ടൂറിസം അക്കാദമിഷ്യനും റിസർച്ചറുമായ ഡോ. ദിലീപ് എം. ആർ.-നെ കിറ്റ്സ്-ന്റെ ഡയറക്ടറായി സർക്കാർ നിയമിച്ചു. പുൽപള്ളി പഴശ്ശിരാജാ കോളേജിലെ ടൂറിസം അസ്സോഷ്യേറ്റ് പ്രഫസ്സറും വൈസ് പ്രിൻസിപ്പാളുമായിരുന്ന ദിലീപിനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്)-ൽ നിയമിക്കപ്പെട്ടിട്ടുള്ളത്.
ഒമാനിലെ ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിൽ ഏഴു വർഷക്കാലം ടൂറിസം ഫാക്കൽറ്റിയും സിസ്റ്റം വൈഡ് കോർഡിനേറ്ററും ആയി പ്രവർത്തിച്ചിട്ടുള്ള ഡോ. ദിലീപ് മനോരമ ട്രാവലർ മാഗസിനിൽ ദീർഘകാലം കോളമിസ്റ്റുമായിരുന്നു. അന്താരാഷ്ട്ര ജേണലുകളിൽ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹം ആഗോള തലത്തിൽ ഉപയോഗിക്കപ്പെടുന്ന ടൂറിസം റഫറൻസ് ഗ്രന്ധങ്ങളും രചിച്ചിട്ടുണ്ട്. മാത്രമല്ല ടൂറിസം സർവ വിജ്ഞാന കോശം തയ്യാറാക്കുന്ന വിദഗ്ധ പാനലിലും അംഗമായിരുന്നു.