Thursday 07 October 2021 03:08 PM IST : By സ്വന്തം ലേഖകൻ

െകാ ചാങ്: കടലിന്റെ താരാട്ടിൽ മയങ്ങും സ്വപ്നം

koh 8

െകാ ചാങ്ങിൽ നിന്നു മടങ്ങുമ്പോൾ എന്താണു ഒാർമയ്ക്കായി തിരികെ കൊണ്ടുപോകേണ്ടത്? ഇതിനു മുമ്പ് പോയിട്ടുള്ള ഒാേരായിടത്തു നിന്നും ആ സ്ഥലത്തിന്റെ സ്മരണയുള്ള ഒരു കൊച്ചു കൗതുകവസ്തുവെങ്കിലും വാങ്ങാറുണ്ടായിരുന്നു. എന്നാൽ കൊ ചാങ്ങിൽ നിന്ന് അങ്ങനെ ഒന്നും വാങ്ങിയില്ലല്ലോ എന്നു സെന്റർ പോർട്ട് ഫെറിയിൽ ട്രാറ്റിലേക്കുള്ള മടക്കയാത്രയ്ക്കുള്ള ബോട്ട് കാത്തിരിക്കുമ്പോൾ ഒാർത്തു. ശംഖുമാലകൾ, തായ് മുദ്രകൾ ഡിെെസൻ ചെയ്ത വസ്ത്രങ്ങൾ, തടി ആഭരണങ്ങൾ, ബുദ്ധപ്രതിമകൾ... കടകളിൽ നിരന്നിരുന്ന പലതും െകാതിപ്പിച്ചിരുന്നെങ്കിലും ആ നേരത്ത് ഒന്നും സ്വന്തമാക്കാൻ തോന്നിയിരുന്നില്ല. പക്ഷേ, അതിനെല്ലാം പകരം സിയാൻ ബീച്ചിലെ കടൽ തീരത്തു നിന്നും പെറുക്കിയെടുത്ത കുറേ ശംഖുകൾ മാത്രം െെകയിലുണ്ട്. കടലിന്റെ മണം തങ്ങി നിൽക്കുന്ന പല ആകൃതികളും നിറങ്ങളുമുള്ള ശംഖുകൾ... കൊ ചാങ്ങിന്റെ ഒാർമയ്ക്കായി ഇതിനെക്കാൾ സുന്ദരമായ മറ്റെന്താവും ഉള്ളതെന്നോർത്തു. അപ്പോഴേക്കും ഫെറിയിൽ രാവിലത്തെ ആദ്യത്തെ ബോട്ട് വന്നടുത്തിരുന്നു. കൊ ചാങ്ങിനോട് വിട പറയുകയാണ്. മൂന്നു ദിവസത്തെ ഉല്ലാസം നിറഞ്ഞ ദിനങ്ങൾ ഇപ്പോൾ ഒാർമകളായി മാറിക്കഴിഞ്ഞു... ബോട്ടിന്റെ മുകൾ തട്ടിൽ യാത്രക്കാരും താഴത്തെ തട്ടിൽ വാഹനങ്ങളും കയറുന്നതിന്റെ തിരക്ക്... കിഴക്കു വശത്തു പ്രഭാതത്തിന്റെ അലസമായ തായ് സൂര്യൻ. ഇരുണ്ട പച്ചപ്പുള്ള മലനിരകൾ പിന്നിൽ അകലാൻ തുടങ്ങുന്നു... കൊ ചാങ് ഫെറിക്കു പിന്നിൽ കാട് ആ ദ്വീപിനെ ഒരു പച്ചക്കമ്പിളിപ്പുതപ്പു പോലെ മറച്ചിരിക്കുന്നതു കണ്ടപ്പോഴാർത്തു... ഏതു കാര്യവും അവസാനിച്ചു കഴിയുമ്പോഴാവും, അല്ലെങ്കിൽ അകലെയായിരിക്കുമ്പോഴാവും നമ്മളതിന്റെ യഥാർഥ മൂല്യമറിഞ്ഞു സ്നേഹിച്ചുതുടങ്ങുന്നത്. അപ്പോൾ മുതൽ, ആ നിമിഷം മുതൽ കൊ ചാങ് ഒരു സുന്ദര സ്വപ്നം പോലെ തോന്നി...

