൾ (VOC) അടങ്ങിയിട്ടില്ലാത്ത സർട്ടിഫൈഡ് ഒാർഗാനിക് ശുചീകരണ ലായനികൾ തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നതും നല്ലത്.     

Q റൂം ഫ്രഷ്‌നറുകളുടെ ഉപയോഗം സുരക്ഷിതമോ? അലർജി, ആസ്മ കൂട്ടുമോ? 

റൂം ഫ്രഷ്നറുകളിൽ വിവിധതരം രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതിനാൽ പാരിസ്ഥിതികമായും ആരോഗ്യപരമായുമുള്ള പ്രശ്നങ്ങൾക്കു സാധ്യതയുണ്ട്. ഇവയിൽ നല്ലൊരു ശതമാനത്തിലും പെട്ടെന്നു ബാഷ്പീകരിക്കപ്പെടുന്ന ജൈവസംയുക്തങ്ങളുണ്ട്. ഇവ തലവേദന, തലചുറ്റൽ, ചർമ പ്രശ്നങ്ങൾ, അലർജി എന്നിവയുണ്ടാക്കാം. റൂം ഫ്രഷ്നർ അടിക്കുമ്പോൾ ജനലും വാതിലും തുറന്നിട്ടു വായുസഞ്ചാരം ഉറപ്പാക്കാം. കുട്ടികളും വയസ്സായ ആളുകളും ഉണ്ടെങ്കിൽ അളവു കുറച്ച് ഉപയോഗിക്കുക. അല്ലെ ങ്കിൽ കൂടുതൽ ദുർഗന്ധമുള്ള സ്ഥലങ്ങളിൽÐ ടോയ്‌ലറ്റുകളിലോ ചില കബോഡുകളിലോÐ മാത്രമായി അടിക്കാം. ഇവ നിർമാതാക്കൾ നിർദേശിച്ച രീതിയിൽ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. 

ലവൻഡർ, യൂക്കാലിപ്റ്റ്സ്, പുൽതൈലം എന്നിവ  സ്വാഭാവിക റൂം ഫ്രഷ്‌നറുകളാണ്. പക്ഷേ, അവയും മിതമായി മാത്രം ഉപയോഗിക്കുക. ബേക്കിങ് സോഡ, ആക്ടിവേറ്റഡ് ചാർക്കോൾ, വിനഗ ർ എന്നിവ വായുവിലെ ദുർഗന്ധം അകറ്റാൻ പ്ര യോജനപ്രദമാണ്. മുറികൾ തറയും ചുറ്റുപാടുകളും ഉ ൾപ്പെടെ പതിവായി വൃത്തിയാക്കുകയും ജനലും വാതിലും തുറന്നിട്ടു വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്താൽ റൂം ഫ്രഷ്നറുകൾ ഉപയോഗിക്കേണ്ടി വരില്ല.     

Qഅടുക്കളയിൽ ഉപയോഗിക്കുന്ന സോപ്പ്, ഡിഷ്‌വാഷ് ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ടത്? 

ഡിഷ്‌വാഷ് ഉപയോഗിച്ചു കഴുകിക്കഴിഞ്ഞ പാത്രങ്ങൾ ധാരാളം വെള്ളമൊഴിച്ചു വീണ്ടും നന്നായി കഴുകണം. ഇതുവഴി പാത്രത്തിൽ അവശേഷിച്ച് അവ ശരീരത്തിലെത്താനുള്ള സാധ്യത കുറയ്ക്കാം. ചെറിയ അളവിലാണെങ്കിലും ദീർഘനാളായാൽ ഡിറ്റർജന്റ് പല ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കാം. അമിത അളവിൽ ഡിഷ്‌വാഷ് ഉപയോഗിക്കരുത്. പാത്രത്തിൽ കൂടുതലായി അവശേഷിക്കാം. ഇത്തരം ലായനികൾ ഉപയോഗിക്കുമ്പോൾ ത്വക്കിൽ ചൊറിച്ചിലും പ്രശ്നങ്ങളും വരുന്നവർ ഗ്ലൗസ് ഉപയോഗിച്ചു പാത്രം കഴുകുക. 

