Friday 07 October 2022 12:03 PM IST

‘ഞങ്ങൾക്കു വീട്ടിലിരുപ്പ് ഇല്ലെന്നു തന്നെ പറയാം’: രോഗദുരിതങ്ങളിൽ തുണയാകുന്നവർ, ഇവർ ഗോത്രഭൂമിയിലെ രക്ഷകർ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

asha ഹാംലറ്റ് ആശയായ സരിത, താളംകണ്ടംകുടിയിലെ ശശികുമാർ, മഞ്ജുഷ,ഋതു എന്നിവർക്കൊപ്പം

സ്വർഗവും ഭൂമിയും തമ്മിൽ ഒരു നേർത്ത അതിരു മാത്രമേയുള്ളൂവെന്നു തോന്നിപ്പിക്കുന്ന ഇടം. ജലധാരകളുടെ സംഗീതവും ഇളം മഞ്ഞിന്റെ തണുപ്പുമായി മലനിരകളുടെ ഒാരത്ത് ഒരു നാട് – മാങ്കുളം. മൂന്നാറിനു പടിഞ്ഞാറു ഭാഗത്താണ് നാഗരികതയുടെ നിഴൽ പോലും വീഴാത്ത ഈ ഹരിതതീരം. പശ്ചിമഘട്ടത്തിന്റെ ഈ താഴ്‌വാരത്ത് അധിവസിക്കുന്നവരിൽ നാൽപതു ശതമാനത്തോളം ആദിവാസികളാണ്. ആരണ്യത്തിന്റെ ജൈവതാളങ്ങളും ഗോത്രസ്മൃതികളുടെ അണയാത്ത നെരിപ്പോടും ഹൃദയത്തിൽ കാത്തുവയ്ക്കുന്ന ജനത. മാങ്കുളം ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പഞ്ചമിയും ശശികലയും ലീനയും മായയും മഹാലക്ഷ്മിയും ബിന്ദുവും ശോഭനയും മഞ്ജുവും ശാന്തിയും സരിതയും മനസ്സു നിറയ്ക്കുന്നൊരു മന്ദഹാസത്തോടെ കാത്തിരിക്കുകയായിരുന്നു. മാങ്കുളത്തെ  13 കുടികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹാംലറ്റ് ആശാ പ്രവർത്തകരാണിവർ.അവർ കുടികളിൽ നിന്നിറങ്ങി സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വന്നപ്പോൾ ആ

രോഗ്യകേരളത്തിൽ അതൊരു ചരിത്രമുഹൂർത്തമായി.

ഉൗരിലാകെ ആരോഗ്യവെളിച്ചം

സർക്കാരിന്റെ ആർദ്രം മിഷന്റെ ഭാഗമായി ആരോഗ്യ വികസനങ്ങളും  സേവനങ്ങളും ആവശ്യമായ രീതിയിൽ ലഭിക്കാത്ത വിഭാഗങ്ങൾക്കു സവിശേഷശ്രദ്ധ നൽകാൻ തീരുമാനമായി. അതിനായി ഒരു കോംപ്രിഹെൻസീവ് ട്രൈബൽ ഡെവലപ്മെന്റ് പ്ലാനുംരൂപപ്പെടുത്തി. ഈ പദ്ധതി പ്രധാനമായും അടയാളപ്പെടുത്തിയ വിഷയങ്ങൾ ഇവയാണ്.

∙പോഷണക്കുറവും കുറഞ്ഞ ജനനഭാരവും ∙ ആനുപാതികമല്ലാത്ത വിധം ഉയർന്ന ശിശുമരണനിരക്കും മാതൃമരണനിരക്കും ∙ പകർച്ച വ്യാധികൾ, ക്ഷയം, എയ്ഡ്സ് എന്നിവ മൂലമുള്ള ഉയർന്ന മരണനിരക്ക് ∙ കുഷ്ഠത്തിന്റെ ഉയർന്ന തോതിലുള്ള വ്യാപനം ∙ പ്രമേഹം, രക്താതിമർദം–സങ്കീർണതകൾ.