 

മൂന്നു ദിവസം മുമ്പു െെവകുന്നേരം ഈ ഫെറിയിൽ വന്നിറങ്ങുമ്പോഴും അരികിൽ മറയാൻ വെമ്പുന്ന സൂര്യനുണ്ടായിരുന്നു. നുരയുന്ന െെവൻ നിറമുള്ള സൂര്യൻ. അപ്പോൾ മനസ്സ് നിറയെ കൗതുകമായിരുന്നു. ഗുഗിളിൽ നോക്കി കൊ ചാങ്ങിനെ കുറിച്ചു കുറേയേറെ അറിഞ്ഞുവയ്ക്കാൻ ശ്രമിച്ചിരുന്നെങ്കിലും സെന്റർ പോർട്ട് ഫെറിയിൽ നിന്ന് അകലെ ആ ദ്വീപ് കണ്ണിൽ പെട്ടതേ കൗതുകവും നിഗൂഢതയുമാണ് തോന്നിയത്. കൊ ചാങ് തായ് ലന്റിന്റെ തെക്കു കിഴക്കേയറ്റത്തെ ദ്വീപാണ്. ബാങ്കോക്കിലെ എക്കാമായി ബസ് ടെർമിനലിൽ നിന്ന് ഏഴു മണിക്കൂറോളം യാത്ര ചെയ്തു ട്രാറ്റ് ബസ് ടെർമിനലിൽ എത്തി. അവിടെ നിന്നു മെയിൻ ലാൻഡിലെ ഫെറിയിലേക്കുള്ള പിക്കപ് ജീപ്പിൽ (െകാ ചാങ് പിയർ) അര മണിക്കൂർ യാത്ര. അവിടെ െകാ ചാങ് സെന്റർ പോർട്ട് ഫെറിയിലേക്കുള്ള േബാട്ടുകൾ പകൽനേരത്ത് ഒാേരാ മണിക്കൂർ ഇടവിട്ടുണ്ട്. െെവകിട്ട് അഞ്ചു മണിക്കുള്ള അവസാനത്തെ ബോട്ടിനാണ് കയറിയത്. ഒരു മണിക്കൂർ ബോട്ട് യാത്രാ ദൂരമുണ്ട് കൊ ചാങ് ദ്വിപിലെ സെന്റർ പോർട്ട് ഫെറിയിലെത്താൻ.

ബോട്ട് പതുക്കെ ഫെറിയോടടുത്തു. കൊ ചാങ്ങിന്റെ മണ്ണിൽ കാൽ ചവിട്ടിയപ്പോൾ ആദ്യം കണ്ണിൽ പെട്ടതു ദൂരത്തെ മലനിരകളിലെ കാടിന്റെ ഇരുണ്ട പച്ചപ്പാണ്. ശംഖുമാലകൾ തൂക്കിയ ഒന്നു രണ്ടു കടകൾ. ഒരു ചെറിയ കോഫി ആൻഡ് ഫൂഡ് സ്റ്റാൾ. ഫെറിയിലേക്കുള്ള ടിക്കറ്റ് കൗണ്ടറിന്റെ െകട്ടിടം, പിന്നെ ബോട്ടിൽ വന്നവരെ കാത്ത് നിരന്നു കിടക്കുന്ന ഏതാനു പിക്കപ്പ് വണ്ടികൾ... ദ്വീപിലെ പ്രധാന നിരത്തിലെത്തിയപ്പോൾ കണ്ടു, വഴിയോരത്ത് നിറയെ റിസോർട്ടുകളുടെ ബോർഡുകൾ...

koh 9

താമസിക്കാൻ മുറി ബുക്ക് ചെയ്തിരിക്കുന്ന സിയാൻ റോയൽ വ്യൂ വില്ലയുടെ പേർ പറഞ്ഞ് പിക്ക് അപ് ജീപ്പിൽ കയറുമ്പോൾ ഇരുട്ടു വീണിരുന്നു. ജീപ്പ് നിറയെ യാത്രക്കാരുണ്ട്. പലരും പല റിേസാർട്ടുകളിലേക്കുള്ള ടൂറിസ്റ്റുകളാണ്.സെന്റർ പോർട്ട് ഫെറിയിൽ നിന്ന് അഞ്ചു കിലോമീറ്റർ ദൂരമുണ്ട് സിയാൻ ബീച്ചിനു തീരത്തെ റോയൽ വില്ലാ റിസോർട്ടിലേക്ക്. കടൽ തീരത്തു നിരന്നിരിക്കുന്ന കുറേ വില്ലകൾ. സിയാൻ റോയൽ വ്യൂവിലെ വില്ലയുടെ മുറ്റത്തു നിന്നപ്പോൾ തൊട്ടരികിൽ കാറ്റാടിമരങ്ങൾക്കപ്പുറം രാത്രിയിലെ കടൽ കാണാമായിരുന്നു.

 

ശാന്തതയുടെ ബീച്ചുകൾ...

പുലർകാലത്തേ സിയാൻ ബീച്ചിലെ കടൽ തീരത്തെത്തി. തിരമാലകളടങ്ങിയ ശാന്തതയാണ് ഇവിടുത്തെ ബീച്ചിന്റെ പ്രത്യേകത. കടൽ സ്നാനത്തിന് ഏറ്റവും യോജിച്ച ഇടം. തീരം ഏറെ വൃത്തിയും വെടിപ്പുമുള്ളതാണ്. തീരത്തോട് ചേർന്നു തന്നെയുള്ള റിസോർട്ട് വില്ലകളിൽ തായ് ലന്റുകാരും വിദേശികളുമൊക്കെ താമസിക്കുന്നു. മുറ്റത്തു കടലിനെ നോക്കി വിശ്രമിക്കുന്നവർ. ഒരു മാസക്കാലത്തെ വെക്കേഷൻ ചെലവിടാൻ വന്നവരാണ് പലരും. ബീച്ച് വിജനമായിരുന്നു. ദൂരെ കാടും മലകളും ചില കൊച്ചു ദ്വീപുകളും. ‘‘അടുത്തായി െെവറ്റ് സാൻഡ് ബീച്ച് ഉണ്ട്. അവിടെയാണ് കൊ ചാങ്ങിലെ ജീവിതം തുടിക്കുന്നത്.’’ ബീച്ചിൽ വച്ചു പരിചയപ്പെട്ട വിദേശ ദമ്പതികൾ പറഞ്ഞു.

