ADVERTISEMENT

സംവിധായകൻ അൽഫോൻസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നു പെരുമ്പാമ്പിന്റെ 16 കുഞ്ഞുങ്ങളെ പിടികൂടി. വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവറാണ് റോഡിൽ പാമ്പുകളെ കണ്ടത്. നോക്കിനിൽക്കെ അവ ഗേറ്റിലേക്കും മുറ്റത്തേക്കും കോവൽ വള്ളിയിലേക്കും കയറി.

പാമ്പുപിടിത്ത വിദഗ്ധൻ ഷൈനും നാട്ടുകാരും ചേർന്നു ചാക്കിലാക്കി വനംവകുപ്പിനു കൈമാറി. അൽഫോൻസിന്റെ വീടിനു സമീപം ജല അതോറിറ്റി ഉപേക്ഷിച്ച 2 പഴയ പൈപ്പുകളുണ്ട്. അതിനുള്ളിലും പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. മുട്ടകളും ഉണ്ട്. ഒരു വശം മണ്ണു മൂടിയ പൈപ്പിന്റെ മറുഭാഗം നാട്ടുകാർ ചില്ലു വച്ച് അടച്ചു സുരക്ഷിതമാക്കി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT