Friday 26 July 2024 03:39 PM IST : By സ്വന്തം ലേഖകൻ

മക്കളുടെ മുന്നിൽ വച്ച് മദ്യപിക്കരുത്, കിടപ്പു മുറിയിലെ ടിവി കാണലും വേണ്ട; മാതാപിതാക്കൾ ഓർക്കാൻ 5 കാര്യങ്ങൾ

liquor-kids

വൈകല്യമുള്ളവരെ പരിഹസിക്കരുത്

കുട്ടികളുടെ മുന്നിൽവച്ച് ഒരിക്കലും ശാരീരിക െെവകല്യങ്ങൾ ഉള്ളവരോടും മാനസിക െെവകല്യങ്ങൾ ഉള്ളവരോടും േമാശമായി പെരുമാറുകയും പരിഹസിച്ചു സംസാരിക്കുകയും ചെയ്യാൻ പാടില്ല. കുരുടൻ, പൊട്ടൻ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളും ഒഴിവാക്കണം.

പ്രായമുള്ളവരോടും െെവകല്യങ്ങൾ ഉള്ളവരോടും ദുർബലരോടും എങ്ങനെ പെരുമാറുന്നു എന്നതാണ് ഒരു സമൂഹത്തിന്റെ സംസ്കാരത്തിന്റെ അളവുകോൽ എന്നു കുട്ടികളെ പഠിപ്പിക്കണം. ഇത്തരം വൈകല്യങ്ങളെ സൂചിപ്പിക്കുന്ന ശരിയായ പദപ്രയോഗങ്ങൾ ചെറുപ്പത്തിലെ തന്നെ പഠിപ്പിക്കുക.

മൃഗങ്ങളോടും പക്ഷികളോടും ക്രൂരത പാടില്ല

പക്ഷികൾ, മൃഗങ്ങൾ–മറ്റു ജീവികളോട് കുട്ടികളുടെ മുന്നിൽ വച്ചു ക്രൂരമായി പെരുമാറുന്നത് ഒഴിവാക്കുക. ലോകം മനുഷ്യന്റെതു മാത്രമല്ല, മറ്റു ജീവികളുടേതുകൂടിയാണ്. മനുഷ്യനടക്കം എല്ലാ ജീവികൾക്കും ഈ ലോകത്തു തുല്യഅവകാശമാണ് എന്നു കുട്ടിക്കാലത്തേ മനസ്സിലാക്കണം. ഇത്തരം ആശയങ്ങളുള്ള കഥകൾ പറഞ്ഞുകൊടുത്താൽ അത് കുട്ടികളുടെ മനസ്സിൽ പതിഞ്ഞുകൊള്ളും.

പൊതുസ്ഥലങ്ങളിൽ മാലിന്യം ഇടരുത്

പരിസ്ഥിതിക്കും പ്രകൃതിക്കും നാശം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ മുന്നിൽ ചെയ്യുമ്പോൾ അതു തെറ്റായ ധാരണകളാണു കുട്ടികളിലുണ്ടാക്കുന്നത്.പൊതുസ്ഥലങ്ങളിലും പൊതുനിരത്തുകളിലും മാലിന്യം എറിയുമ്പോൾ പ്രകൃതിയെ നമ്മൾ നശിപ്പിക്കുകയാണ് എന്ന് കുട്ടികൾ ചെറുപ്പത്തിലേ അറിയേണ്ടതുണ്ട്.

പുഴകൾ മലിനമാക്കുന്നതും അത്യാവശ്യത്തിനല്ലാതെ ചെടികളും മരങ്ങളും നശിപ്പിക്കുമ്പോഴും നാം നമ്മോടുതന്നെ ദ്രോഹം ചെയ്യുകയാണ് എന്നു കുട്ടികൾ അറിയണം. പുഴകളും കാടുകളും ജീവജാലങ്ങളും ഒക്കെ മനുഷ്യവംശത്തിന്റെ നിലനില്പിനുതന്നെ ആവശ്യമാണ് എന്ന സന്ദേശമാണ് കുട്ടികൾക്കു നൽകേണ്ടത്.