koh 1

ദ്വീപിന്റെ മാപ്പ് നോക്കി കൊ ചാങ്ങിലെ പ്രധാന ടൂറിസ്റ്റ് പോയിന്റുകൾ മനസ്സിലാക്കിയതെളുപ്പമായി. ദ്വീപിൽ പടിഞ്ഞാറു ഭാഗത്തുള്ള (ഫെറിയിൽ നിന്നു വലത്തു വശത്തേക്കുള്ള) 25 കിലോമീറ്ററിനുള്ളിലെ കടൽതീരങ്ങളിലാണ് ജീവിതം സജീവമായി തിരയടിക്കുന്നത്. റിസോർട്ടുകളും കടകളും ആൾത്തിരക്കും ബാറുകളും ഭക്ഷണശാലകളും വ്യൂ പോയിന്റുകളുമെല്ലാം ഈ ഭാഗത്താണ്. ബീച്ചിനടുത്തായി വാടകയ്ക്ക് ടൂവീലറുകൾ നൽകുന്ന കടയിൽ നിന്നെടുത്ത മോട്ടോർ െെബക്കിലാണ് കൊ ചാങ് ചുറ്റിക്കറങ്ങാൻ ഇറങ്ങി പുറപ്പെട്ടത്. ചുറ്റും മലനിരകളും ഇടതൂർന്ന പച്ചക്കാടുകളും വളവും ഇറക്കവും കുത്തനെയുള്ള കയറ്റവും ഒക്കെയുള്ള റോഡിലൂടെ െെവറ്റ് സാൻഡ് ബീച്ചിലേക്ക് പോകുമ്പോൾ നമ്മുടെ ഇടുക്കിയുടെ ഭൂപ്രകൃതിയോടു സാദൃശ്യം തോന്നാതിരുന്നില്ല. പക്ഷേ, ഇവിടെ കാടിനോടു ചേർന്നു കടലിന്റെ നീലിമയുണ്ടെന്നതാണു വ്യത്യാസം. വഴിയോരത്തെങ്ങും ‘ഫോർ റെന്റ് ഒാർ സെയിൽ’ എന്ന ബോർഡ് വച്ച അനേകം സുന്ദരമായ കൊച്ചു വില്ലകൾ കാടിനുള്ളിൽ മറഞ്ഞിരിക്കുന്നതു കണ്ടു. കുത്തനെയുള്ള ഇറക്കമിറങ്ങുമ്പോൾ അകലെ െെവറ്റ് സാൻഡ് ബീച്ചിന്റെ മനോഹാരിത ഒരു വിദൂര ദൃശ്യമായി കണ്ണിൽ പെട്ടു.

 

െെവറ്റ് സാൻഡ് ബീച്ച്

ബീച്ച് പരിസരത്തെത്തുമ്പോൾ ദ്വീപിന്റെ ഇതുവരെ കണ്ട മുഖം മാറുന്നു. തിരക്കേറിയ കടകളും ഷോപ്പിങ് സെന്ററുകളുമുള്ള തെരുവ്. വലതുവശത്തു കടൽ. തായ് മസാജ് സെന്ററുകൾ, കൊച്ചു വസ്ത്രശാലകൾ, കൗതുകവസ്തുക്കൾ നിരന്ന കടകൾ, പാതയോര ഭക്ഷണശാലകൾ, മദ്യശാലകൾ, പഴക്കടകൾ... മിക്കവാറും കടകളിലെല്ലാം സ്ത്രീകളാണു വിൽപനക്കാർ. ജനസാന്ദ്രമായ തെരുവിലൂടെ നടക്കുമ്പോൾ ഫെറിയിൽ വച്ചു കണ്ട വിജനമായ കാടിന്റെ കാഴ്ചയ്ക്കുള്ളിൽ ഈ ജീവിതം മറഞ്ഞിരിക്കുന്നതൊരു വിസ്മയമായി തോന്നി. ഇതാണ് കൊ ചാങ്ങിന്റെ ഉല്ലാസമുഖം.

