Friday 04 August 2023 02:57 PM IST : By സ്വന്തം ലേഖകൻ

സെക്സില്‍ സുഖാനുഭൂതികൾ പ്രദാനം ചെയ്യുന്നത് ഈ അവയവം; പെണ്ണിനെ അറിയാം ആന്തരികമായി

aval-ariyam േഡാ. ഡി. നാരായണ റെഡ്ഡി

സ്ത്രീയുടെ ബാഹ്യഗുഹ്യഭാഗങ്ങളെ എല്ലാംകൂടി ചേർത്തു പറയുന്ന പേരാണു ‘വൾവ’. തുടയ്ക്കിടയിലുള്ള ഈ ഭാഗങ്ങൾ രോമാവൃതമായിരിക്കും. . യോനീനാളം കന്യാചർമത്താൽ ഭാഗികമായി മൂടിയിരിക്കും. അതു മൂത്രദ്വാരത്തിനു താഴെയായി സ്ഥിതിചെയ്യുന്നു. മലദ്വാരത്തിനു മുകളിലായും ബ്രാത്തോലിൽ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന വഴുവഴുത്ത ദ്രാവകം അകത്തെ ‘ലേബിയ െെമനോറ ലിപ്സിനെ’ നനവുള്ളതാക്കുന്നു. യോനിയുടെ രണ്ടു ഭാഗത്തുമുള്ള രോമമില്ലാത്ത തൊലിമടക്കുകൾ; മൂത്രദ്വാരത്തിനു മുകളിൽ ഇവ ഭഗശിശ്നികയുടെ (Clitoris) ഒരു കുടയായി വർത്തിക്കുന്നു.

ഭഗശിശ്നികയെ മറച്ചുകൊണ്ട് അല്പം വലുതായ, പുറത്തുള്ള ‘ലേബിയ മെജോറ ലിപ്സ്’ താഴേക്കു വരും, ‘മോൺസ് വെനെറിസ്’ അല്ലെങ്കിൽ ‘പ്യൂബിസിൽ’ നിന്ന്. വൾവയെ സംരക്ഷിക്കാൻ പ്യൂബിക് അസ്ഥിക്കു പുറത്തുള്ള ഒരു തടിച്ച പാഡ് ആണ് ലേബിയ മെജോറ. ത്രികോണാകൃതിയിലുള്ള ഒരു തൊലിമടക്കാണു ‘പെരിനിയം’. വൾവയുടെ അടിഭാഗത്തിനും മലദ്വാരത്തിനും ഇടയ്ക്കുള്ള കോശങ്ങളെ ഇതു മൂടുന്നു. പ്രസവസമയത്തു ഇതു വലിയും.

ഭഗശിശ്നികയ്ക്കു സെക്സിലെ സ്ഥാനമെന്താണ്?

ആണിന്റെ ലിംഗത്തിന്റെ ഒരു ചെറിയ പതിപ്പാണു പെണ്ണിന്റെ ഭഗശിശ്നിക. ഒരുപാടു നാഡികൾ ഉൾച്ചേർന്ന ആ അവയവം സുഖകരമായ അനുഭൂതികൾ തലച്ചോറിലെത്തിക്കും. സംഭോഗസമയത്ത് ലിംഗം ഭഗശിശ്നികയിൽ തട്ടുമ്പോൾ സ്ത്രീക്ക് എന്തെന്നില്ലാത്ത ആനന്ദാനുഭൂതി ഉണ്ടായി അതു രതിമൂർച്ഛയിൽ വരെ എത്തും.

ഭഗശിശ്നികയെ നേരിട്ട് ഉത്തേജിപ്പിക്കാതെ തന്നെ സ്ത്രീക്കു രതിമൂർച്ഛയിലെത്താൻ പറ്റുമോ?

പറ്റും. നേരിട്ടുള്ള ഉത്തേജനം വേണമെന്നില്ല. യഥാർഥത്തിൽ സംഭോഗസമയത്തു പുരുഷലിംഗം നേരിട്ടു ഭഗശിശ്നികയിൽ സമ്മർദമേൽപിക്കുന്നില്ല. അകത്തേക്കു പ്രവേശിക്കുന്ന ലിംഗം ‘ലേബിയ െെമനോറാ’യിലാണ് സമ്മർദം ഏൽപിക്കുന്നത്. അവയാണു ഭഗശിശ്നികയിൽ തട്ടി സ്ത്രീക്കു സുഖാനുഭൂതി ഉണ്ടാക്കുന്നത്.