∙ സിക്കിൾ സെൽ അനീമിയ ∙കൗമാ രവും പ്രത്യുത്പാദന ആരോഗ്യവും ∙മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ∙മദ്യപാനവും ലഹരി ഉപയോഗവും ∙ ലൈംഗികാതിക്രമം പോലു ള്ള വിഷയങ്ങൾ. ഈ സാഹചര്യത്തിലാണ് കുടിയിൽ നിന്നു തന്നെയുള്ള ആരോഗ്യഇടപെടലുകൾ നിർണായകമാണെന്നു തിരിച്ചറിയുന്നത്.

കുടിയിൽ നിന്നൊരാൾ

മാങ്കുളത്തെ ഗോത്രവിഭാഗങ്ങൾ പ്രധാനമായും മുതുവാൻമാരും  മന്നാൻമാരുമാണ്. ഭൂരിഭാഗവും മുതുവാൻമാരാണ്. ഇവരുടെ പൂർവികർ മധുരരാജവംശത്തിലെ പ്രജകളായിരുന്നുവെന്നു നാട്ടറിവുകൾ പറയുന്നു.

ത നത് ആചാരാനുഷ്ഠാനങ്ങ ൾ ഉള്ളവരാണ് മന്നാൻമാർ. ഉൗരു മൂപ്പന്റെ

കീഴിൽ വിധേയത്വത്തോടെ ജീവിക്കു ന്ന ജനവിഭാഗം. മാങ്കുളത്തെ ഗോത്രവിഭാഗങ്ങൾ പൊതു സമൂഹത്തോട് അടുത്തിടപഴകാറില്ല. അവരുടെ കുടികളിൽ താമസിക്കുന്ന ഒരാൾക്കു മാത്രമേ അവരുടെ ആരോഗ്യവിവരങ്ങൾ അറിയാനാകൂ. ഈ സാഹചര്യത്തിലാണ് ഒാരോ കുടിയിൽ നിന്നും ഒരു സ്ത്രീയെ തിരഞ്ഞെടുത്തു പരിശീലനം നൽകി ആ കുടിയുടെ ആരോഗ്യസംരക്ഷണത്തിന്റെ താക്കോൽ ഏൽപിക്കുക എന്ന തീരുമാനത്തിലെത്തുന്നത്. കുടിയിൽ നിന്നു തന്നെയുള്ള ആളാകുമ്പോൾ കൂടുതൽ സ്വീകാര്യത ലഭിക്കുകയാണ്.

ഉൗരുകൂട്ടവും പഞ്ചായത്ത് അംഗങ്ങളും കൂടി തിരഞ്ഞെടുത്ത ഒരാൾക്കു ഹാംലറ്റ് ആശയായി പരിശീലനം നൽകുന്നു. വിവാഹിതയും 25– 45 വയസ്സിനിടയിൽ പ്രായമുള്ള ആളുമായിരിക്കണം. വിദ്യാഭ്യാസയോഗ്യത 10–ാം ക്ലാസ്സ്. ഒരു ദിവസത്തെ ഒാറിയന്റേഷൻ നൽകി തിരഞ്ഞെടുത്ത് അഞ്ചു ദിവസം നീളുന്ന ഒന്നാംഘട്ട പരിശീലനം നൽകുന്നു. ഒരു വർഷം കഴിയുമ്പോൾ അ‍ഞ്ചു ദിവസത്തെ രണ്ടാംഘട്ട പരിശീലനം നൽകുന്നു. പരിശീലനം പൂർത്തിയാകുമ്പോൾ ഹാംലെറ്റ് ആശ കുടിയുടെ ആരോഗ്യസ്പന്ദനങ്ങളറിയാൻ പ്രാപ്തയാകുന്നു. നേതൃപാടവം ആർജിച്ച് പ്രവർത്തനസജ്ജയാകുന്നു.ഹാംലറ്റ് എന്നാൽ കുടി എന്നാണർഥം. ഒരു കുടിയിൽ ഒട്ടേറെ വീടുകൾ ഉണ്ടാകും.

