ഉറക്കത്തിനു കട്ടിലുേപാെല തന്നെ നമുക്ക് ആവശ്യമായ ഘടകമാണ് തലയണയും. തലയണ തഴക്കശീലം െകാണ്ട് ആവശ്യമായി േതാന്നിയാലും അത് ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ ആേരാഗ്യപ്രദം എന്ന വാദവുമുണ്ട്. എന്നാൽ നമ്മുെട കിടപ്പിനനുസരിച്ചാണ് തലയണയുെട ഉപയോഗം.
ഉദാ: ചരിഞ്ഞു കിടക്കുമ്പോൾ േതാളുകളെ അപേക്ഷിച്ച് തലയും കഴുത്തും താഴ്ന്നിരിക്കും. രാത്രി മുഴുവൻ ഇങ്ങനെ കിടന്നാൽ കഴുത്തിനു വേദനയും േതാളിനും കഴപ്പും അനുഭവപ്പെടും. അതിനാൽ ചരിഞ്ഞു കിടക്കുമ്പോൾ തലയും കഴുത്തും ശരീരത്തിനു നേരെ നില്‌ക്കുന്നതിനുവേണ്ടി തലയണ ഉപയോഗിക്കണം. കഴുത്തുവേദന, ഡിസ്ക് പ്രോലാപ്സ്, സ്പോണ്ടിലോസിസ്, േതാൾ വേദന, ടെൻഷൻ തലവേദന, കൂർക്കംവലി, ആസിഡ് റിഫ്ലെക്സ് തുടങ്ങിയ നിരവധി േരാഗങ്ങൾ ഉചിതമായ തലയണ ഉപയോഗം െകാണ്ട് നിയന്ത്രിക്കാൻ സാധിക്കും. തലയ്ക്കു മാത്രമുള്ളതാണ് തലയണ എന്നുള്ള ധാരണ െതറ്റാണ്. കഴുത്തിന് താങ്ങായിരിക്കണം തലയണ. കഴുത്തും തലയണയും അമർന്നു കിടക്കുന്ന രീതിയിൽ കിടക്കുന്നതാണ് ഉത്തമം.

∙ എങ്ങനെയുള്ള തലയണ?
ഒരാളുെട കഴുത്തിലെയും മുതുകിലെയും കശേരുക്കളുെട ഘടന, ഇരുേതാളുകളുെടയും ഘടനയും അവ തമ്മിലുള്ള അകലവും, െനഞ്ചുവിരിവ്, കിടക്കയുെട മൃദുത്വം, കിടപ്പിന്റെ രീതി തുടങ്ങിയ നിരവധികാര്യങ്ങൾ തലയണയുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്യാവശ്യം കട്ടിയുള്ളതും അതേസമയം മൃദുവായതുമായ തലയണ ഉപയോഗിക്കാം. കഴുത്തിന് ശരിയായ സപ്പോർട്ട് നൽകുന്ന, തലയുെട വിവിധ ഭാഗങ്ങളിൽ അമിതമർദം കുറച്ച് , തലയുെടയും കഴുത്തിന്റെയും സ്വാഭാവികവടിവ് നിലനിർത്തുന്ന തലയണയാണ് ഉത്തമം. തീരെ മൃദുവായ തലയണ തലയ്ക്കും തോളിനും ഇടയ്ക്കുള്ള വിടവ് നികത്താതെ േപാകും. രണ്ട് തലയണ വച്ച് ഉറങ്ങരുത്. സ്ഥിരമായി ചരിഞ്ഞു കിടക്കുന്നവർ, ആസിഡ് റിഫ്ലെക്സ് ഉള്ളവർ, ജലദോഷം ഉള്ളവർ എന്നിവർക്ക് ഉയരം കൂടിയ തലയണ ഉപയോഗിക്കാം. യാത്രകളിൽ കഴുത്തിനു മാത്രമായി റൗണ്ട് തലയണ വയ്ക്കുന്നതും നല്ലതാണ്.
∙ പഞ്ഞി നിറഞ്ഞ തലയണകളാണ് നല്ലത്. ഇന്ന് സിന്തറ്റിക് സാധാനങ്ങളായ ലാറ്റക്സ്, േപാളിസ്റ്റർ, മെമ്മറി ഫോം എന്നിവ െകാണ്ടുള്ള തലയണകളാണ് കൂടുതലും ഉപയോഗിക്കുന്നത്. കാലപ്പഴക്കം ഏറുമ്പോൾ പഞ്ഞിയും സ്പോഞ്ചും അവിടവിെട കൂടിചേരുന്നതുമൂലം തലയണയുെട ഉയരം കുറയുകയും മൃദുത്വം നഷ്ടപ്പെടുകയും െചയ്യും. അതിനുമുൻപെ തന്നെ തലയണ മാറ്റണം. പ്രത്യേക കാലയളവ് ഇല്ലെങ്കിലും രണ്ട് വർഷം കൂടുമ്പോൾ തലയണ മാറ്റാം.
∙ രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളിൽ കഴുത്തിലെ കശേരുക്കളുെട വളർച്ച കുറവായതിനാൽ കഴുത്തിന് നീളം കുറവായിരിക്കും. േതാളിന് ആനുപാതികമായി തലയ്ക്കു കൂടുതൽ വലിപ്പക്കൂടുതൽ ഉള്ളതിനാലും തലയണ ആവശ്യമില്ല. രണ്ടു വയസ്സിനു ശേഷം േതാൾവീതി കൂടുന്നതനുസരിച്ച് ഉയരവും കട്ടിയും കുറഞ്ഞ തലയണ ഉപയോഗിക്കാം.