Thursday 01 July 2021 01:01 PM IST

കെടിഡിസി ആഹാര്‍ ഹോട്ടലില്‍ ഇനി ഇന്‍ കാര്‍ ഡൈനിങ്, കോവിഡ് കാലത്ത് റസ്റ്ററന്റിൽ കയറാതെ കാറിലിരുന്നു തന്നെ ഭക്ഷണം കഴിക്കാനുള്ള സൗകര്യത്തിനു കായംകുളം ആഹാര്‍ ഹോട്ടലില്‍ ഉദ്ഘാടനം

Baiju Govind

Sub Editor Manorama Traveller

ktdc1

കെടിഡിസി ഹോട്ടലുകളില്‍ എത്തുന്നവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ തന്നെ ഭക്ഷണം ലഭ്യമാക്കുന്ന ഇന്‍ കാര്‍ ഡൈനിംഗ് പദ്ധതിക്ക് തുടക്കമാവുകയാണ്. നിശ്ചലാവസ്ഥയിലുള്ള ടൂറിസം മേഖലയ്ക്ക് കോവിഡ് അതിജീവനത്തിനായി തയ്യാറാക്കിയ പദ്ധതി കൂടിയാണ് ഇന്‍ കാര്‍ ഡൈനിങ്.

കോവിഡ് നിയന്ത്രങ്ങള്‍ക്കിടയിലും വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് നേരിട്ട് ഗുണഭോക്താക്കളാകാന്‍ സാധിക്കുന്നതാണ് ഈ പദ്ധതി. സുരക്ഷിതവും വളരെ ലളിതവുമായ നിലയിലാണ് ഇന്‍ കാര്‍ ഡൈനിങ് വിഭാനം ചെയ്തിട്ടുള്ളത്.

വൈകാതെ കൊട്ടാരക്കര, കുറ്റിപ്പുറം, കണ്ണൂര്‍ ധര്‍മശാല എന്നിവിടങ്ങളിലെ കെടിഡിസി ആഹാര്‍ ഹോട്ടലുകളിലും ഇന്‍ കാര്‍ ഡൈനിങ് ആരംഭിക്കും.

ktdc2

വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങുകയോ ഹോട്ടലുകളില്‍ കയറുകയോ ചെയ്യാതെ കോവിഡ് കാലത്ത് സുരക്ഷിതമായ ഭക്ഷണമാണ് കെടിഡിസി ഒരുക്കുന്നത്. പ്രതിസന്ധികളില്‍ പതറിനില്‍ക്കാതെ, പ്രതിസന്ധികളെ മുറിച്ചുകടക്കാനുള്ള വ്യത്യസ്തങ്ങളായ ആശയങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് ഇന്‍ കാര്‍ ഡൈനിംഗ് ഒരു മാതൃകയായി മാറും എന്ന് പ്രതീക്ഷിക്കുന്നു.

കായംകുളം എംഎല്‍എ യു പ്രതിഭ, കെടിഡിസി മാനേജിംഗ് ഡയറക്ടര്‍ വി ആര്‍ കൃഷ്ണതേജ മൈലവാരപ്പൂവ് ഐഎഎസ്, നഗരസഭ ചെയര്‍പേഴ്സണ്‍ ശശികല, വാര്‍ഡ് കൗണ്‍സിലര്‍ ബിനു അശോകന്‍ തുടങ്ങിയവരും പങ്കെടുത്തു.

Tags:
  • Manorama Traveller
  • Kerala Travel