കടകൾക്കിടയിലൂടെയുള്ള ഇടവഴിയിലൂടെ ബീച്ചിലെത്തി. െെവറ്റ് സാൻഡ് ബീച്ച് എന്ന പേരു പോലെ തൂവെള്ള മണൽ പരപ്പിന്റെ വിശാലതയാണു കണ്ണിൽ വന്നു നിറയുന്നത്. ബീച്ചിനോട് ചേർന്നുമുണ്ട് എണ്ണിയാൽ തീരാത്തത്ര റിസോർട്ടുകൾ. ഇത് ഒരു ഒാഫ് സീസണാണെങ്കിലും ബീച്ചിൽ നിറയെ ടൂറിസ്റ്റുകളുണ്ടായിരുന്നു. ബീച്ചിനോടു ചേർന്നുള്ള റിസോർട്ടിന്റെ മുറ്റത്തു വിശ്രമിക്കുന്ന ദമ്പതികളെ പരിചയപ്പെട്ടു. ഹോളണ്ടിൽ നിന്നുള്ള െെമൻഡ് വർത്തും െഹർഡിറ്റയും. മൂന്നാഴ്ചയിലേറെയായി ഇവിടെ അവധിക്കാലം ചെലവിടാനെത്തിയിട്ട്. ‘‘കൊ ചാങ്ങിന്റെ ശാന്തതയാണ് ഞങ്ങളെ ആകർഷിക്കുന്നത്. എല്ലാത്തിൽ നിന്നും വിട്ടു നിൽക്കുന്നതിന്റെ സുഖം.’’ ഹെർഡിറ്റ പറഞ്ഞു. കൂട്ടത്തിൽ അവർ ഒാർമിപ്പിച്ചു: ‘‘എന്റെ ബ്രദർ ഇൻ ലോ പാക്കിസ്ഥാനിൽ നിന്നാണ്. പക്ഷേ, അവർ കാനഡയിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്.’’ തായ് ലന്റുകാരെക്കാളേറെ വിദേശികളാണ് ഈ ദ്വീപിനെ തേടിയെത്തുന്നത്. കടൽക്കരയിൽ വച്ചു പരിചയപ്പെട്ട െെചനക്കാരനായ.... യും തന്റെ വളർത്തുനായയുമായി വെള്ള മണൽപരപ്പിൽ കളിയിൽ ഏർപ്പെട്ടിരിക്കുന്ന.....യും അവരെല്ലാം തന്നെ കൊ ചാങ്ങിന്റെ ശാന്തതയെക്കുറിച്ചാണു പറഞ്ഞത്. അതു തികച്ചും ശരിയാണെന്ന് തോന്നി. തിരമാലകൾ ഇവിടെ അതീവ മൃദുവാണ്. അവ അലയടിക്കുന്നുണ്ടോ എന്നുപോലും സംശയം തോന്നും.

െെവറ്റ് സാൻഡ് ബീച്ചിൽ നിന്നു വീണ്ടും മുന്നോട്ടു യാത്ര തുടരുമ്പോഴും കടലിന്റെ കാഴ്ച അകന്നും അടുത്തും വഴിയോരത്തിന്റെ വലത്തുവശത്തുണ്ട്. പാറക്കെട്ടുകൾ നിറഞ്ഞ് മറ്റൊരു ബീച്ചിലൂടെയാണ് കടന്നുപോയത്. പേൾ ബീച്ച്. ഇവിടെ െെവറ്റ് സാൻഡ് ബീച്ച് പോലെ ജനത്തിരക്കില്ല. എന്നാലും ഏതാനും റിസോർട്ടുകളും ബാറുകളും ടൂറിസ്റ്റുകൾക്കായുണ്ട്.

koh 6

വഴിയൊരത്തെ കൊച്ചു തെരുവുകളിലെല്ലാം തുളുമ്പുന്നത് തായ് ജീവിതത്തിന്റെ ആഘോഷ മുദ്രകൾ തന്നെ. സംഗീതശാലകളുള്ള ബാറുകളും ഭക്ഷണശാലകളും മസാജിങ് ഷോപ്പുകളും വസ്ത്രശാലകളും... വളരെ വിലപിടിച്ചതൊന്നും വിൽക്കുന്ന കടകളല്ല, ജീവിതത്തിന്റെ ഒാേരാ നിമിഷവും ആഘോഷമാക്കൂ എന്നോർമിപ്പിക്കുന്ന കാഴ്ചകൾ. തെരുവു ഭക്ഷണം തായ് ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. സ്ട്രീറ്റിൽ നിന്നു ഭക്ഷണം കഴിക്കാനാണ് ഇവിടെ മിക്കപേരും ഇഷ്ടപ്പെടുന്നത്. ഇവിടുത്തുകാരോട് തുറന്ന ആശയവിനിമയത്തിനു ഭാഷ ഒരു പ്രശ്നമായി തോന്നും. കാരണം മിക്കവർക്കും തായ് ഭാഷ മാത്രമേ അറിയൂ. എങ്കിലും ഭാഷയ്ക്കപ്പുറമുള്ള പെരുമാറ്റത്തിലെ ഊഷ്മളത കൊണ്ടു തായ് ലന്റുകാർ നമ്മുടെ ഹൃദയത്തോടടുക്കുന്നു. ക്ലോങ് പ്രാവോ ബീച്ചിലേക്കുള്ള വഴിയോരത്ത് വച്ചു ‘ബോബി ഫ്രൂട്ട് ഷോപ്പ്’ എന്ന, പഴങ്ങൾ കൊതിപ്പിക്കും വിധം നിരത്തിവച്ച കടയിൽ, പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു തായ് വനിതയെ കണ്ടു. ബോബിയുടെ സ്വന്തം പേരിലാണ് ഈ കട. ‘‘നിങ്ങൾ ഇന്ത്യയിൽ നിന്നല്ലേ? ഇന്ത്യൻ മ്യൂസിക് എനിക്കിഷ്ടമാണ്. പിന്നെ, ഷാരൂഖ് ഖാനെയും ഒരുപാടിഷ്ടമാണ്.’’ ബോബി പുഞ്ചിരിയോടെ പറഞ്ഞു...

