ADVERTISEMENT

പ്രസവാനന്തരമുള്ള മുടികൊഴിച്ചിൽ (Post Partum Hair Loss) അഥവാ മൂലയൂട്ടുന്ന അമ്മമാരിലെ മുടികൊഴിച്ചിൽ ഒരു സ്വാഭാവിക പ്രക്രിയയാണ്. ഗർഭകാലത്ത് സ്ത്രീകളിൽ മുടികൊഴിച്ചിലിന്റെ തോത് ഗണ്യമായി കുറഞ്ഞ് മുടി നന്നായി വളരുന്നതായി അനുഭവപ്പെടുന്നു. എന്നാൽ കുഞ്ഞു ജനിച്ച് മൂന്നു മാസത്തിനുശേഷം മുടി കൊഴിയുന്നതിന്റെ തോത് പെട്ടെന്നു വർധിക്കാം. ഇത്തരത്തിൽ പെട്ടെന്നുള്ള കൊഴിച്ചിലിനെയാണു പ്രസവാനന്തര മുടികൊഴിച്ചിലായി പരിഗണിക്കുന്നത്.

കാരണങ്ങൾ

ADVERTISEMENT

‌മുടിയുടെ വളർച്ചയ്ക്ക് മൂന്നു ഘട്ടങ്ങളുണ്ട് (വളരുന്ന ഘട്ടം, വിശ്രമ ഘട്ടം, കൊഴിയുന്ന ഘട്ടം)

ഗർഭകാലത്ത് ഈസ്ട്രജൻ ഹോർമോണുകളുടെ സ്വാധീനം മൂലം മുടി വളർച്ചാ ഘട്ടത്തിൽ നില നിൽക്കുന്നു. പ്രസവശേഷം ഈസ്ട്രജൻ ഹോർമോണുകളുടെ അളവ് കുറഞ്ഞ് വളർച്ചാഘട്ടത്തിലുള്ള മുടിയിഴകൾ കൊഴിച്ചിൽ ഘട്ടത്തിലേക്കു കടക്കുന്നു. പെട്ടെന്നു വലിയൊരളവിൽ മുടി കൊഴിയുന്നതായി അനുഭവപ്പെടുന്നു. തലയണയിലും നിലത്തും ബാത്‌റൂമിലും മുടിയാണെന്ന പതിവു പരാതിയും കേൾക്കാം.

ADVERTISEMENT

ചുരുക്കത്തിലുള്ള ഉത്തരം, ഇത് ചികിത്സിക്കേണ്ട ഒരു രോഗം അല്ലെന്നാണ്. മിക്ക അമ്മമാരിലും കുഞ്ഞിന് ഒരു വയസ്സു തികയുമ്പോഴേക്കും മുടി പഴയ രീതിയിലെത്താറുണ്ട് . അതിനുശേഷവും മുടികൊഴിച്ചിൽ തുടരുന്നുവെങ്കിൽ മറ്റു കാരണങ്ങൾ കണ്ടെത്താനും ചികിത്സ തേടാനും വിദഗ്ധ ഡോക്ടറെ സമീപിക്കാം.

ഈ കാലയളവിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

ADVERTISEMENT

∙ മുടി ചീകുമ്പോഴും കഴുകുമ്പോഴും സ്ൈറ്റൽ ചെയ്യുമ്പോഴും സൗമ്യമായ രീതികൾ അവലംബിക്കുക.∙ മുടി വലിച്ചു കെട്ടുന്ന ഹെയർ സ്ൈറ്റലുകൾ ഒഴിവാക്കുക. ∙ വീര്യം കുറഞ്ഞ്, മുടിക്ക് ഉള്ളു തോന്നിക്കുന്ന (Volumising Shampoo) ഷാംപൂ, ലൈറ്റ് കണ്ടീഷനറുകൾ എന്നിവ ഉപയോഗിക്കുക.

∙ പോഷക സമ്പുഷ്ടമായ സമീകൃതാഹാരവും, അയൺ, കാത്സ്യം സപ്ലിമെന്റുകളും ഉറപ്പാക്കുക.

തയാറാക്കിയത്

ഡോ. സപ്നാ സുരേന്ദ്രൻ

കൺസൽറ്റന്റ് ഇൻ ക്ലിനിക്കൽ ആൻഡ് എസ്തെറ്റിക് ഡെർമറ്റോളജി,
കാരിത്താസ് ഹോസ്പിറ്റൽ, കോട്ടയം

ADVERTISEMENT