സർഫക്റ്റന്റ് എന്ന വിഭാഗത്തിലുള്ള രാസവസ്തുക്കളാണു പ്രധാനമായും ശുചീകരണ ലായനികളിൽ ഉണ്ടാകാറ്. ഇതു പലപ്പോഴും ചർമത്തിന് അസ്വാസ്ഥ്യം ഉണ്ടാക്കാം. മറ്റൊരു ഘടകമാണ് ഫോസ്േഫറ്റുകൾ. പരിസ്ഥിതിക്കു ദോഷകരമായ ഈ ഘടകം ജലമലിനീകരണത്തിന് ഇടയാക്കാം. നിറവും മണവും കൊടുക്കാൻ ചേർക്കുന്ന രാസപദാർഥങ്ങളും അസ്വാസ്ഥ്യവും അലർജിയുമുണ്ടാക്കാം. 

ട്രൈക്ലോസാൻ എന്ന ആന്റിബാക്ടീരിയൽ ഘടകമാണ് സോപ്പിലെയും ഡിഷ്‌വാഷിലെയും മറ്റൊരു പ്രധാന രാസഘടകം. മനുഷ്യരുടെ ആരോഗ്യം തകരാറിലാക്കാവുന്ന തരത്തിലുള്ള ആന്റിബാക്ടീരിയൽ പ്രതിരോധം രൂപപ്പെടാൻ ഈ രാസഘടകം ഇടയാക്കാം. 

ഉപയോഗം മിതമാക്കുക. കഴിയുന്നതും കടുത്തനിറവും രൂക്ഷഗന്ധവുമുള്ള ലായനികൾ ഒഴിവാക്കുക. ഇവയിലെ രാസപദാർഥങ്ങൾ നശിച്ചുപോകാതെ പ്രകൃതിയിൽ നിലനിന്നു ചുറ്റുപാടുമുള്ള ജീവജാലങ്ങൾക്കും ദോഷകരമാകും.     

Qപ്രാണിനാശിനികളുടെ (Insecticides) ഉപയോഗം സുരക്ഷിതമോ?  

വീടിനുള്ളിൽ പലതരത്തിലുള്ള പ്രാണിനാശിനികൾ ഉപയോഗിക്കേണ്ടതായി വ രാം. കഴിയുന്നത്ര നേരിട്ടു ശരീരവുമായി സമ്പർക്കം വരാതിരിക്കാൻ ഗ്ലൗസ്, മാസ്ക് എന്നിവ ഉപയോഗിക്കുക. കുട്ടികളും വളർത്തു മൃഗങ്ങളും ഇതുമായി സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കുക. രാസവസ്തുക്കൾ ഇട്ട സ്ഥലങ്ങൾ കൃത്യമായി വൃത്തിയാക്കുക. നിർമാതാക്കൾ നിർദേശിക്കുന്നത്ര ഗാഢതയിലും അളവിലും മാത്രമേ ഉപയോഗിക്കാവൂ. പ്രാണിനാശിനികളിൽ പ്രധാനമായും ഉപയോഗിക്കുന്നത് പൈറിത്രോയിഡ്സ്, ഒാർഗനോഫോസ്ഫേറ്റ്സ്, കാർബാമേറ്റ്സ് തുടങ്ങിയുള്ളവയാണ്. ഇതൊക്കെ ശ്വാസകോശത്തിലൂടെയോ ചർമത്തിലൂടെയോ  ആഹാരത്തിൽ കലർന്നോ ശരീരത്തിലെത്തിയാൽ പ്രശ്നമാണ്. പ്രത്യേകിച്ച്  ഒാർഗനോഫോസ്ഫേറ്റ്സ് അതീവ അപകടകാരിയാണ്. ഒരു കാരണവശാലും ശരീരത്തിലെത്താൻ പാടില്ല.

