ADVERTISEMENT

കുട്ടി പാസായി എന്നെഴുതുന്നതിനു പകരം ‘She has passed away’ എന്ന് അധ്യാപിക കുറിച്ചു കൊടുത്ത മാര്‍ക്ക് ഷീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എവിടെയാണ് ഈ സംഭവം നടന്നതെന്ന് വ്യക്തമല്ല. അതേസമയം കുട്ടിയുടെ മാര്‍ക്ക് ഷീറ്റ് വൈറലാവുകയാണ്. 

ടീച്ചര്‍ക്കു പറ്റിയ വ്യാകരണപ്പിശകാണ് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. വാചകത്തില്‍ കുട്ടി പരീക്ഷ പാസായി എന്നതിന് പകരം കുട്ടി അന്തരിച്ചു എന്നാണ് പറയുന്നത്. ടീച്ചര്‍ക്ക് അബദ്ധം പറ്റിയ മാര്‍ക്ക് ഷീറ്റിനു താഴെ നിരവധി പേരാണ് കമന്റിട്ടത്.

ADVERTISEMENT

കുട്ടിയുടെ പേര് കാര്‍ഡിലില്ല. കണക്ക്, ഇംഗ്ലീഷ്, അഗ്രിക്കള്‍ച്ചര്‍, ലൈഫ് സ്‌കില്‍, ആര്‍ട്‌സ്, സയന്‍സ് എന്നിവയാണ് സ്‌കോര്‍ കാര്‍ഡിലെ മറ്റു വിഷയങ്ങള്‍. മിക്ക വിഷയങ്ങള്‍ക്കും മികച്ച മാര്‍ക്ക് നേടിയ കുട്ടി ക്ലാസില്‍ ഏഴാമതാണെന്നും മാര്‍ക്ക് ഷീറ്റില്‍ കാണാം. 

ADVERTISEMENT
ADVERTISEMENT