Saturday 19 June 2021 04:20 PM IST

സൽമാനും പരിണീതിയും ടൂറിലാണ്: സണ്ണി ലിയോണിനും പ്രിയം സഞ്ചാരം; ലോക്ഡൗൺ ബോറടി മാറ്റാൻ താരങ്ങൾ യാത്രയിൽ

Baiju Govind

Sub Editor Manorama Traveller

1 - celebrity സണ്ണി ലിയോണ്‍, സല്‍മാന്‍ ഖാന്‍, പരിണീതി ചോപ്ര

ലോക്ഡൗണിൽ വീട്ടിൽ അടച്ചിരുന്നുണ്ടായ ബോറടി മാറ്റാൻ സിനിമാ താരങ്ങൾ വിദേശങ്ങളിലേക്ക് പറന്നു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ത്യക്കാർക്കു വിലക്ക് ഏർപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങൾ തിരഞ്ഞു പിടിച്ചു ‘വെക്കേഷൻ ട്രിപ്പ് ’ നടത്തുകയാണ് ബോളിവുഡ് താരങ്ങൾ. മാസ്ക്കിൽ നിന്നു മോചനം നേടി ശുദ്ധ വായു ശ്വസിച്ച് ഉല്ലസിക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് നടി അമൃത റാവു ‘വെക്കേഷൻ സീരീസിന്’ തിരി കൊളുത്തി. അമൃത കഴിഞ്ഞ ഒരാഴ്ചയായി തായ്‌ലൻഡിലാണ്. ചുവപ്പു നിറമുള്ള ഫാഷൻ വെയറിൽ തായ്‍ലൻഡിലെ ദ്വീപിൽ ചുറ്റിക്കറങ്ങുന്ന ഫോട്ടോയെ സുഹൃത്തുക്കൾ ലൈക്കുകൾകൊണ്ടു മൂടി. വിവാഹ് എന്ന സിനിമയിലെ ഡയലോഗ് ചേർത്തുള്ള ഗാനത്തിനു പ്രേക്ഷകർ നൽകിയ വമ്പൻ സ്വീകരണത്തിന്റെ ഹാങ് ഓവർ മാറുന്നതിനു മുൻപാണ് അമൃത തായ്‌ലൻഡിലേക്കു പറന്നത്.

2 - amritha rao അമൃത റാവു

മുൻപേ പറക്കുന്ന പക്ഷി തൻ പിന്നാലെ’യെന്നുള്ള ചൊല്ലു പോലെയാണ് സിനിമാ ലോകത്തു ട്രെൻഡുകൾ മാറുന്നതെന്നു ഗാനരചയിതാക്കൾ പരിഹസിക്കാറുണ്ട്. ഒരാൾ വ്യത്യസ്തമായി എന്തെങ്കിലും ചെയ്താൽ മറ്റുള്ളവർ അതു പിൻതുടരുന്നതു പതിറ്റാണ്ടുകളായുള്ള പഴക്കമാണ്. വെക്കേഷൻ ട്രിപ്പിന്റെ കാര്യത്തിലും വഴിമാറി നടക്കുന്നില്ല സ്ക്രീനിലെ നക്ഷത്രങ്ങൾ.

തിളങ്ങുന്ന കണ്ണുകളിൽ പ്രണയം ഒളിച്ചുവച്ചുകൊണ്ട് ഹൃത്വിക് റോഷനും ഉല്ലാസയാത്രയിലാണ്. സൂസെയൻ ഖാനോടൊപ്പമാണ് ഇക്കുറി ഫ്രാൻസിലെത്തിയത്. ഖാൻ കുടുംബത്തോടൊപ്പം അത്താഴത്തിന് ഒത്തുകൂടിയ ചിത്രം ഹൃത്വിക് പങ്കുവച്ച് മിനിറ്റുകൾക്കുള്ളിൽ വൈറലായി. മുൻഭാര്യയോടൊപ്പം വിദേശ യാത്രയ്ക്കു പോയ ‘സുന്ദരനെ’ ആരാധികമാർ കമന്റുകളിലൂടെ കുത്തി നോവിക്കുകയാണ്. എന്നാൽ, ഇതിൽ വലിയ സസ്പെൻസ് ഇല്ലെന്ന് ഹൃത്വിക്കിന്റെ ആരാധകർ തിരിച്ചടിച്ചു. മക്കളായ ഹൃദാനും ഹ്രെഹാനുമൊപ്പം ഹൃത്വിക് മഞ്ഞിലൂടെ നടക്കുന്ന ചിത്രം നേരത്തേ സൂസെയ്ൻ പങ്കുവച്ചിരുന്നത് ആരാധകർ കുത്തിപ്പൊക്കി. രാകേഷ് റോഷനും ഭാര്യ പിങ്കിയും ഹൃത്വിക്കിന്റെ സഹോദരി സുനൈനയും ഈ ചിത്രത്തിലുണ്ട്. അതോടെ മുൻഭാര്യക്കൊപ്പം ഹൃത്വിക് ഫ്രാൻസിലേക്കു മുങ്ങിയെന്ന് മുറുമുറുത്തവരുടെ നാവടങ്ങി.