കുട്ടികളുടെ മുന്നിൽ മദ്യപാനം അരുത്

കുട്ടികളുടെ മുന്നിൽ ലഹരി ഉപയോഗിക്കുന്നത് (പുകവലി, മദ്യം, മയക്കുമരുന്നുകൾ) ഒഴിവാക്കേണ്ടതാണ്. ലഹരിവസ്തുക്കളെയും ലഹരി ഉപയോഗത്തെയും മഹത്വവൽക്കരിച്ചു സംസാരിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചു കുട്ടികൾ അറിയണം. പലപ്പോഴും പുകവലിക്കുന്നതും മദ്യം ഉപയോഗിക്കുന്നതും ആണത്തത്തിന്റെ ലക്ഷണം ആയിട്ടാണു ജീവിതത്തിലും ദൃശ്യമാധ്യമങ്ങളിലും അവതരിക്കപ്പെടുന്നത്. അത് അങ്ങനെയല്ല എന്നാണു കുട്ടികളെ മനസ്സിലാക്കിക്കേണ്ടത്. തമാശയ്ക്കു പോലും ഇത്തരം ശീലങ്ങളിലേക്കു പോയാൽ അഡിക്‌ഷനായി മാറാമെന്നത് ഒാർമിക്കുക.

അധ്യാപകരെക്കുറിച്ച് കുറ്റം പറയരുത്

കുട്ടികളുടെ മുന്നിൽ വച്ച് അവരുടെ സ്കൂളിെനക്കുറിച്ചും പഠിപ്പിക്കുന്ന അധ്യാപകരെക്കുറിച്ചും മോശമായും അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിലും സംസാരിക്കുന്നത് ഒഴിവാക്കുക.കുട്ടികൾക്കു തങ്ങളുടെ വിദ്യാലയത്തെക്കുറിച്ച് അഭിമാനം ഉണ്ടാകണം. അധ്യാപകരെ സ്നേഹ ബഹുമാനങ്ങളോടെ കാണാനും കഴിയണം.

ജീവിതത്തിൽ മോശം മാതൃക കാണിക്കരുത്

അനാരോഗ്യകരമായ രീതിയിൽ ടിവി/മൊെെബൽ/വിഷ്വൽമീഡിയ ഉപയോഗിക്കുന്നത് കുട്ടികൾക്ക് മോശം മാതൃകയാണു നൽകുന്നത്. പ്രയോജനകരവുമായ രീതിയിൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാൻ കുട്ടികൾ ശീലിക്കണം. ഉദാഹരണത്തിനു കിടപ്പുമുറിയിൽ ടിവി കാണുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുന്നതും മൊെെബൽ ഉപയോഗിക്കുന്നതും ഒഴിവാക്കുക. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ടിവി/മൊെെബൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

അനാവശ്യമായ സോഷ്യൽമീഡിയയുടെ ഉപയോഗവും ഒഴിവാക്കുക. കുട്ടികളെ സംബന്ധിച്ചിടത്തോളം യഥാർഥജീവിതം പോലെ വെർച്വൽ ലോക(Virtual world)വും പ്രധാനമായ ഒരു കാലമാണു വരുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽമീഡിയയിൽ ഇടപെടുന്ന രീതി, ഉപയോഗിക്കുന്ന ഭാഷഎന്നിവ കുട്ടികളെ ഒരുപാടു സ്വാധീനിക്കും. NEITIZEN എന്ന നിലയിലും കുട്ടികൾക്കു രക്ഷിതാക്കൾ മാതൃകയാവണം.

മാതാപിതാക്കൾ അനാരോഗ്യകരമായ ജീവിത െെശലി പുലർത്തിയാൽ മക്കളും കണ്ടുപഠിക്കും. ജീവിത ശൈലീരോഗങ്ങൾ കൂടിവരികയാണ്. ആരോഗ്യകരമായ ജീവിത െെശലി കുട്ടികൾ പഠിക്കേണ്ടത് കുടുംബത്തിൽ നിന്നാണ്. ഭക്ഷണം, ഉറക്കം, വിശ്രമം, വ്യായാമം–ഇതിലൊക്കെ ആരോഗ്യകരമായ ശീലങ്ങൾക്ക് മാതൃകയാകാൻ രക്ഷിതാക്കൾക്ക് കഴിയേണ്ടതുണ്ട്.