Tuesday 31 January 2023 11:38 AM IST : By സ്വന്തം ലേഖകൻ

‘ഈ ചെടികൾ കുഴഞ്ഞു വീഴും പോലെ അവർ വീഴരുത്’; അനുഭവങ്ങളിലൂടെ വേണം കുഞ്ഞുങ്ങള്‍ വളരാന്‍, ഓര്‍മപ്പെടുത്തി ഡോക്ടറുടെ കുറിപ്പ്

boy-depress8854bhjj

കുഞ്ഞുകുഞ്ഞു പ്രശ്നങ്ങളില്‍ പോലും തളര്‍ന്നു പോകുന്നവരാണ് ഇന്നത്തെ തലമുറയിലെ ഏറെപ്പേരും. സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങളും കഷ്ടപ്പാടുകളും മക്കളെ അറിയിക്കാന്‍ പലരും താല്‍പ്പര്യപ്പെടാറില്ല. എന്നാല്‍ അങ്ങനെയല്ല കുട്ടികളെ വളര്‍ത്തേണ്ടതെന്ന് ഓർമിപ്പിക്കുകയാണ് ഡോ. സി.ജെ ജോൺ. കുട്ടികളെ നല്ലതും ചീത്തയുമായ അനുഭവങ്ങളുടെ ധാരാളിത്തത്തിൽ വേണം വളർത്തേണ്ടതെന്ന് ഡോ. സി.ജെ ജോൺ പറയുന്നു. 

ഡോ. സി ജെ ജോണിന്റെ കുറിപ്പ് വായിക്കാം; 

ഈ ചിത്രത്തിൽ കാണുന്നത് ഇപ്പോൾ വലിയ പ്രചാരത്തിലുള്ള ഇൻഡോർ പ്ലാന്റുകളുടെ ഒരു സാമ്പിൾ. അകത്തളങ്ങളിൽ പച്ചപ്പും വായുവും നൽകുന്ന ഈ ചെടികൾക്ക് വല്ലപ്പോഴും ഇത്തിരി സൂര്യ പ്രകാശവും, ഇത്തിരി വെള്ളവും മതി. ഇത് പോലെ പിള്ളേരെ വളർത്തരുതെന്ന് ഓർമ്മപ്പെടുത്താൻ ഈ പ്ലാന്റുകൾ സഹായകമാകട്ടെ. അനുഭവങ്ങളുടെ ധാരാളിത്തത്തിൽ വേണം അവർ വളരാൻ. നല്ലതും കെട്ടതുമൊക്കെ നേരിടാൻ പ്രാപ്തി ഉണ്ടാക്കിയെടുക്കണം. വെയിൽ അൽപ്പം കൂടിയാലോ, നനവ് വർദ്ധിച്ചാലോ ഈ ചെടികൾ കുഴഞ്ഞു വീഴും പോലെ അവർ വീഴരുത്. 

Tags:
  • Mummy and Me
  • Parenting Tips