സ്വാസ്ഥ്യവഴിയിലേക്ക്

2018 ലായിരുന്നു പഞ്ചായത്തുകളുമായി ബന്ധപ്പെട്ടു ഹാംലറ്റ് ആശമാരുടെ പ്രവർത്തനം ആരംഭിച്ചത്.  മാങ്കുളം ഗ്രാമപഞ്ചായത്തിൽ 2020–ഒാടെയാണ് ഹാംലറ്റ് ആശമാർ കർമമേഖലയിലെത്തുന്നത്. കുടിക്കു പുറത്തേക്കുള്ള സേവനങ്ങൾ ഹാംലറ്റ് ആശമാരെ ഏൽപിച്ചിട്ടില്ല. കുടികളിലെ കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും പരിചരണം, പാലിയേറ്റീവ് പരിചരണം, മറ്റു രോഗങ്ങളുടെ പരിചരണം, പോളിയോ ഉൾപ്പെടെ പ്രതിരോധ കുത്തിവയ്പുകൾ, ഇതര സേവനങ്ങൾ

എന്നിവയാണ് പ്രധാന പ്രവർത്തന മേഖലകൾ.

മികവിന്റെ കൈയൊപ്പിട്ട്

‘‘1047 ആശാപ്രവർത്തകരാണ് ഇടുക്കി ജില്ലയിലുള്ളത്. അതിൽ 77–ഒാ ളം ഹാംലറ്റ് ആശാപ്രവർത്തകരുമുണ്ട്. ആരോഗ്യവകുപ്പിന്റെയും നാഷനൽ ഹെൽത് മിഷന്റെയും നേതൃത്വത്തിൽ എല്ലാവർഷവും ഹാംലറ്റ് ആ ശമാർക്കു പരിശീലനം നൽകുന്നു. അതതു കുടികളുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ സേവനങ്ങൾക്കും അവരെ സജ്ജരാക്കുന്നു. കുടിക്കും പ്രൈമറി ഹെൽത് സെന്ററിനും ഇടയിലുള്ള ഒരു കണ്ണിയായാണ് ഹാംലറ്റ് ആശ പ്രവർത്തിക്കുന്നത്. ജില്ലയിൽ ഇതു വളരെ മികച്ച രീതിയിൽ നടക്കുന്നു ’’ – ഇടുക്കി ജില്ലാ ആശാ പ്രോഗ്രാം കോ ഒാഡിനേറ്റർ അനിൽ ജോസഫ് പറയുന്നു.

ചിത്തിരപുരം ബ്ലോക്ക് പബ്ലിക് റി ലേഷൻസ് ഒാഫിസർ മനോജ് തോമസിനും ഹാംലറ്റ് ആശമാരെക്കുറിച്ചു പറയാനേറെയുണ്ട്– ‘‘ഉൗരു മിത്രം എന്ന പദ്ധതിയുടെ ഭാഗമായാണ് ഹാംലറ്റ് ആശമാരെ തിരഞ്ഞെടുത്തിരിക്കുന്നത്. കുടികളിൽ നിന്നു പുറത്തിറങ്ങാൻ മടിച്ചവർ സമൂഹത്തിന്റെ മുൻനിരയിലേക്കു വന്നത് ഹാംലറ്റ് ആശമാരുടെ വരവോടെയാണ്. ആരോഗ്യപ്രവർത്തകർക്ക് ഉൗരുകളിൽ മികച്ച രീതിയിലുള്ള ഇടപെടൽ നടത്താനും ഈ ആശമാർ സഹായിക്കുന്നു’’ .

24 മണിക്കൂറും സേവനം

അമ്മയുടെയും കുഞ്ഞിന്റെയും പരിചരണമാണ് ഹാംലറ്റ് ആശയുടെ

പ്ര ധാനലക്ഷ്യം. കുടിയിലെ ആൾ എ ന്ന നിലയിൽ 24 മണിക്കൂറും ആരോഗ്യ സേവനം നടത്താനാകുന്നു. പരിശീലനത്തിന്റെ ഭാഗമായി നൽകുന്ന ആദ്യ കൈപ്പുസ്തകത്തിൽ ഗർഭകാലത്തും പ്രസവശേഷവുമുള്ള പരിചരണം, കുട്ടികളുടെ ആരോഗ്യപരിപാലനം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. രണ്ടാം കൈപ്പുസ്തകത്തിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസംരക്ഷണം പോലുള്ള കാര്യങ്ങൾ വിശദമാക്കുന്നു. അടിയന്തരമായി കുടിയിൽ പ്രസവം നടന്നാൽ എന്തു ചെയ്യണമെന്നും ഹാംലറ്റ് ആശയെ പരിശീലിപ്പിക്കുന്നു.