യാത്രയ്ക്കിടയിൽ കൊ ചാങ്ങിലെ ആനത്താവളവും കാടിന്റെ നടുവിലെ വെള്ളച്ചാട്ടവും കാഴ്ചകളായിരുന്നു. ക്ലോങ് പ്ലൂ വെള്ളച്ചാട്ടത്തിലേക്കു പോകാൻ പതിനഞ്ചു മിനിറ്റ് കാട്ടിലൂടെ നടക്കണം. പ്രവേശന ഫീസുണ്ട്. (400 ബാത്ത്, അതായത് 800 രൂപയോളം. തായ് ലന്റിലെ കാഴ്ചകൾക്കായുള്ള പ്രവേശനഫീസ് അൽപം കടുത്തതാണെന്ന് തോന്നി.)

koh 5

വീണ്ടും യാത്ര തുടർന്നെത്തിയത് ലോൺലി ബീച്ചിൽ. കൊ ചാങ്ങിലെ കടൽത്തീരങ്ങൾക്ക് എത്രയെത്ര വിഭിന്ന ഭാവങ്ങളാണെന്ന് ലോൺലി ബീച്ച് ഒാർമിപ്പിച്ചു. പേരുപോലെ തന്നെ കാഴ്ചയിൽ ഏകാന്തമായ ബീച്ചിൽ തനിച്ചിരിക്കുന്ന ചില കാമുകീകാമുകന്മാർ മാത്രം. തീരത്ത് മ്യൂസിക്കൽ ബാറുകൾ ഉണ്ട്. ഇപ്പോൾ ലോൺലി ആണെങ്കിലും രാത്രി നേരത്ത് ഈ ബീച്ച് ഉണരുന്നു. കൊ ചാങ്ങിലെ െെനറ്റ് പാർട്ടി െെലഫ് ഏറ്റവും തുടിക്കുന്ന ബീച്ചാണിത്. ലോൺലി ബീച്ചിൽ നിന്നു നോക്കുമ്പോൾ അകലെ കടലിലെ വിജനമായ ആൾത്താമസമില്ലാത്ത ചില ദ്വീപുകളുടെ കാഴ്ച കാണാം. ‘ഈ തീരത്ത് വിശ്രമിക്കൂ’ എന്നു മന്ത്രിക്കുന്നു ഇവിടുത്തെ തീരം... പക്ഷേ, ഇനിയും ഒരുപാട് സ്ഥലങ്ങൾ കാണാനുള്ളതിനാൽ ലോൺലി ബീച്ചിന്റെ വിശ്രാന്തി വിട്ട് വീണ്ടും യാത്ര തുടർന്നു...

koh 4

കടൽ പോലെ തന്നെ കൊ ചാങ്ങിന്റെ ആകർഷണമാണ് കാടും. ദ്വീപിനുള്ളിലെ കാട് നാഷണൽ പാർക്ക് ആണ്. കൊ ചാങ് നാഷണൽ പാർക്കിന്റെ കവാടത്തിനരികിലുണ്ട് ഒരു വ്യൂ പോയിന്റ്. അവിടെ കടലിന്റെ കാഴ്ച ആസ്വദിച്ച് ഏതാനും സഞ്ചാരികളുണ്ടായിരുന്നു. പക്ഷേ, ടൂറിസ്റ്റ് ഒാഫീസ് അടഞ്ഞുകിടക്കുന്നു.

കുത്തനെയുള്ള വഴികളും ഹെയർ പിൻ വളവും നിറഞ്ഞ ഇവിടുത്തെ വഴികളിലൂടെ പോകുമ്പോൾ വളരെ സൂക്ഷിക്കണം. ഈ പ്രദേശത്തെ യാത്ര സൂക്ഷിച്ചുവേണമെന്ന മുന്നറിയിപ്പുകൾ റോഡിൽ പലയിടത്തുമുണ്ട്. ‘ബിവയർ ഒാഫ് എലിഫെന്റ്’ എന്ന മുന്നറിയിപ്പും. പക്ഷേ, ഏത് അപകട മുന്നറിയിപ്പുകളെയും അവഗണിച്ച് ഒരു കാഴ്ചയും നഷ്ടപ്പെടാതെ കാണാൻ പോകാൻ ക്ഷണിക്കുന്ന ഒരു മാന്ത്രികത ഈ റോഡുകൾ പകരുന്നുണ്ട്. കാടിന്റെ വിജനതയിലെല്ലാം റിസോർട്ടുകളുടെ ബോർഡുകൾ മോഹിപ്പിക്കുന്നു. ഹാർഡ്ലി മൂൺ െെഹഡ് എവേ, സിയാം ബേ വേ... പാര െെഡസ് കോട്ടേജ്... കാട്ടിലേക്കു വളഞ്ഞു പോകുന്ന വഴികൾ മാടിവിളിക്കുന്നു.

