സമ്മര്‍ദ്ദങ്ങളുടേയും ടെന്‍ഷന്റേയും നടുവിലാണ് ഇന്ന് പലരുടേയും ജീവിതം. കോവിഡ് വിതച്ച ഭീതിയുടെ പുറത്ത് ആശങ്കകളോടെ തള്ളിനീക്കുന്ന ദിനങ്ങള്‍. സുരക്ഷിതവും ശാന്തവുമായ ഒരിടത്തേക്ക് മനസിനെ പായിക്കാനാണ് പലരും മനസു കൊണ്ട് ആഗ്രഹിക്കുന്നത്. മനസിനെ സ്വസ്ഥമാക്കി ശാന്തതയുടെ തീരത്തേക്ക് ചേക്കേറാന്‍ കൊതിക്കുന്നവര്‍ക്കു മുന്നില്‍ സ്വര്‍ഗ തീരം ഒരുക്കുകയാണ് ലോസ് ഏയ്ഞ്ചല്‍സിലെ സാന്റാ മോണിക്ക.
കോവിഡ് വന്നു പോയവര്‍ക്കും കോവിഡ് ഭീതിയില്‍ ജീവിക്കുന്നവര്‍ക്കും ശാന്തവും സ്വസ്ഥവുമായി സമയംചെലവഴിക്കാനൊരിടം. അതാണ് സാന്റാമോണിക്കയിലെ വെല്‍നസ് സെന്ററുകളും ജിംനേഷ്യവും യോഗാ സെന്ററുകളും കാത്തുവച്ചിരിക്കുന്നത്.
ലോകോത്തര ട്രെയിനര്‍മാര്‍ നയിക്കുന്ന യോഗ സ്റ്റുഡിയോസ്, സ്പാ, ഫിറ്റ്‌നസ് ക്ലാസുകള്‍ എന്നിവയാണ് സാന്റാമോണിക്കയുടെ പ്രത്യേകത. ഓരോ ശരീരവും ആരോഗ്യ സംരക്ഷണത്തിനായി എന്താണോ ആഗ്രഹിക്കുന്നത്, അതെല്ലാം സാന്റാമോണിക്കയുടെ കുടക്കീഴിലുണ്ടാകും. നമ്മുടെ നിത്യേനയുള്ള ആരോഗ്യപരിപാലനവും സംരക്ഷണവുമെല്ലാം സാന്റാമോണിക്കയുടെ കൈകളില്‍ ഭദ്രമായിരിക്കും.