ഉൗരുകളിലെ  വാലായ്മപ്പുരകളി ൽ നിന്ന് സ്ത്രീകളെ പ്രസവത്തിനായി ആശുപത്രിയിലേയ്ക്കു കൊണ്ടു വരുന്നതിനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. പെട്ടെന്ന് ഒരു മാറ്റം വരുമ്പോൾ പരമ്പരാഗതസംസ്കാരത്തിൽ നിന്നും തങ്ങൾ വ്യതിചലിക്കുന്നതായി അവർക്കു തോന്നും. അതിനിട വരുത്താതെ അവരെ മാറ്റിയെടുക്കാനാണു ശ്രമം. ഹാംലറ്റ് ആശമാരുടെ വരവോടെ കുടികളിലെ പ്രസവം എന്ന രീതി പ്രകടമായി കുറഞ്ഞു. പ്രസവസമയമടുക്കുമ്പോൾ എങ്ങനെയും ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം. അടിമാലി താലൂക്ക് ആശുപത്രിയിലാണ് ഇതിനു സൗകര്യം ക്രമീകരിച്ചിട്ടുള്ളത്.

പരിശീലനങ്ങളിലും ഹെൽത് മേളകളിലും ഹാംലറ്റ് ആശമാർ പങ്കെടുക്കുന്നു. പ്രതിമാസം 6000 രൂപ വീതം ഒാണറേറിയം നൽകുന്നുണ്ട്.2000 രൂപ നിശ്ചിത ഇൻസന്റീവ്. മറ്റുള്ള ആരോഗ്യ സേവനങ്ങൾക്കും ഇൻസന്റീവുകളുണ്ട്. ഇൻഷുറൻസ് പരിരക്ഷയും നൽകുന്നു.

കരുതലോടെ അവർ

കമ്പിനിക്കുടി, കണ്ടത്തിക്കുടി, വേലിയംപാറക്കുടി,താളംകണ്ടംകുടി, കല്ലക്കൂട്ടിക്കുടി,മാങ്ങാപ്പാറക്കുടി, കോഴിയാലക്കുടി, ചിക്കണംകുടി,....

കുടികളിൽ പുതിയൊരു ആരോഗ്യ

താളം നിറഞ്ഞിട്ടുണ്ട്. കുടികളുടെ കാവൽമാലാഖമാരായി ഹാംലറ്റ് ആ ശമാർ മാറിക്കഴിഞ്ഞു. പുതിയ ദൗത്യത്തിനായി നിലകൊള്ളുന്നതിന്റെ അഭിമാനവും ആഹ്ലാദവും ഒാരോരുത്തരുടെയും മുഖത്തുണ്ട്.

ഗർഭിണികളുടെ കാര്യത്തിൽ ഹാംലറ്റ് ആശമാർ പ്രത്യേകം ശ്രദ്ധി ക്കുന്നുണ്ട്. വിവാഹം കഴിഞ്ഞവർക്കു ഫോളിക് ആസിഡ് ഗുളികകൾ നൽകുന്നു. കുടികളിലുള്ളവർക്കു താത്പര്യമുണ്ടെങ്കിൽ വിവാഹത്തിനു മുൻപും ഫോളിക് ആസിഡ് നൽകാറുണ്ടെന്നാണ് ഇവർ പറയുന്നത്. വെള്ളിയാഴ്ചകളിൽ ഗർഭിണികളെ സബ്സെന്ററുകളിൽ ചെക്കപ്പിനു കൊണ്ടു വരുന്നു. ഗർഭിണികളുടെ ആരോഗ്യ പ്രശ്നങ്ങൾ ജൂനിയർ പബ്ലിക് ഹെൽത് നഴ്സിനെ അറിയിക്കുന്നതിനും ഇവർ സന്നദ്ധരാണ്. ഗർഭിണിയുടെ ബന്ധുക്കളുമായി സംസാരിച്ച് പ്രസവതീയതിക്കു മുൻപ് ആശുപത്രിയിൽ എത്തിക്കാനുള്ള സൗകര്യവും ചെയ്യുന്നു.