3 - hrithwik ഹൃത്വിക്കും ഹൃദയസൗഹൃദങ്ങളും അത്താഴ വിരുന്നിനിടെ

ലൈംലൈറ്റിനു മുന്നിൽ നിന്നു തൽക്കാലത്തേയ്ക്കെങ്കിലും ഇടവേള എടുക്കേണ്ടി വന്നതിൽ മസിൽഖാൻ സൽമാനും വിരസത തോന്നിയെന്നു മുംബൈ മാധ്യമങ്ങൾ വാർത്ത ചോർത്തി. ‘‘എപ്പോഴും ബിസിയായി ഇരിക്കാൻ പറ്റില്ല ഭായി’’ എന്നാണത്രേ സല്ലു പറഞ്ഞത്. നൂറു കോടി ക്ലബ്ബ് ഉന്നംവച്ചു സൽമാന്റെ മൂന്നു സിനിമകളാണു റിലീസാകാൻ കാത്തിരിക്കുന്നത്. ഇതിനിടയിലും ലൊക്കേഷൻ വെളിപ്പെടുത്താതെ മസിൽമാൻ യാത്ര നടത്തി ! ‘ഞാനൊരു സെൽഫിയെടുക്കട്ടെ’ എന്നു കുറിപ്പോടെ കിടിലൻ ഫോട്ടോയും ഷെയർ ചെയ്തു.

sallu new

നാൽച്ചുമരിനുള്ളിലെ ലൊക്കേഷനുകളിൽ നിന്നു കോടിക്കണക്കിനു ചെറുപ്പക്കാരുടെ സ്വപ്നങ്ങളിലേക്കു ചേക്കേറിയ ‘വൺ നൈറ്റ് സ്റ്റാർ’ സണ്ണി ലിയോണി ഇതിനിടെ തനിക്കു പ്രിയപ്പെട്ട ലൊക്കേഷനുകളെക്കുറിച്ചു ചർച്ചയ്ക്ക് ഇറങ്ങി. ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള വിനോദം യാത്രയാണെന്നു സണ്ണി പറയുന്നു. സാലഡ‍ും പീറ്റ്സയുമാണ് പ്രിയപ്പെട്ട വിഭവങ്ങൾ. നൃത്തം ചെയ്യാറുണ്ട്. എങ്കിലും യാത്ര ചെയ്യുമ്പോഴാണ് മനസ്സിനു കൂടുതൽ സന്തോഷം തോന്നാറുള്ളത് – സണ്ണി വെളിപ്പെടുത്തി. ഭർത്താവിനൊപ്പമാണ് എന്റെ യാത്രകളെന്ന് ആവർത്തിച്ചു പറയാനും സണ്ണി ശ്രദ്ധിച്ചു.

sunny new സണ്ണി ലിയോണ്‍ ഭര്‍ത്താവ് ഡാനിയല്‍ വീബറിനൊപ്പം

ട്രെൻഡിങ്ങിനൊപ്പം മത്സരിക്കാൻ മിടുക്കിയെന്നു പ്രശസ്തി നേടിയ പരിണീതി ചോപ്രയും ‘വെക്കേഷൻ ബ്രേക്ക്’ ഗംഭീരമാക്കി. ബീച്ചുകളിലാണ് പരിണീതിയുടെ ആഘോഷം. ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിനൊപ്പം ‘േസ്റ്റാറി’ പങ്കുവച്ച് ആരാധകരുടെ എണ്ണമെടുക്കാനും താരംസമയം കണ്ടെത്തി. ഓസ്ട്രിയയിൽ നിന്നുള്ള ഫോട്ടോകളുമായി പരിണീതി പ്രത്യക്ഷപ്പെട്ടത്. കറുപ്പു നിറത്തിലുള്ള ബ്ലാക്ക് ഹൂഡിയിൽ സൂര്യന് അഭിമുഖമായി ഇരിക്കുന്ന ഗ്ലാമർ ചിത്രം ഓൺലൈനിൽ ഹോട്ടായി. കടൽത്തീരത്ത് ഉല്ലസിക്കുന്ന ‘ചൂടൻ’ ഫോട്ടോയ്ക്ക് വിദേശങ്ങളിൽ നിന്നു പോലും ലൈക്കുകൾ കുമിഞ്ഞു. ആഹ്, നാചുറൽ, ഇത്രയും മനോഹാരിതയ്ക്കു കാരണമെന്ത്? – ആരാധകരെ തൃപ്തിപ്പെടുത്തിക്കൊണ്ട് പരിണീതി മറുപടി നൽകി.

