ADVERTISEMENT

ആവശ്യം നിറവേറ്റാൻ മോഷ്ടിച്ച കാർ ഒരുകേടും വരുത്താതെ തിരികെ വീടിനു സമീപം കൊണ്ടിട്ട ശേഷം മോഷ്ടാവ് മുങ്ങി. പാലോട് നന്ദിയോട് ചെല്ലഞ്ചിയിൽ പഞ്ചായത്ത് മുൻ മെംബർ ചെല്ലഞ്ചി പ്രസാദിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറാണ് ശനിയാഴ്ച രാത്രിയിൽ മോഷണം പോയതും ഇന്നലെ രാവിലെ വീടിന്റെ മുന്നിൽ റോഡിനോട് ചേർന്നു തിരികെ കൊണ്ടിട്ട നിലയിലും കണ്ടെത്തിയത്. 

ഒട്ടുപാലിന്റെ അംശം കാറിനുള്ളിൽ ഉണ്ടായിരുന്നു. മോഷ്ടിച്ച റബർഷീറ്റ് കൊണ്ടുപോകാൻ ഉപയോഗിച്ചതാകാമെന്നാണ് വിലയിരുത്തൽ. സമീപ പ്രദേശമായ അരുവിപ്പുറത്ത് ചിലയിടങ്ങളിൽ നിന്ന് റബർ ഷീറ്റ് മോഷണം പോയതായി വിവരമുണ്ടായിരുന്നു. ശനിയാഴ്ച രാത്രി 11.40 നാണ് സംഭവം. 

ADVERTISEMENT

സമീപത്തെ ചില വീടുകളിൽ നിന്നുള്ള സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ചെല്ലഞ്ചിയിൽ നിന്ന് ത്രിവേണി, പാണയം വഴിയാണത്രെ പോയത്. എന്നാൽ തിരികെ കൊണ്ടിട്ടത് എതിർ ദിശയിലാണ്. സപ്തപുരം വഴി വന്നു എന്നാണ് നിഗമനം. അധിക ദൂരമൊന്നും ഓടിയിട്ടില്ല എന്നാണ് ഉടമ പറയുന്നത്. പൊലീസ് എത്തി പരിശോധിച്ചു.

ADVERTISEMENT
ADVERTISEMENT