െെലംഗികവേഴ്ച തുടങ്ങുന്നതിനു മുമ്പ് ഭഗശിശ്നിക ഉത്തേജിപ്പിക്കാറുണ്ട്. എന്നാൽ അതു തുടരാൻ കഴിയാറില്ലത്രേ. ഭഗശിശ്നിക വേഗം അപ്രത്യക്ഷമാകുന്നുവെന്നതാണ് കാരണം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

സ്ത്രീ ഉത്തേജിത ആകാത്തപ്പോൾ ഭഗശിശ്നിക സാധാരണ അവസ്ഥയിൽ ആയിരിക്കും. അപ്പോൾ നമുക്ക് അതു നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയും. എന്നാൽ െെലംഗിക ഉത്തേജനം കിട്ടിക്കഴിയുമ്പോൾ ഭഗശിശ്നിക പിൻവാങ്ങി ക്ലിറ്റോറിയൽ ഹുഡ് എന്ന ഭാഗത്ത് മറഞ്ഞിരിക്കും. അതുകൊണ്ടാണ് നമുക്കു കാണാൻ പറ്റാത്തത്. എന്നാൽ ആ സമയത്തും ആ ഭാഗം വളരെയധികം ‘െസൻസിറ്റീവ്’ തന്നെയാകും. അതുകൊണ്ട് പൊതുവായി ആ ഭാഗത്തുതന്നെ പൂർവലീലകൾ തുടരാം.

ചില പ്രത്യേക വിഭാഗക്കാരുടെ ഇടയിൽ ഭഗശിശ്നിക മുറിച്ചുനീക്കാറുണ്ടെന്നു കേൾക്കുന്നു? എന്തിനാണിത്?

ചില ആഫ്രിക്കക്കാരുടെ ഇടയിലും അബിസ്സിനിയയിലും പ്രായപൂർത്തിയെത്തുന്ന വേളയിൽ പെൺകുട്ടികളിൽ നിന്നു ഭഗശിശ്നിക നീക്കാറുണ്ട്. എന്തിനാണിങ്ങനെ ചെയ്യുന്നതെന്നു ചോദിച്ചാൽ വ്യക്തമായി പറയാനാകില്ല. ഒരുപക്ഷേ, സുഖാവസ്ഥ കിട്ടി സ്ത്രീകൾ സെക്സിൽ ഏർപ്പെടാതിരിക്കാനാകണം. ഇതു നീക്കം ചെയ്യുന്നതിനെ ‘ക്ലിറ്റോറിഡെക്റ്റമി’ എന്നാണു പറയാറ്. അറബികൾ, പേർഷ്യക്കാർ, എത്യോപ്യക്കാർ എന്നിവരുടെ ഇടയിൽ ഭഗശിശ്നികയുടെ ഒരു ഭാഗം മാത്രമേ നീക്കൂ; മുഴുവനും ചെയ്യില്ല. വിക്ടോറിയൻ കാലഘട്ടത്തിൽ യൂറോപ്പിലും അമേരിക്കയിലുമൊക്കെ സ്വയംഭോഗത്തിനെതിരെ ഇങ്ങനെെയാരു ശസ്ത്രക്രിയ നടത്തിയിരുന്നുവത്രേ.

ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടു ക്ലിറ്റോറിഡെക്റ്റമി ചെയ്യാറുണ്ടോ?

ശരിയാണ്. െെലംഗികാവയവങ്ങളിൽ കാൻസർ വന്നാൽ ഇങ്ങനെ ചെയ്യാറുണ്ട്. വിപുലമായ ശസ്ത്രക്രിയ തന്നെ ചെയ്യേണ്ടിവരും.

സ്ത്രീകളിലെ അഗ്രചർമഛേദനം

സ്ത്രീകൾക്കിടയിൽ സർക്കം സിഷൻ (സുന്നത്ത്) ഉണ്ടോ? ഉണ്ടെങ്കിൽ അതെങ്ങനെയാണ് ചെയ്യുന്നത്?

സ്ത്രീകളിലും അഗ്രചർമഛേദനം നടത്താറുണ്ട്. സാധാരണയായി ഭഗശിശ്നിക അഥവാ ക്ലിറ്റോറിസ് മുഴുവനായി എടുത്തുകളയുകയാണ് ചെയ്യുക. ഇതിന് ക്ലിറ്റോറിഡെക്റ്റമി തന്നെ ചെയ്യേണ്ടിവരും. എന്നാൽ ചിലരിൽ ക്ലിറ്റോറൽ ഹുഡും അറ്റവും മാത്രമേ കളയേണ്ടതുള്ളൂ. ഇതിന് ‘സുന്ന സർക്കംസിഷൻ’ എന്നാണു പറയുന്നത്.

ഗുഹ്യഭാഗം ചുളിഞ്ഞ് വിരൂപമായി കാണപ്പെടുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ?

മറ്റു ശരീരഭാഗങ്ങളിൽ നിന്നു വ്യത്യസ്തമായി ഗുഹ്യഭാഗത്തെ ചർമം എപ്പോഴും ചുളിഞ്ഞുതന്നെയായിരിക്കും. ബന്ധപ്പെടുന്ന സമയത്ത് ഇത് വലിഞ്ഞ് ലൈംഗികബന്ധം സുഗമമാക്കും. അതുകൊണ്ട്, ഇക്കാര്യത്തിൽ ഒരു ആത്മവിശ്വാസക്കുറവിന്റെയും ആവശ്യമില്ല.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. ഡി. നാരായണ റെഡ്ഡി

സെക്സോളജിസ്റ്റ് (വേൾഡ് അസോസിയേഷൻ ഫോർ സെക്‌ഷ്വൽ ഹെൽത് അവാർഡ് ജേതാവ് )

ദേഗാ ഇൻസ്റ്റിറ്റ്യൂട്ട് , ചെന്നൈ, dnr@degainstitute.net