Parineeti-Chopra new പരിണീതി ചോപ്ര

സോഷ്യൽ മീഡിയയിലെ വൈബ്രന്റ് താരം ഡയാന പെന്റി ഗോവയിലേക്കാണു പോയത്. ഇടവേള ചെറുതെങ്കിലും ആഘോഷം ഗംഭീരമാക്കാനാണു താരം ഗോവ തിരഞ്ഞെടുത്തത്. ആരാധകർക്കു കണ്ണു നിറയെ ആസ്വദിക്കാൻ അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചു. ഫ്ളെയേഡ് പാന്റ്സും വൈറ്റ് ടാങ്ക് ടോപ്പുമാണു വേഷം. നിശബ്ദതയുടെ പര്യായമെന്നാണു ഡയാന ഈ ഫോട്ടോയ്ക്ക് ക്യാപ്ഷൻ എഴുതിയതെങ്കിലും ‘ഷെഹർ കി ലഡ്കി’ പഴയ ആളല്ലെന്ന് അസൂയക്കാർ കുശുമ്പു പറഞ്ഞു.

4 - Ananya-Panday - ananya penty അനന്യ പാണ്ഡേ, ഡയാന പെന്‍റി

ബിണ്ടി ബസാർ താരം വേദിത പ്രതാപ് സിങ് അമേരിക്കയിലെത്തി. ഭർത്താവിനൊപ്പം മൊണ്ടാനയിൽ നിന്നുള്ള ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നു കുടുംബിനികളുടെ ഇഷ്ട നായിക. ഫോട്ടോ പുതിയതാണോ എന്നുള്ള ചോദ്യങ്ങളോടു വേദിത മൗനം പാലിച്ചു. ഏറെക്കാലത്തെ പ്രേമത്തിനു ശേഷം ജീവിതത്തിലേക്കു കടന്നു വന്ന ആരോൺ എഡ്വാഡ് സെയിലിനൊപ്പമുള്ള ഫോട്ടോകളിലൂടെയായിരന്നു പിന്നീടുള്ള പ്രതികരണം. ‘എക്സ്ട്രാ ഓർഡിനറി അക്കംബ്ലിഷ്ഡ് മാൻ...’ ഭർത്താവിനൊപ്പമുള്ള അവധിക്കാലത്തിന്റെ ആവേശം വേദിതയുടെ വാക്കുകളിലും ഹരം പകർന്നു.

5 - veditha 1 വേദിത പ്രതാപ് സിങ്

ആനന്ദ് അഹുജയ്ക്കൊപ്പം സോനം കപൂർ യാത്രയിലാണ്. ഞങ്ങളിപ്പോൾ റോമിലാണെന്ന് ആരാധകരെ അറിയിക്കാൻ ഫോട്ടോ പോസ്റ്റ് ചെയ്തത് ആനന്ദാണ്. ‘സീരിയസ് വെക്കേഷൻ ഗോൾ’ എന്നാണ് ഫോട്ടോയുടെ തലക്കെട്ടായി ആനന്ദ് എഴുതിയിട്ടുള്ളത്. റിയ കപൂർ, കരൺ ഭുലാനി എന്നിവർക്കൊപ്പം ഫ്രഞ്ച് കൊളോസിയത്തിനു മുന്നിൽ നിന്നുള്ള ഫോട്ടോയാണിത്. ദുൽഖർ സൽമാൻ അഭിനയിച്ച ദി സോയ ഫാക്ടറാണ് സമീപ കാലത്തു സോനത്തിന്റെതായി ശ്രദ്ധിക്കപ്പെട്ട സിനിമ.

6 - sonam kapoor 1

ടൈഗർ ഷ്രോഫിനും അനന്യ പാണ്ഡേയ്ക്കുമൊപ്പം ‘സ്റ്റുഡന്റ് ഓഫ് ദി ഇയർ 2’ സിനിമയിൽ എത്തിയ താര സുതാരിയയെ ഓർമയില്ലേ? ഗ്ലാമറിലൂടെ ബോളിവുഡിന്റെ ഹൃദയം കവരാണുള്ള ശ്രമത്തിലാണ് താര. അവധിക്കാലം ആഘോഷിക്കുന്ന താരയുടെ ഫോട്ടോകൾക്ക് ‘ഇന്റർനെറ്റ് സെൻസേഷൻ’ എന്നാണു മുംബൈ ഓൺലൈൻ മീഡിയ നൽകിയ വിശേഷണം. മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കൻ പോയതിന്റെ ഫോട്ടോകളാണ് താര ഷെയർ ചെയ്തത്. ‘മലൈനക്ക നാക്കു പെൻഡ മലൈക്ക’ എന്നു ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ താര ധരിച്ചിരിക്കുന്ന ‘മോണോക്കിനി’ ഫാഷൻ ട്രെൻഡ് സെറ്ററാണത്രേ.

7 - Tara-Sutaria

സ്വന്തം നാട്ടിൽ മാനസികോല്ലാസത്തിന് ഇടം കണ്ടെത്തി ദേശസ്നേഹത്തിന്റെ തിരയിളക്കിയിരിക്കുന്നു അനന്യ പാണ്ഡേ. അലിബാഗിൽ ഒരു റിസോർട്ടിലെ പൂളിനു മുന്നിൽ പോസ് ചെയ്തുള്ള ഗ്ലാമർ ഫോട്ടോകൾ പതിവു പോലെ ആരാധകരെ തൃപ്തരാക്കി. മഴവില്ലുകളും കുതിരകളും എനിക്കു വേണ്ടിയുള്ളതാണെന്ന് അനന്യ കുറിച്ചു.