‘‘എന്റെ കുടിയിൽ 270 പേരുണ്ട്. അഞ്ചു ഗർഭിണികളും ആറു വയസ്സിനു താഴെയുള്ള 44 കുട്ടികളും. ഇവർക്കു ബുദ്ധിമുട്ടുകൾ വരുമ്പോൾ പി എച്ച് സിയിൽ കൊണ്ടു വന്ന് ഡോ ക്ടറെ കാണിക്കും. ജെ പി എച്ച് എ ന്നിനോടു കാര്യങ്ങൾ പറയും. മരുന്നും മേടിപ്പിക്കും. കുടിയിലെ ആളായതിനാൽ അവരുടെ എല്ലാ ബുദ്ധിമുട്ടുകളും മനസ്സിലാക്കാൻ പറ്റുന്നുണ്ട്. അറിയാത്തത് ജെ പി എച്ച് എന്നിനോടു ചോദിച്ചും പറഞ്ഞു കൊടുക്കും’’– മഹാലക്ഷ്മിയുടെ വാക്കുകളിൽ അഭിമാനം നിറയുന്നുണ്ട്.

കുത്തിവയ്പിന്റെ പ്രാധാന്യം

ഗർഭിണികളുടെ രക്തവും ബിപിയും കൃത്യമായി പരിശോധിക്കുക, ഹീ

മോഗ്ലോബിൻ കുറവുള്ളവർക്ക് അ തിനനുസൃതമായി അയണും മറ്റു മരുന്നുകളും നൽകുക എന്നിവയിലെല്ലാം അവർ ശ്രദ്ധിക്കുന്നുണ്ട്. പ്രസവം കഴിഞ്ഞു 45 ദിവസം അമ്മയേയും കുഞ്ഞിനേയും ഹാംലറ്റ് ആശമാർ

കൃത്യമായി ശ്രദ്ധിക്കുന്നു. ഈ കാലയളവിൽ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ദിവസവും അന്വേഷിക്കാറുണ്ട്. ഈ വിവരങ്ങളെല്ലാം പി എച്ച് സിയിൽ അറിയിക്കുന്നു.

കുഞ്ഞുങ്ങളുടെ പ്രതിരോധ കുത്തിവയ്പിന്റെ കാര്യത്തിലും ഹാംലറ്റ് ആശമാർ സവിശേഷ ശ്രദ്ധ നൽകുന്നുണ്ട്. അമ്മമാരെ വിവരം അറിയിച്ചു കൃത്യസമയത്തു കുത്തിവയ്പിനു പറഞ്ഞയയ്ക്കുന്നു. കുത്തിവയ്പ് എടുത്തിട്ടില്ലാത്ത കുഞ്ഞുങ്ങളെ, അവർ ‍രണ്ടോ മൂന്നോ വർഷത്തെ ഇടവേള വന്നവരാണെങ്കിലും കുത്തിവയ്പിനു പറഞ്ഞു വിടാറുണ്ട്. ഇമ്യൂണൈസേഷൻ കാർഡുകൾ സൂക്ഷിക്കണമെന്നും അതു കുഞ്ഞിന്റെ സുരക്ഷയ്ക്കാണെന്നും ഒാ ർമിപ്പിക്കുന്നു.കൊച്ചുകുട്ടികൾക്കുള്ള വാക്സിനേഷൻ കുടികളിൽ ചെന്നു നൽകാറുണ്ട്. അതിനും ഹാംലറ്റ് ആശമാർ സഹായമേകുന്നു.

