Friday 01 July 2022 02:48 PM IST

കാൻസറിനെ തടയും ഉരുളക്കിഴങ്ങ്, നാരുകളാൽ സമൃദ്ധം കോളിഫ്ലവർ: ഗുണമറിഞ്ഞ് കഴിക്കാം: 10 ഭക്ഷണങ്ങൾ

Sruthy Sreekumar

Sub Editor, Manorama Arogyam

de3434

പ്രകൃതി നമുക്കായി പല കൗതുകങ്ങളും ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അതു നമ്മൾ നിത്യവും ഉപയോഗിക്കുന്ന വസ്തുക്കളിൽ ആവാം. അത്തരമൊരു കൗതുകത്തിന്റെ കഥ പറയുകയാണിവിടെ. കാഴ്ചയിൽ സാമ്യമുള്ള പച്ചക്കറികൾ. ഇവയ്ക്കു കാഴ്ചയിൽ മാത്രമല്ല സാമ്യം ഉള്ളത്. പോഷകഗുണത്തിലുമാണ്. ഈ ഗണത്തിൽവരുന്ന ചില വിഭവങ്ങളെ പരിചയപ്പെടുത്തുകയാണിവിെട. അവയുെട പോഷകമൂല്യങ്ങൾ തമ്മിലുള്ള താരത്മ്യവും. ഇനി പച്ചക്കറി വാങ്ങാൻ പോകുമ്പോൾ ഈ അറിവു കൂടി മനസ്സിൽവച്ചോളൂ..

മല്ലിയില, സെലറി, പാഴ്സലി

∙ മല്ലിയില – ഭക്ഷണത്തിന് മണവും സ്വാദും വർധിപ്പിക്കാനാണ് മല്ലിയില കൂടുതലായും ഉപയോഗിക്കുന്നത്. ഇവയിൽ ആന്റിബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.

വിഷാംശങ്ങളെ നീക്കാൻ ശക്തിയുള്ള ഇല മല്ലിയില. വൈറ്റമിൻ എ, സി എന്നിവയാൽ സമ്പുഷ്ടം. ദഹനത്തിനു സഹായിക്കുന്ന രസത്തിലെ പ്രധാന ഘടകം മല്ലിയിലയാണ്

∙ സെലറി – കാഴ്ചയിൽ മല്ലിയിലയ്ക്കു സമാനമാണ് സെലറി. വൈറ്റമിൻ എ, സി, എന്നിവയാൽ സമ്പന്നമായ ഇലകൾ. കാത്സ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. കാലറി കുറവായതിനാൽ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്താം. സെലറിയുെട ഇളംതണ്ടുകളും ഇലകളും സാലഡായും സൂപ്പ് വച്ചും ഉപയോഗിക്കാം

∙ പാഴ്‌സലി (അയമോദക െചടി) – പാഴ്സലിയും കാഴ്ചയിൽ മല്ലിയിലയും സെലറിയും പോലെ തന്നെയാണ്. ഈ ഇല ദഹനത്തിനു സഹായിക്കുന്നു. ഒപ്പം വയർ പെരുക്കം നിയന്ത്രിക്കുകയും െചയ്യുന്നു. ഹൃദയാരോഗ്യത്തിനു ഗുണം െചയ്യുന്നതായി ഗവേഷണങ്ങൾ പറയുന്നു. കൂടാതെ കോശങ്ങളിലെ വീക്കം തടയാനും സഹായിക്കുന്നു. പാഴ്സലിയിൽ വൈറ്റമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കൂടുതലായും സാലഡിൽ ഉപയോഗിക്കുന്നു.

കാബേജ്, ഐസ്ബർഗ് ലെറ്റൂസ്

∙ കാബേജ് – വൈറ്റമിൻ സി, കെ എന്നിവയാൽ സമ്പന്നമാമഅ കാബേജ്. കൂടാതെ നാരുകളാൽ സമൃദ്ധവും. ഇതിൽ തയാമിൻ, റീബോഫ്ളാവിൻ എന്നിവ അടങ്ങിയിട്ടുണ്ട്. കാബേജിൽ ഉള്ള ധാതുക്കളിൽ പൊട്ടാസ്യമാണ് അളവിൽ കൂടുതൽ.

