നവജാതശിശുക്കളെ പൊതുവേ അതീവശ്രദ്ധയോടെയാണ് അമ്മമാർ പരിപാലിക്കുന്നത്. ഉറക്കാൻ കിടത്തിയാലും ഇടയ്ക്കിടെ വന്ന് കുഞ്ഞിന്റെ മൂക്ക് തുണിയിൽ അമങ്ങിയാണോ കിടക്കുന്നത് , കുഞ്ഞ് ശരിക്കും ശ്വാസം വിടുന്നുണ്ടോ എന്നൊക്കെ നോക്കും. അതുകൊണ്ട് സാധാരണഗതിയിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് അപകടം സംഭവിക്കുക കുറവാണ്.
എന്നാൽ ചിലപ്പോൾ കുട്ടിയെ കട്ടിലിൽ ഉറക്കി കിടത്തി പോകുമ്പോൾ അബദ്ധവശാൽ കുട്ടി കട്ടിലിൽ നിന്നും ഉരുണ്ടുരുണ്ട് താഴേക്കു വീഴാം. മുതിർന്ന സഹോദരങ്ങൾ കളിക്കുമ്പോൾ അബദ്ധത്തിൽ കുഞ്ഞുകിടക്കുന്ന ഷീറ്റിൽ പിടിച്ചുവലിച്ചും കുട്ടി താഴെ വീഴാം.
ഇത്തരം സാഹചര്യങ്ങളിൽ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുകയാണ് കോട്ടയം മെറ്റീര ആശുപത്രിയിലെ ശിശുരോഗവിഭാഗം തലവനായ ഡോ. ജോസഫ് പാറ്റാനി. മനോരമ ആരോഗ്യത്തിനു നൽകിയ വീഡിയോ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവയ്ക്കുന്നത്.
വിശദമായ അറിവിനായി വിഡിയോ കാണാം.