ADVERTISEMENT

ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ മാസ്‌ക് ധരിക്കാതെ പൊതു സ്ഥലങ്ങളിൽ ഇറങ്ങുന്നവർക്കു 5000 രൂപ പിഴ ചുമത്താൻ പൊലീസ് ഉത്തരവ്. പിഴ അടയ്ക്കാത്തവർ എട്ടുദിവസം ജയിലിൽ കഴിയേണ്ടി വരും. സന്ദർശകരുടെ തിരക്കേറിയതോടെയാണു നടപടി. വിനോദ സഞ്ചാരികളെ ബോധവൽക്കരിക്കാനുള്ള നീക്കമാണ് പുതിയ നടപടിയെന്നു കുളു പൊലീസ് മേധാവി ഗുരുദേവ് ശര്‍മ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവരിൽ നിന്ന് ഏഴു ദിവസത്തിനിടെ മൂന്നു ലക്ഷം രൂപ പിഴ ഈടാക്കി. കേസ് ചാർജ് ചെയ്തവരിലേറെയും ഇതര സംസ്ഥാനങ്ങളിൽ നിന്നു മണാലി കാണാൻ എത്തിയവരാണ്. പ്രോട്ടോക്കോൾ ലംഘനം തുടർന്നാൽ നിയന്ത്രണം ഇനിയും കടുപ്പിക്കരുമെന്നാണു പൊലീസ് അറിയിപ്പ്.

2-mask
ADVERTISEMENT

ജൂലൈ ഒന്നാം തീയതി മുതൽ മുംബൈയിലെ ലോണവാല, ഉത്തരാഖണ്ഡിലെ മസൂറി, ഹിമാചൽ പ്രദേശിലെ മണാലി എന്നിവിടങ്ങളിൽ സഞ്ചാരികളുടെ എണ്ണം കൂടിയിട്ടുണ്ട്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും സന്ദർശകർ മുസ്സൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടത്തിനരികെ നിൽക്കുന്ന ഫോട്ടോ വൈറലായിരുന്നു. തൊട്ടു പുറകെയാണു പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മുസ്സൂറിയും നൈനിറ്റാളും സന്ദർശിക്കുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ പരിശോധിച്ച നെഗറ്റീവ് ആർടി-പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT