കുഞ്ഞുവാവ വളരുമ്പോൾ അമ്മയ്ക്ക് നൂറുകൂട്ടം സംശയമാണ്. വാവയുടെ വയറു നിറയുന്നുണ്ടോ?, ആരോഗ്യമുള്ള കുഞ്ഞിന് ഓരോ പ്രായത്തിലും എത്ര തൂക്കം ഉണ്ടാകണം? എന്നിങ്ങനെ അമ്മയുടെ മനസില്‍ നിരവധി സംശയങ്ങളാണ്. ഒരു വയസ്സാകുമ്പോൾ കുഞ്ഞിന് ജനനസമയത്തുള്ളതിന്റെ മൂന്നിരിട്ടി തൂക്കം വേണം എന്നാണ് കണക്ക്. അതായത് മൂന്നു കിലോ തൂക്കമുണ്ടായിരുന്ന കുഞ്ഞിന് നാലു മാസമാകുമ്പോൾ ആറു കിലോയും ഒരു വയസാകുമ്പോൾ ഒമ്പത് കിലോയും ഭാരം വേണം. ഒരു വയസ്സുള്ള കുഞ്ഞിന് മെനു തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
∙ കുഞ്ഞുങ്ങൾക്ക് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം നൽകുന്നതാണ് നല്ലത്. സമീകൃതാഹാരം കഴിച്ചു ശീലിപ്പിച്ചാൽ മുതിർന്നാലും ആ ശീലം അവരെ വിട്ടു പോകില്ല. മാത്രമല്ല കുഞ്ഞിന്റെ വളർച്ചയ്ക്കും രോഗപ്രതിരോധശേഷിക്കും പോഷകസമ്പുഷ്ടമായ ആഹാരം വളരെ ആവശ്യമാണ്.
∙ രാവിലെ ഉണരുമ്പോൾ അര ഗ്ലാസ് പാൽ നൽകാം. ഒൻപതു മണിക്ക് ഒരു ദോശ/ഇഡ്ഡലി + സാമ്പാർ അല്ലെങ്കിൽ ഒരു ചെറിയ കഷണം പുട്ട് + ക ടല/ചെറുപയർ കറി ഇങ്ങനെ അന്നജവും പ്രോട്ടീനും ചേർന്ന പ്രാതൽ ന ൽകണം. 11 മണിക്ക് ഏതെങ്കിലും പ ഴത്തിന്റെ പകുതി നൽകാം. ഈന്തപ്പഴം ചേർത്ത റാഗി കുറുക്കായാലും മതി.
ഒരു മണിക്ക് അരക്കപ്പ് ചോറ് + ഇ ലക്കറി/പച്ചക്കറി തോരൻ + മുട്ട/മീൻ/ഇ റച്ചി/പയർ/പരിപ്പ് നൽകാം. പച്ചക്കറിയും പുളിയില്ലാത്ത തൈരും ചേർത്ത സാദവും ആരോഗ്യകരമാണ്.
വൈകുന്നേരം നാലിന് അര ഗ്ലാസ് പാൽ + ഏത്തപ്പഴം നെയ്യിൽ മൂ പ്പിച്ചത്/ മുളപ്പിച്ച പയറും ശർക്കരയും നട്സ് പൊടിച്ചതും യോജിപ്പിച്ചത്/ പച്ചക്കറിയും നെയ്യും നട്സും ചേ ർത്ത ഉപ്പുമാവ് എന്നിങ്ങനെയുള്ള വ നൽകാം. എട്ടു മണിക്ക് തന്നെ അത്താഴം കൊടുക്കാം. അരക്കപ്പ് ചോറ് + ഇലക്കറി/പച്ചക്കറി തോരൻ + പയർ/പരിപ്പ് നൽകാം. ഒരു ചപ്പാത്തിയും ഗ്രീൻ പീസ് ചേർത്ത വെജിറ്റബിൾ കറിയായാലും മതി.
∙ ഇതൊരു സാംപിൾ മെനുവാണ്. അന്നജം, പ്രോട്ടീൻ, വൈറ്റമിൻ, മിനറൽസ് എന്നിവ ശരീരത്തിലെത്തണം. പല നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും നൽകാനോർക്കുക. നട്സും ആഹാരത്തിൽ വേണം.