ഇവയ്ക്കു പകരം സുരക്ഷിതമായി ഉപയോഗിക്കാവുന്ന വയാണ് എസൻഷ്യൽ ഒായിൽസ്. പെപ്പർമിന്റ് ഒായിൽ, യുക്കാലിപ്റ്റ്സ്, ടീ ട്രീ ഒായിൽ എന്നിവ. കീടനാശനത്തിനായി ഒന്നിലധികം മാർഗങ്ങൾ ഒരേസമയം ഉപയോഗിക്കുക. ഈ ച്ചയും കൊതുകും കടക്കാതെ നെറ്റിടുക. അവ വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. അടുക്കളയും മറ്റും ദിവസവും പുൽത്തൈലം പോലുള്ളവ ഉപയോഗിച്ചു വൃത്തിയാക്കുക. ആഹാരാവശിഷ്ടങ്ങൾ തുറന്നുവയ്ക്കാതെ ഉടൻ തന്നെ മാറ്റുക. അടുക്കളയ്ക്കുള്ളിൽ നനവു തങ്ങിനിൽക്കുന്ന സാഹചര്യങ്ങൾ കഴിയുന്നതും കുറയ്ക്കുക. 

Qവീടുകളിൽ ഉള്ള വാട്ടർ ടാങ്കുകളുടെ ശുചിത്വത്തിൽ ശ്രദ്ധിക്കേണ്ടത്? പ്ലാസ്റ്റിക് ടാങ്കുകൾ ദോഷകരമോ?

പ്ലാസ്റ്റിക് വാട്ടർ ടാങ്കുകൾ, അവ ഘടിപ്പിക്കാനുള്ള സൗകര്യം കൊണ്ടും ദീർഘനാൾ നിൽക്കുന്നതിനാലും ചെലവു കുറവായതിനാലും കൂടുതലായി ഉപയോഗിക്കുന്നു. എങ്കിലും വർഷങ്ങൾ കഴിയുമ്പോൾ മൈക്രോപ്ലാസ്റ്റിക് ഘടകങ്ങൾ വെള്ളത്തിലേക്ക് ഒലിച്ചിറങ്ങി ജലം മലിനമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.  പാരിസ്ഥിതികമായും ഇവ നല്ലതല്ല. പ്ലാസ്റ്റിക് ടാങ്കുകൾ കഴിയുന്നതും വെയിലടിക്കുന്നിടത്തു വയ്ക്കാതിരിക്കുക. അതല്ലെങ്കിൽ ഷേഡ് കൊടുത്തു ചൂടു കുറയ്ക്കുക.  

സ്െറ്റയിൻലെസ് സ്റ്റീൽ ടാങ്കുകൾ ദീർഘനാൾ ഉപയോഗിക്കാം. തുരുമ്പു പിടിക്കില്ല. താപവ്യതിയാനം ബാധിക്കില്ല. പക്ഷേ, ചെലവു കൂടുതലാണെന്നതും ഘടിപ്പിക്കാനുള്ള പ്രയാസങ്ങളും പോരായ്മയാണ്. 

ഏതു ടാങ്ക് ഉപയോഗിച്ചാലും കൃത്യമായി വൃത്തിയാക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും വേണം. 10Ð15 വർഷമാകുമ്പോഴേക്കും പ്ലാസ്റ്റിക് ടാങ്കുകൾ മാറ്റണം. സ്െറ്റയിൻലെസ് സ്റ്റീൽ 30 വർഷം വരെ ഉപയോഗിക്കാം.   

Qകിണർ വർഷം തോറും തേകി  വൃത്തിയാക്കണോ?  അതോ മറ്റു ശുചീകരണ വഴികൾ ഉണ്ടോ?

വർഷാവർഷം കിണർ വൃത്തിയാക്കുന്നതാണു നല്ലത്. പ്രത്യേകിച്ച്,  മഴ കൂടുതലുള്ള സ്ഥലങ്ങൾ, കാർഷിക പ്രവർത്തികൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ. കിണറിലെ വെള്ളം ഒഴുക്കിക്കളഞ്ഞ്, ചെളിയും ചവറുമെല്ലാം നീക്കി വൃത്തിയാക്കണം. എന്നിട്ട് അണുനാശനം നടത്തണം. അതിനായി ബ്ലീച്ചിങ് പൗഡർ 2.5 ഗ്രാം ആയിരം ലീറ്റർ വെള്ള ത്തിന് എന്ന തോതിൽ വേണം ക്ലോറിനേഷൻ നടത്താൻ. നേരിട്ടു ബ്ലീച്ചിങ് പൗഡർ കിണറിലേക്കിടരുത്. അതു വെള്ളത്തിൽ ലയിപ്പിച്ചു തെളിവെള്ളമെടുത്തു കിണറ്റിലൊഴിക്കുക. ക്ലോറിനേറ്റ് ചെയ്ത് ഉടനെ വെള്ളം ഉപയോഗിക്കരുത്. കിണർ വൃത്തിയാക്കി കഴിഞ്ഞു വെള്ളം ഒലിച്ചിറങ്ങിയോ ചവർ വീണോ കിണർ മലിനപ്പെടാനുള്ള സാധ്യതകൾ ഇ ല്ലാതാക്കാൻ നെറ്റിടുകയോ മൂടുകയോ ചെയ്യണം.  