‘‘ഇപ്പോൾ എല്ലാവരും കൃത്യമായി കുത്തിവയ്പുകൾ എടുക്കുന്നുണ്ട്.ആദ്യമൊക്കെ മടി ഉണ്ടായിരുന്നു. ഞങ്ങൾ ആശാപ്രവർത്തകരായതോടെ എല്ലാവരും കാര്യങ്ങൾ തുറന്നുപറഞ്ഞു തുടങ്ങി ’’ – സരിതയുടെ വാക്കുകളിൽ ആവേശം നിറയുന്നുണ്ട്.

asha-1 ഹാംലറ്റ് ആശമാർ : ഇടത്തുനിന്ന് മായ, മഞ്ജു, ശോഭന , ലീന, സരിത, ബിന്ദു, ശാന്തി , ശശികല, മഹാലക്ഷ്മി, പഞ്ചമി

പാലിയേറ്റീവ് പരിചരണം

‘‘ എന്റെ കുടിയിൽ 100 വീടുകളുണ്ട്. 275 ആളുകളുണ്ട്. ആഴ്ച തോറും വീടുകൾ സന്ദർശിച്ച് ആരോഗ്യകാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാറുണ്ട്. ആളുകളെ പി എച്ച് സിയിൽ എത്തിക്കുന്നുമുണ്ട്. വീടുകൾ സന്ദർശിക്കുന്നതു കൊണ്ട് കാര്യങ്ങളെല്ലാം , ഒരു പനിയാണെങ്കിലും ഞങ്ങൾക്ക് അറിയാം’’ – ശാന്തി പറയുന്നു.

ഒാരോ മാസവും ആരോഗ്യ റിപ്പോർട്ടു തയാറാക്കുക, എല്ലാ മാസവും പാലിയേറ്റീവ് പരിചരണത്തിനു പോകുക, പഞ്ചായത്തിൽ മീറ്റിങ്ങുകളിൽ പങ്കെടുക്കുക എന്നിവ കൂടാതെ ഞായറാഴ്ചകളിലും കുടികളിലെ ആരോഗ്യ വിവരങ്ങൾ തിരക്കാറുണ്ട് ഹാംലറ്റ് ആശമാർ. ഗർഭിണികളേയും പാലൂട്ടുന്ന അമ്മമാരേയും പ്രത്യേകം ശ്രദ്ധിക്കാനാണ് ഹാംലറ്റ് ആശമാർക്കു നിർദേശം നൽകിയിരിക്കുന്നത്. എങ്കിലും പാലിയേറ്റീവ് പരിചരണത്തിലും ഇവരുടെ സജീവ പങ്കാളിത്തം ഉണ്ട്.

രോഗദുരിതങ്ങളിൽ വലയുന്ന ഒട്ടേറെ രോഗികൾ  വിവിധ കുടിക ളിൽ ഉണ്ടെന്നു ഹാംലറ്റ് ആശമാർ പറയുന്നു. കാൻസർ രോഗികൾ, ക്ഷയരോഗികൾ, ഒടിവുകൾ സംഭവിച്ചവർ... പാലിയേറ്റീവ് പരിചരണത്തിൽ കിടപ്പുരോഗികളെ പ്രത്യേകം പരിഗണിക്കുന്നുണ്ട്. ഇവർക്ക് മാസത്തിലൊരിക്കൽ മികവുറ്റ പരിചരണം ന ൽകുന്നതിനായി സബ്സെന്ററിൽ നിന്നു പാലിയേറ്റീവ് നഴ്സ് വരും. അ വർക്ക് ഹാംലറ്റ് ആശമാർ സഹായഹസ്തമേകുന്നു.

‘‘ അങ്കണവാടിയിൽ കൗമാരക്കാ ർക്കു ഞങ്ങൾ ക്ലാസുകൾ നൽകുന്നുണ്ട്. അവരോട് ആഹാരത്തെക്കുറിച്ചും അയൺ ഗുളികയെക്കുറിച്ചും പറയും. രക്തക്കുറവുള്ള കുട്ടികൾക്ക് പി എച്ച് സിയിൽ നിന്ന് അയൺ ഗുളികയും നൽകുന്നുണ്ട്. ഇപ്പോൾ എല്ലാവരും സഹകരിക്കുന്നുണ്ട്. എ ല്ലാവരെയും എന്നും കാണാറുമുണ്ട്. ഇനി എപ്പഴാ കുത്തിവയ്പ് എന്നൊക്കെ വന്നു ചോദിക്കും’’ – ശാന്തി വാചാലയാകുന്നു.