ദ്വീപിന്റെ പടിഞ്ഞാറുവശത്തേക്ക് ഏകദേശം ഇരുപത്തഞ്ചു കിലോമീറ്റർ യാത്ര ചെയ്യുന്നതോടെ വഴി അവസാനിക്കുന്നു. ദ്വീപിനെ ചുറ്റി വലംവച്ചു വരാൻ കഴിയില്ല. കാരണം, റോഡ് ഇവിടെ തീരുകയാണ്. വീണ്ടും മറുവശത്തുകൂടി വരണം. ഖോങ് കോയി ബീച്ചിനു സമീപം വരെയേ റോഡുള്ളൂ. നല്ല റോഡ് കഴിഞ്ഞും വീണ്ടും ഇടവഴി പോലുള്ള കാട്ടിലെ കൊച്ചുവഴിയിലൂടെ കുറേ മുന്നോട്ടു പോയി. അെതാരുു റിസോർട്ടിലേക്കുുള്ള വഴിയാണ്. ചിവപുരി റിസോർട്ട്. ഇതിനോടു ചേർന്നു ട്രോപ്പിക്കൽ ബീച്ച് എന്ന വിജനമായ ബീച്ച്. ഇതുവരെ കണ്ടതിലുംവച്ച് ഏറ്റവും ഏകാന്തമായ ബീച്ച് ഇതാണ്. ഒാല മേഞ്ഞ കൊച്ചു ഹട്ടുകൾ കടൽതീരത്ത് വിശ്രമത്തിനായി തീർത്തിട്ടുണ്ട്. ഭൂമിയുടെ അറ്റമാണെന്ന് തോന്നുന്ന സ്ഥലം. ട്രോപ്പിക്കൽ ബീച്ചിന്റെ വിജനതയിൽ നിന്നു മടങ്ങി.

koh 3

മടക്കയാത്രയിൽ വീണ്ടും െെവറ്റ് സാൻഡ് ബീച്ചിനടുത്തുള്ള തെരുവിലൂടെ കടന്നുപോകുമ്പോൾ ഒരു ബോർഡ് കണ്ടു. ടേസ്റ്റ് ഒാഫ് ഇന്ത്യ എന്നു പേരുള്ള ഒരു ഭക്ഷണശാല. കൗതുകം കൊണ്ട് അവിടെ കയറിയപ്പോൾ അറിഞ്ഞതു കൊ ചാങ്ങിൽ താമസക്കാരായ ഏക ഇന്ത്യൻ കുടുംബത്തിന്റെ കഥയാണ്. ഷാരുവും ഭർത്താവ് സോരാജും മകനും ചേർന്നാണ് ഈ കട നടത്തുന്നത്. ‘‘എന്റെ ഗ്രാൻഡ് പേരന്റ്സ് ഇന്ത്യയിലെ പഞ്ചാബിൽ നിന്നായിരുന്നു. ഭർത്താവും പഞ്ചാബുകാരൻ. ഇന്ത്യാ വിഭജനകാലത്തു കുടുംബം തായ് ലാന്റിലേക്കു കുടിയേറിയതായിരുന്നു... പിന്നീട് ഞങ്ങൾ കൊ ചാങ്ങിലെത്തി. ഇന്ത്യൻ ഫുഡ് ആണ് ഇവിടെ സെർവ് ചെയ്യുന്നത്.’’ ഷാരൂ സ്നേഹപൂർവം ചിരിച്ചു. അവരുടെ ഭർത്താവ് പഞ്ചാബി ഭാഷയിലാണ് കുശലം ചോദിച്ചത്. അവരോട് യാത്ര പറഞ്ഞിറങ്ങി.