Qസെപ്റ്റിക് ടാങ്കും കിണറും അടുത്തടുത്തായാൽ പ്രശ്നമുണ്ടോ?

കിണറിനു സമീപത്തായി സെപ്റ്റിക് ടാങ്കുകൾ ഉണ്ടായാൽ  ബാക്ടീരിയകളാൽ കിണറിലെ വെള്ളം മലിനപ്പെടാം. ഇത് ഒഴിവാക്കാനാണു രണ്ടും തമ്മിൽ ഏറ്റവും കുറഞ്ഞത് ഏഴര മീറ്റർ അകലം വേണമെന്നു പറയുന്നത്. തീരെ സ്ഥലമില്ലാത്തിടങ്ങളിൽ വീടു പണിയുമ്പോൾ സെപ്റ്റിക് ടാങ്കിനു പകരം ടോയ്‌ലറ്റിലെ മാലിന്യം ഉപയോഗിക്കുന്ന ബയോഗ്യാസ് പ്ലാന്റ് നിർമിക്കാം. 

Qശുദ്ധജല ലഭ്യത ഉറപ്പാക്കാൻ കിണർ റീചാർജ് ചെയ്യുന്നത് എങ്ങനെ?

ശുദ്ധജലം ലഭ്യമാക്കാനുള്ള സ്വാഭാവിക വഴിയാണ് മഴവെള്ള സംഭരണികൾ. വെള്ളം ശുദ്ധീകരിക്കാൻ കരിയും മണലും കൊണ്ടുള്ള ഫിൽറ്ററുകൾ ഇടുന്നതു നല്ലതാണ്. കരിയിട്ടാൽ  വർഷത്തിൽ ഒരിക്കലെങ്കിലും അതു മാറ്റണം. വലിയ മലിനീകരണമൊന്നും ഇല്ലാത്ത സ്ഥലമാണെങ്കിൽ മണൽ ഇട്ടാലും മതി. വെള്ളത്തിന്റെ ലഭ്യത വർധിപ്പിക്കാൻ മറ്റൊരു മാർഗമാണ് കിണർ റീ ചാർജ്. ഇതു. രണ്ടു രീതിയിൽ ചെയ്യാം. കിണറിൽ നിന്നും നാലടി മാറി കുഴിയെടുത്ത് ആ കുഴിയിലേക്കു മഴവെള്ളം ഒഴുക്കിക്കൊടുക്കാം. അങ്ങനെ വരുമ്പോൾ ഫിൽറ്റർ ചെയ്യേണ്ട. 

മഴവെള്ളം മേൽക്കൂരയിൽ നിന്നും നേ രേ കിണറിലേക്കൊഴുക്കിയും റീചാർജ് ചെയ്യാം. അങ്ങനെ ചെയ്യുമ്പോൾ ഫിൽറ്ററും സാൻ ഡ് ഫിൽറ്ററും കൊടുക്കണം.  കിണർ മലിനമാകുന്നതു തടയാനാണിത്. ഭൂമിക്കടിയിൽ വെള്ളത്തിന്റെ സംഭരണിയുണ്ട്. നാം കിണറിലേക്കു നേരിട്ടു മഴവെള്ളമൊഴുക്കിയാൽ നേരേ ആ റിസർവോയറിൽ ചെന്നു ചേരും. അതവിടെ ശേഖരിക്കപ്പെട്ടു പിന്നീടു തിരികെ ലഭിക്കും.  