പകർച്ചവ്യാധികൾ, വയറിളക്ക

രോഗങ്ങൾ, ഛർദി എന്നീ രോഗങ്ങളുടെ കാര്യത്തിലും പരിഗണന നൽകുന്നു. വിവിധ കുടികളിലായി ക്ഷയരോഗപരിശോധന ആവശ്യമുള്ളവരുടെ വിവരങ്ങൾ ഹാംലറ്റ് ആശാ പ്രവർത്തകർ പി എച്ച് സിയിൽ അറിയിക്കുന്നു. തുടർന്ന് പരിശോധന നടത്തുന്നു.

ഉയരും ഞങ്ങൾ നാടാകെ

‘‘ ഞങ്ങൾക്കു വീട്ടിലിരുപ്പ് ഇല്ലെന്നു തന്നെ പറയാം. ഫീൽഡു വർക്കും ട്രെയിനിങ്ങുകളും നന്നായി നടക്കുന്നു. ഇന്ന് മാസറിപ്പോർട്ടു കൊടുക്കാൻ പി എച്ച് സിയിൽ വന്നതാണ്. ചെയ്യുന്ന വർക്കുകളുടെ എല്ലാം റിപ്പോർട്ടു

കൊടുക്കുന്നു’’ – പഞ്ചമി പറയുന്നു. 2007 മുതൽ ആശാപ്രവർത്തകയായി സേവനമനുഷ്ഠിക്കുന്ന പഞ്ചമിയാണ് കൂട്ടത്തിൽ ഏറ്റവും സീനിയർ. പഞ്ചമിയെ പിന്നീട് ഹാംലറ്റ് ആശമാർക്കൊപ്പം ചേർക്കുകയായിരുന്നു.

‘‘ ഞങ്ങളുടെ കുടിയിൽ 12 വീടുകളുണ്ട്. 44 പേരുണ്ട്. 13 കുട്ടികൾ. മഴക്കാലത്ത് പകർച്ചവ്യാധികളെക്കുറിച്ചു കുടികളിൽ പ്രത്യേകം പറയാറുണ്ട്. തൊഴിലുറപ്പുകാർക്ക് പി എച്ച് സിയിൽ നിന്നു മരുന്നുകൾ വാങ്ങിക്കൊടുത്തിട്ടാണു പണിക്കു വിടുന്നത്. കൊതുകിന്റെ ഉറവിട നശീകരണം ആഴ്ച തോറും എല്ലാ വീടുകളിലും ചെയ്യാറുണ്ട് ’’ – ശോഭനയ്ക്കു പുതിയ ജോലി നൽകിയ ആഹ്ലാദം ചെറുതല്ല.

‘‘അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണവും പാലിയേറ്റീവ് പരിചരണവും ചെയ്യുന്നു. – മായ പറഞ്ഞു നിർത്തുന്നു. പാലിയേറ്റീവ് പരിചരണത്തെക്കുറിച്ചാണു ലീനയ്‌ ക്കും പറയാനുള്ളത്.

‘‘ 273 വീടുകളുള്ള കോഴിയാലക്കുടിയിൽ 238 പേരുണ്ട്. 113 ആണുങ്ങളും 125 പെണ്ണുങ്ങളും. അഞ്ചു വയസ്സിനു താഴെ 20 കുട്ടികളും. ഗർഭിണികളെയും പാലൂട്ടുന്ന അമ്മമാരെയുമാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. കുത്തിവയ്പുകൾ കൃത്യ സമയത്തു ന ൽകുന്നു’’. – മഞ്ജു പറയുന്നു. ബിന്ദുവിനും ശശികലയ്ക്കും പുതിയ കടമകളിൽ ഏറെ ആഹ്ലാദമുണ്ട്.