∙ ഐസ്ബർഗ് ലെറ്റൂസ് – ഐസ്ബർഗ് ലെറ്റൂസിൽ വൈറ്റമിൻ എ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാൽ നാരുകളുെട അളവ് കുറവാണ്. കാൽസ്യം, പൊട്ടാസ്യം, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ലെറ്റൂസിൽ കാലറിയുെട അളവ് വളരെ കുറവാണ്.

കൂടാതെ ധാരാളം ജലാംശവും ഉണ്ട്.

∙ ബീറ്റ്റൂട്ട്, ടർണിപ്പ്

ബീറ്റ്റൂട്ട്– നല്ല നിറമുള്ള, അൽപം മധുരമുള്ള കിഴങ്ങാണ് ബീറ്റ്റൂട്ട്. പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമൃദ്ധമാണിത്. മഗ്നീഷ്യം, കാത്സ്യം, സോഡിയം, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയവവും ഉണ്ട്. ബീറ്റ്റൂട്ടിൽ വൈറ്റമിൻ ബി 6 അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റിഒാക്സിഡന്റിന്റെ സാന്നിധ്യം പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. ബീറ്റ്റൂട്ട് ജ്യൂസ് ഉയർന്ന ബിപി ഉള്ളവർക്കു നല്ലതാണ്.

∙ ടർണിപ്പ് (മധുരമുള്ളങ്കി) – കാഴ്ചയിൽ ബീറ്റൂട്ടിനു സമമായ പച്ചക്കറിയാണ് ടർണിപ്പ്. ഇതിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വൈറ്റമിൻ എ, ഇ, കെ, ബി3, ബി5, ബി6 എന്നിവയും ഉണ്ട്. ജലാംശവും കൂടുതലാണ്. ടർണിപ്പിൽ കാത്സ്യത്തിന്റെ അളവും കൂടുതലാണ്. ഇതിന്റെ ഇലകളും ഭക്ഷ്യയോഗ്യമാണ്.

∙ ക്വാളിഫ്ലവർ, ബ്രോക്കോളി

∙ ക്വാളിഫ്ലവർ– നാരുകളാൽ സമൃദ്ധമാണ് ക്വാളിഫ്ലവർ. ഇതിൽ കാലറിയുെട അളവ് കുറവാണ്.

വൈറ്റമിൻ കെ ധാരാളമടങ്ങിയിട്ടുണ്ട്. എല്ലുകൾക്കു ബലത്തിനു സഹായിക്കും. അകാലവാർധക്യം തടയാനും ക്വാളിഫ്ലവർ ഫലപ്രദമാണത്രേ.

∙ ബ്രോക്കോളി – കാലറിയുെട അളവ് കുറവാണ് ബ്രോക്കോളിയിൽ. കൂടാതെ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ധാരാളം വൈറ്റമിൻ കെയും ഉണ്ട്. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനു ഉത്തമം ബ്രോക്കോളി. കൂടാതെ എല്ലുകൾക്കു ബലം പകരാനും സഹായിക്കും.

∙ ഉരുളക്കിഴങ്, മധുരക്കിഴങ്

∙ ഉരുളക്കിഴങ് – കാൻസറിനെ തടയാനുള്ള ഘടകങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. നാരുകളാൽ സമ്പന്നമാണ് ഉരുളക്കിഴങ്. കൂടാതെ പൊട്ടാസ്യത്തിന്റെ അളവും കൂടുതലാണ്.

∙ മധുരക്കിഴങ് – ഉരുളക്കിഴങ്ങിന് റോസ് നിറം ലഭിച്ചതുപോലെയിരിക്കുന്ന ഭക്ഷ്യവിഭവമാണ് മധുരക്കിഴങ് അഥവാ സ്വീറ്റ് പൊട്ടറ്റോ. ഇതിൽ വൈറ്റമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഒാക്സിഡന്റുകളാൽ സമൃദ്ധവുമാണ്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അനിതാ മോഹൻ

തിരുവനന്തപുരം

Tags:
  • Manorama Arogyam