Qമാലിന്യസംസ്കരണത്തിനുള്ള മാർഗങ്ങൾ?

വീടിനു ചുറ്റുപാടുമായി അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നതു പ കർച്ചവ്യാധികൾ ഉൾപ്പെടെയുള്ളവയ്ക്കു കാരണമാകും. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കരുത്. വിഷവാതകങ്ങൾ ഉണ്ടാകാനിടയാകാം. കഴുകി വൃത്തിയാക്കി ഉണക്കി ഹരിതകർമ സേനയ്ക്കു നൽകാം.  ജൈവ മാലിന്യങ്ങൾ ദുർഗന്ധമൊന്നുമുണ്ടാകാത്ത രീതിയിൽ വീട്ടിൽ സംസ്കരിക്കാൻ പൈപ്പ് കംപോസ്റ്റ്, റിങ് കംപോസ്‌ റ്റ്, ബിൻ കംപോസ്റ്റ്, ബൊക്കാഷി ബക്കറ്റ്, ബയോബിൻ, ബയോഗ്യാസ് എന്നിങ്ങനെ പല മാർഗങ്ങളുണ്ട്. 

∙ റിങ് കംപോസ്റ്റ്- കോൺക്രീറ്റ് റിങ്ങിൽ മാലിന്യങ്ങളിടാം. നനവു തട്ടാതെ സൂക്ഷിക്കണം. 

∙ ബൊക്കാഷി ബക്കറ്റ്-ബക്കറ്റിൽ മാലിന്യങ്ങളിടാം. അതിനു മുകളിൽ ബൊക്കാഷി പൗഡർ വിതറാം. മൂന്നു ദിവസം കൂടുമ്പോൾ അതിൽ നിന്നും ഒരു ലായനി ഊറിവരും. ടാപ്പുതുറന്ന് അതെടുത്ത് 20 ഇരട്ടി വെള്ളം ചേർത്തു നേർപ്പിച്ചു പച്ചക്കറിക്കൊഴിച്ചാൽ നല്ല വളമായി.

∙ ബയോബിൻ- ഇതിന്റെ പ്രധാനപ്രശ്നം പുഴു വരാമെന്നാണ്. ഇതിനു താഴെയുള്ള ട്രേയിൽ ഊറി വരുന്ന വെള്ളം ഇടയ്ക്കിടയ്ക്കു മാറ്റണം. അല്ലെങ്കിൽ തീ രെ വെള്ളമില്ലാതെ മാലിന്യമിടാം. 

∙ നനവുള്ള മാലിന്യങ്ങളിടാൻ അനുയോജ്യമാണ് പൈപ്പ് കംപോസ്റ്റ്. ഇതു നേരേ പച്ചക്കറിയുടെ ചട്ടിയിൽ ഉറപ്പിക്കാം. എന്നിട്ടു മാലിന്യമിട്ടു മൂടിവയ്ക്കണം. 

മാലിന്യങ്ങളെല്ലാം മൂന്നു മാസമെടുക്കും കംപോസ്റ്റ് ആകാൻ. നനവു തട്ടുമ്പോൾ പുഴുക്കൾ വരാം. ഒാരോ തവണ മാലിന്യം ഇട്ട ശേഷവും  നിർദേശിച്ചിട്ടുള്ള ഇനോക്വിലമോ (കംപോസ്റ്റ് ചെയ്ത ചകിരിച്ചോർ) പൗഡറോ ഇട്ടാൽ പുഴു വരുന്നതു തടയാം.   

വിവരങ്ങൾക്കു കടപ്പാട്

ഡോ.  കെ. വിജയകുമാർ

പൊതുജനാരോഗ്യ വിദഗ്ധൻ

സെക്രട്ടറി, 

ഹെൽത് ആക്‌ഷൻ ബൈ പീപ്പിൾ 

തിരുവനന്തപുരം

 

ഡോ. ഷിബു സുകുമാരൻ

 മെഡിക്കൽ ഒാഫിസർ, പുറക്കാട്, ആലപ്പുഴ

Tags:
  • Daily Life
  • Wellness
  • Manorama Arogyam