ADVERTISEMENT

ഒരു നാട് സ്വന്തമെന്ന് അവകാശപ്പെടുന്നതെല്ലാം വരും തലമുറയ്ക്കുള്ള സമ്മാനമെന്നു മറ്റുള്ളവര്‍ക്കു കാണിച്ചു കൊടുക്കുന്നതു പാശ്ചാത്യ രാജ്യങ്ങളിലെ ടൂറിസത്തിന്റെ പ്രചാരണ തന്ത്രമാണ്. പഴയ വീട്, പുരാതന പാതകള്‍, വാഹനങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ ഭാഗമായതെല്ലാം അവര്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കുന്നു. പാശ്ചാത്യരുടെ രീതികള്‍ മാതൃകയാക്കുന്നു തായ് വാന്‍ ടൂറിസം വിഭാഗം. ട്രെയിന്‍ സര്‍വീസ് വിനോദസഞ്ചാരത്തിന്റെ ഭാഗമാക്കി മാറ്റി. ലോകത്ത് ഏറ്റവും നല്ല വഴിയോരക്കാഴ്ച ആസ്വദിക്കാവുന്ന ട്രെയിന്‍ യാത്രയെന്നാണ് വിശേഷണം. ഗ്രാമങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്ക് ആസ്വദിക്കാനുള്ള സ്ഥലങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. അലിഷാന്‍ ഫോറസ്റ്റ് റെയില്‍വേയില്‍ സഞ്ചരിക്കുന്നവര്‍ക്ക് കലണ്ടര്‍ ചിത്രങ്ങള്‍ പോലെയുള്ള പ്രകൃതി ദൃശ്യങ്ങള്‍ കാണാം.

The world's most scenic railway journeys എന്നു ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ലോകത്ത് ഏറ്റവും മനോഹരമായ പാതയിലൂടെ സര്‍വീസ് നടത്തുന്ന ട്രെയിനിന്റെ വിശേഷങ്ങള്‍ അറിയാം. ഹുവാലിയന്‍ തുറമുഖ പട്ടണത്തില്‍ നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസ് കടന്നു പോകുന്നതു പസഫിക് തീരത്തുകൂടിയാണ്. 19 കി.മീ റെയില്‍പ്പാളം നിര്‍മിച്ചിട്ടുള്ളത് മരങ്ങള്‍ക്കിടയിലൂടെയും മലയുടെ അരികിലൂടെയുമാണ്. വനാതിര്‍ത്തിയില്‍ ലോങ്‌ടെങ് പാലത്തിലൂടെ പുകയൂതി കടന്നു പോകുന്ന ട്രെയിന്‍ മേട്ടുപ്പാളയത്തു നിന്നു ഊട്ടിയിലേക്കു പോകുന്ന പൈതൃക ട്രെയിനിനെ ഓര്‍മപ്പെടുത്തും.

trainc
ADVERTISEMENT

ലോകപ്രശസ്തമായ ദുലിഷാന്‍ ലൂപ്പിലൂടെ കടന്നു പോകുന്ന 2405 മീറ്റര്‍ പാത പ്രകൃതിഭംഗിയില്‍ മത്സരിക്കുന്നു. നൂറു വര്‍ഷം പഴക്കമുള്ളതാണ് അലിഷാന്‍ ഫോറസ്റ്റ് റെയില്‍വേ. തീരദേശമായ യിലാന്‍ കണ്‍ട്രി സൈക്ലിങ്, ഹൈക്കിങ് എന്നിവയ്ക്കു പ്രശസ്തമാണ്. തായ് വാന്റെ തലസ്ഥാനമായ തായ് പേയ് നഗരത്തില്‍ എത്തുന്നതിനു മുന്‍പുള്ള ഭംഗിയുള്ള സ്ഥലമാണിത്.
തായ് വാന്‍ സന്ദര്‍ശകരുടെ പ്രിയപ്പെട്ട സ്ഥലമാണു യുതെങ്പിങ് ബ്രിജ്. ലോങ്‌ടെങ് ബ്രിജ് എന്നു പരക്കെ അറിയപ്പെടുന്ന ഈ റെയില്‍പാലം ലോകപ്രശസ്തമാണ്. 1907ല്‍ നിര്‍മിച്ച റെയില്‍പ്പാലം 1935ല്‍ സംഭവിച്ച ഭൂചലനത്തില്‍ ഭാഗികമായി തകര്‍ന്നു. തൂണുകളും ചില ഭാഗങ്ങളും മാത്രമാണ് അവശേഷിച്ചത്. ചുറ്റുമുള്ള മലനിരയും തെളിഞ്ഞ ആകാശവും മേഘപടലങ്ങളും ഈ പാലത്തിന്റെ പശ്ചാത്തലം മനോഹരമാക്കുന്നു.

trainb

തായ് വാന്‍ സന്ദര്‍ശകര്‍ തായ് പേയ് നഗരത്തില്‍ എത്തുന്നതിനു മുന്‍പ് ചിയായ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാറുണ്ട്. സൂര്യാസ്തമയം ആസ്വദിക്കാന്‍ അനുയോജ്യമായ  ജേഡ് മൗണ്ടനില്‍ അവര്‍ ഒത്തു ചേരുന്നു. സമുദ്ര നിരപ്പില്‍ നിന്നു 3952 മീറ്റര്‍ ഉയരമുള്ള മലയാണ് ജേഡ്. അവിടേയ്ക്കു പോകുന്ന ആവി എന്‍ജിന്‍ ട്രെയിന്‍ ടൂറിസത്തിന്റെ ഭാഗമാക്കി മാറ്റിയതോടെ തായ് വാനിലെ പ്രകൃതി ദൃശ്യങ്ങള്‍ ലോകപ്രശസ്തമായി.

ADVERTISEMENT

 

 

ADVERTISEMENT
ADVERTISEMENT