ADVERTISEMENT

മീശ ഇഷ്ടപ്പെടുന്ന പെൺകുട്ടികളെ വലയിലാക്കിയാണ് കിളിമാനൂർ വെള്ളല്ലൂർ കീഴ്പേരൂർ ക്ഷേത്രത്തിനു സമീപം കീട്ടുവാര്യത്ത് വീട്ടിൽ വിനീത് (26) ‘ മീശവിനീത് ’ ആയത്. മീശയെ താലോലിച്ചു കൊണ്ടാണ് വിനീത് പല വിഡിയോകളും ചെയ്തിട്ടുള്ളത്.. ‘ മീശ ഫാൻ ഗേൾ ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലുടെയും വിനീത് വിഡിയോകൾ പ്രചരിപ്പിച്ചു.

പൊലീസിലായിരുന്നുവെന്നും താൽപര്യം ഇല്ലാത്തതിനാൽ രാജിവച്ച് സ്വകാര്യ ചാനലിൽ ജോലി എന്നുമുള്ള വ്യാജ വിവരങ്ങളാണ് പങ്കുവച്ചിരുന്നത്. ആഡംബര ജീവിതത്തിനായി മോഷണവും പിടിച്ചുപറിയും ഭവന ഭേദനവുമായിരുന്നു വഴി. വിവാഹിതരായ സ്ത്രീകളുമായാണ് കൂടുതലും ബന്ധം സ്ഥാപിച്ചിരുന്നത്. ഇവരുടെ ചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തിയും പണം സമ്പാദിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ വൈറലാകാനുള്ള വിദ്യകൾ പഠിപ്പിക്കാമെന്നു പറഞ്ഞാണ് ഇയാൾ സമീപിക്കുന്നത്. പരിചയം പിന്നീട് ചൂഷണം ചെയ്യും. കാർ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടു പോകുകയും തിരുവനന്തപുരത്തെ ഒരു ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തു.

ADVERTISEMENT

വിദ്യാർഥിനി തമ്പാനൂർ സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ആദ്യമായി കേസെടുത്തതും കോടതി റിമാൻഡ് ചെയ്തതും. 2022 ഓഗസ്റ്റിലായിരുന്നു സംഭവം. അടുത്തിടെയാണ് ജയിലിൽ നിന്നു പുറത്തിറങ്ങിയത്. കാറും സ്കൂട്ടറും ഉൾപ്പെടെ മോഷണത്തിന് കന്റോൺമെന്റ്, കല്ലമ്പലം, നഗരൂർ, മംഗലപുരം സ്റ്റേഷനുകളിലും അടിപിടി നടത്തിയതിന് കിളിമാനൂരിലും ഉൾപ്പെടെ പന്ത്രണ്ടോളം കേസുകളുണ്ട്.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT