ADVERTISEMENT

മോഹൻലിന്റെ പുതിയ സിനിമ ‘ആറാട്ട്’ ഫെബ്രുവരിയിൽ വരികയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായപ്പോൾത്തന്നെ പ്രേക്ഷകർ ശ്രദ്ധിച്ചത് മോഹൻലാലിന്റെ വേഷമാണ്. സിനിമയ്ക്കു വേണ്ടി കഥാപാത്രത്തിന്റെ ഭാവത്തിനുസരിച്ച്, 60 ൽ പരം ഡിസൈനുകളിലുള്ള മുണ്ടും ഏതാണ്ട് അത്രയും തന്നെ ജുബയുമാണ് മോഹൻലാലിന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ് ആയ ജിഷാദ് ഷംസുദ്ദീൻ രൂപപ്പെടുത്തിയത്.

മധ്യവയസ്സു കടന്നാലും മികച്ച സ്റ്റൈലുകളിലൂെട ചെറുപ്പം പ്രകടമാക്കാനാവുമെന്ന് ജിഷാദ് പറഞ്ഞുതരുന്നു.

ADVERTISEMENT

‘‘താരങ്ങളെപ്പോലെ ഈ ഒരു കാഴ്ചഭംഗി നേടിയെടുക്കാൻ ആർക്കും സാധ്യമാണ്. എന്നാൽ ജീൻസ് ധരിച്ചതുകൊണ്ടോ ടീഷർട്ട് ഇട്ടതുകൊണ്ടോ ഒരാൾക്കും ചെറുപ്പം തിരിച്ചു കിട്ടില്ല. കാരണം ചെറുപ്പമെന്നു ആദ്യം തോന്നേണ്ടത് അവനവനു തന്നെയാണ്. ‘ഏജ് ഈസ് ജസ്റ്റ് എ നമ്പർ’ എന്നു പറയാറില്ലെ, അതു ശരിയാണെന്നു ചിന്തിക്കാനും ശരീരത്തെയും മനസ്സിനേയും അതിനനുസരിച്ചു പാകപ്പെടുത്താനും കഴിയണം. അതു കഴിഞ്ഞാൽ അവരവർക്ക് ഇണങ്ങുന്ന സ്റ്റൈലുകളെ സ്വീകരിച്ച് ചെറുപ്പം പ്രകടിപ്പിക്കാം എന്നുമാത്രം.’’

കാഴ്ചയിൽ ചെറുപ്പമായിരിക്കാൻ സഹായിക്കുന്ന സ്റ്റൈലിങ് ടിപ്സുകളെക്കുറിച്ച് വിശദമായി വായിക്കാൻ മനോരമ ആരോഗ്യം 2022 ജനുവരി ലക്കം കാണുക

ADVERTISEMENT
ADVERTISEMENT
ADVERTISEMENT