അവർ ഞങ്ങളുടെ ചിറകുകൾ

‘‘എല്ലാവരും അർപ്പണമനോഭാവമുള്ള ആശമാരാണ്. ഞങ്ങൾ അവർക്കു നല്ല പിന്തുണ നൽകുന്നുണ്ട്. ഗർഭിണികൾക്ക് എല്ലാ ആഴ്ചയിലും ആന്റി നേറ്റൽ ക്ലിനിക് നടത്തുന്നു. പോഷണക്കുറവുള്ള കുട്ടികൾക്ക് അയൺ സിറപ്പുകളും ടാബ്‌ലറ്റുകളും നൽകും. ഒാരോ കുടിയിലും മാസത്തിൽ ഒരു ദിവസം മെഡിക്കൽ ക്യാംപ് നടത്തും. എല്ലാ മാസവും കുടികൾ സന്ദർശിക്കുന്നുണ്ട്. കോവിഡ് കാലത്ത് കുടികളിലെ രോഗികളുടെ കാര്യങ്ങൾ അറിയുന്നതിനു ഹാംലറ്റ് ആശമാർ സഹായിച്ചു. അവർ റേഞ്ചുള്ള സ്ഥലത്തു വന്ന് ഞങ്ങളെ വിളിച്ച് കാര്യങ്ങൾ അറിയിച്ചിരുന്നു’’ . – മാങ്കുളം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത് നഴ്സ് ടി. ഗീത പറയുന്നു.

‘‘ ഹാംലറ്റ് ആശമാർ വന്നതോടെ മറ്റ് ആശാ പ്രവർത്തകരുടെ ജോലിഭാരം കുറഞ്ഞു. ഇപ്പോൾ ഗോത്ര മേഖലയിലെ എല്ലാ വീടും എല്ലാ മാസവും സന്ദർശിക്കാനും ചെറിയ കാര്യം പോലും പി എച്ച് സിയിൽ റിപ്പോർട്ടു ചെയ്യാനും സാധിക്കുന്നു’’ – ജൂനിയർ പബ്ലിക് ഹെൽത് നഴ്സായ സിന്ധു കെ.ജി. വിശദമാക്കുന്നു. ഹെൽത് ഇൻസ്പെക്ടർ ഇൻചാർജ് ജാഫർ സാദിഖ് അഹമ്മദും ഇവർക്കു പൂർണ പിന്തുണയേകുന്നു.

ഇനിയും കൂടുതൽ പരിശീലനങ്ങൾ വേണമെന്നും കൂടുതൽ പഠിക്കണമെന്നും ആഗ്രഹിക്കുന്നുണ്ട് മാങ്കുളത്തെ ഹാംലറ്റ് ആശമാർ.

‘‘ ഇനിയും പരിശീലനങ്ങൾ വേണം. നന്നായി കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കണം. മറ്റുള്ളവർക്കു നന്നായി പറഞ്ഞു കൊടുക്കാമല്ലോ.’’ അവർ പുതിയ പ്രതീക്ഷകളിലാണ്.

താളംകണ്ടംകുടിയിലാണ്. പച്ചപ്പിനു നടുവിൽ മുളംതണ്ടിൽ തീർത്ത ഒരു കൊച്ചുവീട്. ഇലകൾ ചേർത്തുമെനഞ്ഞെടുത്ത ഭിത്തി. അമ്മ മഞ്ജുഷയോടു ചേർന്നിരുന്ന് കുഞ്ഞ് ഋതു ഒരു പൂവിടരും പോലെ പുഞ്ചിരിച്ചു.

അവനൊരു പൊന്നുമ്മ നൽകുകയാണ് അച്ഛൻ ശശികുമാർ. സരിത അവരോട് ആരോഗ്യ വിവരങ്ങൾ

ചോദിച്ചറിയുന്നു. മാങ്കുളത്തിന്റെ

ഗോത്രഭൂമികയിൽ ഉൗതിക്കാച്ചിയ പൊന്നു പോലെ ഈ ഹാംലറ്റ് ആശമാരുടെ കരുത്ത് തെളിഞ്ഞുണരുകയാണ്...

ലിസ്മി എലിസബത്ത് ആന്റണി

ചിത്രങ്ങൾ : അനൂപ് എസ്. കളരിക്കൽ