രാത്രിയാത്രയിൽ െെവറ്റ് സാൻഡ് ബീച്ചിന്റെ വേറൊരു മുഖമാണു കണ്ടത്. തായ് ലന്റിലെ സോങ്ക്ക്രാൻ ഫെസ്റ്റിവൽ സമയമാണിത്. പുതുവർഷാഘോഷം. ആളുകളെല്ലാം തന്നെ സംഘമായി തുറന്ന വാഹനങ്ങളിൽ നിരത്തിലേക്കിറങ്ങുന്നു. കുട്ടികളും കുടുംബങ്ങളും സൗഹൃദസംഘങ്ങളും... വെള്ളം നിറച്ച വലിയ വീപ്പകളും െഎസ് പാത്രങ്ങളും വെള്ളം ചീറ്റുന്ന വാട്ടർ തോക്കുകളുമൊക്കെയായി... പരസ്പരം വെള്ളം ചീറ്റിച്ചും യാത്രക്കാരെ മുഴുവൻ നനച്ചും പാട്ടുപാടിയും നൃത്തം ചെയ്തും മദ്യം നുകർന്നും ആഘോഷിക്കുന്നു. വഴിയേ പോകുന്ന ഏതു യാത്രക്കാരെയും വെള്ളത്തിൽ കുളിപ്പിച്ചേ വിടൂ. മഴയ്ക്കൊപ്പം സൊങ് ്രകാൻ ആഘോഷക്കാരുടെ വാട്ടർ െെപപ്പുകളിലെ വെള്ളത്തിലും നനഞ്ഞാണ് െെവറ്റ് സാൻഡ് ബീച്ചിലെ രാത്രി നിരത്തിലൂടെ സഞ്ചരിച്ചത്. തെരുവിൽ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ആഘോഷത്തിന്റെ ആനന്ദത്തിലാണ്. തായ് സ്ത്രീകൾ എത്ര സ്വതന്ത്രരാണെന്ന് ആ കാഴ്ചകൾ പറഞ്ഞുതരുന്നു. വേഷവിധാനത്തിലും നടപ്പിലും എടുപ്പിലുമെല്ലാം. നമ്മുടെ നാട്ടിലെ പോലെ സദാചാര പൊലീസോ, കാമാതുരമായ കണ്ണുകളോടെയുള്ള നോട്ടമോ ഒന്നും എങ്ങുമില്ല... വെള്ളം ചീറ്റുന്നതിനൊപ്പം അവരുടെ െെകയിലെ പാത്രത്തിൽ നിന്നു തായ് മദ്യം ഒരു കവിൾ രുചിക്കാനും അവർ സ്നേഹപൂർവം ആവശ്യപ്പെടുന്നു... ‘‘ഫോർ തായ് ലന്റ്...’’ െഎസ് ക്യൂബുകളിട്ട മദ്യപ്പാത്രം നീട്ടിക്കൊണ്ട് ഒരു ചെറുപ്പക്കാരൻ ഊഷ്മളതയോടെ പറഞ്ഞു. ജലം ഇവിടെ സൗഹൃദത്തിന്റെ പ്രതീകമാണ്... അനുഗ്രഹമാണ്... തെരുവോരത്തെ ബാറുകളൊക്കെ പ്രകാശത്തിലും സംഗീതത്തിലും കുളിച്ച് ഉണർന്നിരിക്കുന്നു. സംഗീതവും മഴയും തെരുവിലെ ആഘോഷവും നിറഞ്ഞ ആ രാത്രി ഒരു മായികസ്വപ്നം പോലെ തോന്നി...

koh 2

പിറ്റേന്ന് ദ്വീപിന്റെ കിഴക്കു ഭാഗത്തേക്കുള്ള യാത്രയിൽ കണ്ടതു തീർത്തും വിജനമായ തീരങ്ങളാണ്. ഇവിടെ ടൂറിസ്റ്റുകൾക്ക് ഇറങ്ങി വിശ്രമിക്കാൻ പാകത്തിനുള്ള ബീച്ചുകൾ കുറവാണ്. അതുകൊണ്ടുതന്നെ നിരത്ത് വിജനമാണ്. കൊ ചാങ് ആശുപത്രി ഈ വഴിയിലാണ്. കൊ ചാങ് നാഷണൽ പാർക്കിന്റെ ഒാഫീസും യാത്രയിൽ കാണാം. പൂക്കളും മരങ്ങളും തണൽ വിരിച്ച ഏകാന്തമായ റോഡിലൂടെ കടൽതീരത്തു കൂടിയുള്ള യാത്ര മനോഹരമായ അനുഭവമായിരുന്നു. ഇവിടെയും ഏതാനും റിസോർട്ടുകളും വില്ലകളും ഒരു കാർ ഫെറിയും ഉണ്ട്. പൊതുവേ മൂകവും ഒഴിഞ്ഞതും ആണ് ദ്വീപിന്റെ കിഴക്കേ തീരം. ഇടയ്ക്കു കണ്ടു മാൻഗ്രോവ് വനങ്ങൾ, അകലെ ചില മീൻപിടുത്ത ഗ്രാമങ്ങൾ...

