Thursday 23 November 2023 02:49 PM IST : By സ്വന്തം ലേഖകൻ

‘നാരങ്ങാ വെള്ളത്തിൽ ചിയാവിത്തും തേനും, ഒപ്പം ഈ സൂപ്പർ ഡയറ്റും’: പൊണ്ണത്തടി കുറയ്ക്കാൻ സിമ്പിൾ ഡയറ്റ് പ്ലാൻ

weighte333r

അമിതവണ്ണത്താൽ ബുദ്ധിമുട്ടുന്ന ഒരാളാണോ നിങ്ങൾ. എങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം, അടുത്തെവിടെയോ ഹൃദ്രോഗവും കാത്തിരിക്കുന്നു. എന്നാൽ കൃത്യമായി ആഹാരം പ്ലാൻ ചെയ്യുന്നതിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്കു മടങ്ങിയെത്താനാകും. ഇതാ ഒരു സൂപ്പർ ഡയറ്റ് പ്ലാൻ. ആഹാരം ഇങ്ങനെ ഒന്നു ക്രമീകരിച്ചു നോക്കൂ.

∙ അതിരാവിലെ 6.00 എ എം നാരങ്ങാവെള്ളത്തിൽ ചിയാ വിത്തും തേനും ചേർത്തത് / ഫ്ളാക്സ് സീഡ് വെള്ളം

/കറുവപ്പട്ട വെള്ളം - ഒരു കപ്പ്

∙ പ്രാതൽ 7.30 എ എം

ഓട്സ് ബൗൾ ( നട്ട്സ്+സൂര്യകാന്തി വിത്ത്, മത്തങ്ങവിത്ത്, ബെറീസ്) - ഒരു കപ്പ്

അല്ലെങ്കിൽ

മുട്ടയുടെ െവള്ള + നട്ട്സ് (ബദാം, വാൾ നട്ട്) – ഒരെണ്ണം / 5 എണ്ണം

അല്ലെങ്കിൽ

മില്ലറ്റ്സ് ദോശ / ഇഡ്‌ലി /ചപ്പാത്തി - 1– രണ്ട് എണ്ണം

പച്ചക്കറി / സാമ്പാർ / കടലക്കറി – ഒരു കപ്പ്

∙ രാവിലത്തെ ഇടനേരം 10.30 എ എം

ആപ്പിൾ / അവക്കാഡോ / റോബസ്റ്റ – ഒരെണ്ണം

വെജിറ്റബിൾ സൂപ്പ് / ബട്ടർ മിൽക് / നാരങ്ങ വെള്ളത്തിൽ ചിയ വിത്ത് ചേർത്തത് – ഒരു കപ്പ്

∙ ഉച്ചഭക്ഷണം 1.00 പിഎം

ചോറ് - ഒരു കപ്പ് / ചപ്പാത്തി / മില്ലറ്റ് ദോശ – രണ്ട് എണ്ണം

തേങ്ങയില്ലാത്ത മീൻ കറി (മത്തി) – അര കപ്പ്

പച്ചക്കറി തോരൻ – ഒരു കപ്പ്

സാലഡ് – ഒരു കപ്പ്

∙ 3.00 പിഎം

ചിയാ വിത്തോടു കൂടിയ ഫ്രൂട്ട് സാലഡ് /

കുക്കുംബർ പഞ്ച് /കുമ്പളങ്ങ ജൂസ് – ഒരു കപ്പ്

∙ ചായ സമയം 5.00 പി എം

കട്ടൻ ചായ / ഇഞ്ചിചായ / ഗ്രീൻ ടീ – ഒരു കപ്പ്

∙ അത്താഴം 7.30 പി എം

മിക്സഡ് വെജിറ്റബിൾ സ്പ്രൗട്ട് സാലഡ് / വെജിറ്റബിൾ സാലഡ് , മുട്ടയുടെ വെള്ള

/ ഗ്രിൽഡ് ചിക്കൻ വെജിറ്റബിൾ സാലഡ് – ഒരു കപ്പ്

∙ രാത്രി 9.30 പി എം

കൊഴുപ്പ് ഇല്ലാത്ത പാൽ – ഒരു ഗ്ലാസ്

തയാറാക്കിയത്

അഞ്ജു ഷാബു പി, എസ്.

ഡയറ്റീഷൻ

ക്ലിനിക്കൽ ന്യൂട്രീഷൻ വിഭാഗം

അമൃത ഹോസ്പിറ്റൽ, കൊച്ചി

Tags:
  • Manorama Arogyam
  • Diet Tips