koh 7

ആ യാത്ര അവസാനിച്ചത് ഒരു ബുദ്ധക്ഷേത്രത്തിലാണ്. അവിടം തീർത്തും വിജനമായിരുന്നു. തണൽ വിരിച്ചു നിൽക്കുന്ന പടുകൂറ്റൻ വൃക്ഷങ്ങൾ. ഒരു കാൽപെരുമാറ്റം പോലും ശാന്തിയെ ഭഞ്ജിക്കാത്ത ബുദ്ധക്ഷേത്രം... ആകാശത്ത് ഉരുണ്ടുകൂടുന്ന കാർമേഘങ്ങൾ... എവിടെ നിന്നോ കാറ്റിലൊഴുകി വരുന്ന മാദകമായ പൂക്കളുടെ സുഗന്ധം. ആ മരക്കൂട്ടത്തിൽ ഏതു മരമാണ് ഈ സുഗന്ധം പൊഴിക്കുന്നതെന്നറിയില്ല. സാലക് ഫെറ്റിനടുത്തുള്ള ആ ബുദ്ധക്ഷേത്രത്തിന്റെ പടിക്കെട്ടിൽ വെറുതെയിരുന്നു. യഥാർഥ വിശ്രാന്തി, വിസ്മൃതി, പ്രകൃതിയോടുള്ള അലിഞ്ഞുചേരൽ... എല്ലാത്തിന്റെയും അർഥം ഈ നിമിഷങ്ങൾ പറഞ്ഞുതരുന്നു...

അടുത്ത പുലർച്ചയ്ക്ക് ഒരിക്കൽ കൂടി സിയാം ബീച്ചിലെത്തി. ഇതുവരെ കണ്ട ബീച്ചുകളുടെ ഏറ്റവും ശാന്തമായ മുഖം ഇവിടെയാണല്ലോ എന്നോർത്തു. ആ ബീച്ചിൽ വച്ചാണു സ്വിറ്റ്സർലണ്ടുകാരി ഗുഡി എന്ന വനിതയെ കണ്ടത്. ഗുഡിയും മൂന്നു മക്കളും ഒരു മാസമായി കൊ ചാങ്ങിലാണ്. ഭർത്താവിന് ബിസിനസ് തിരക്കായതിനാൽ വരാൻ പറ്റിയില്ല. ‘‘എനിക്ക് തോന്നുന്നു കൊ ചാങ് സ്ത്രീകൾക്കായുള്ള ഒരു ദ്വീപാണെന്ന്. തായ് മസാജിങ്, വിശ്രമം, ശാന്തത എല്ലാം... സ്ത്രീകൾ തേടുന്ന വിശ്രാന്തി ഇവിടെ കിട്ടുന്നു. സ്വർഗം പോലെ തോന്നുന്ന ഈ സ്ഥലത്തു നിന്നു നാളെ ഞങ്ങൾ മടങ്ങുകയാണ്.’’

സിയാം ബീച്ചിലെ ശംഖുകൾ കണ്ടപ്പോൾ അവ പെറുക്കിയെടുക്കാൻ കൗതുകംതോന്നി. ഗുഡിയും അവരുടെ മകനും ശംഖുകൾ പെറുക്കുകയായിരുന്നു. ചിലതിലൊക്കെ ജീവികളുണ്ടായിരുന്നു. അവയെ കടലിലേക്കു സ്നേഹത്തോടെ തിരികെ വിടുന്നതിനിടെ ഗുഡി പറഞ്ഞു: ‘‘ഞങ്ങളുടെ രാജ്യത്ത് ഇങ്ങനെ കടൽതീരത്തുനിന്നു ശംഖു പെറുക്കിയെടുത്ത് കൊണ്ടുപോകുന്നതിന് നിരോധനമുണ്ട്. കടലിൽ നിന്നെടുത്തവ കടലിനുതന്നെ തിരികെ കൊടുക്കണം. പക്ഷേ, ഇവിടെ അങ്ങനെയില്ലല്ലോ. എനിക്കിഷ്ടമാണിങ്ങനെ ശംഖുകൾ പെറുക്കാനും സൂക്ഷിച്ചുവയ്ക്കാനും. അല്ലെങ്കിലും സ്ത്രീകളെല്ലായ്പോഴും ഇഷ്ടപ്പെടുന്നുണ്ട് ഒാേരാ കുഞ്ഞുകുഞ്ഞു വസ്തുക്കളെ സ്വന്തമായി ശേഖരിച്ചുവയ്ക്കാൻ അല്ലേ?’’

ഗുഡിയോടും ശാന്തമായ സിയാം ബീച്ചിനോടും യാത്ര പറഞ്ഞു വേഗം തന്നെ ഫെറിയിലെത്തി. ആദ്യത്തെ േബാട്ടിനു തന്നെ മടങ്ങണം. ബോട്ടിനു പിന്നിൽ കൊ ചാങ്ങും അതിന്റെ രഹസ്യങ്ങളെ മറച്ച മലകളും കാടുകളും ഒരു വിദൂരദൃശ്യമായി കഴിഞ്ഞപ്പോൾ ബാഗിൽ നിന്നു വെറുതെ ആ ശംഖുകളെടുത്ത് ഒരിക്കൽ കൂടി വാസനിച്ചുനോക്കി. അവയിൽ ഒരോർമ പോലെ തങ്ങി നിൽപുണ്ട്, കൊ ചാങ്ങിലെ കടലിന്റെയും മണൽത്തരികളുടെയും ഗന്ധം...

Tags:
  • Manorama Traveller