ADVERTISEMENT

ഹീമോഫീലിയ രോഗികളോടുള്ള സര്‍ക്കാര്‍ അവഗണ തുടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രികളില്‍ മരുന്ന് കിട്ടാനില്ല. വേദനാ സംഹാരികളെ ആശ്രയിച്ച് കഴിയുകയാണ് രോഗികള്‍. ആറുമാസമായി സര്‍ക്കാറിന്റെ ധനസഹായവും ഇവര്‍ക്ക് ലഭിക്കുന്നില്ല. ജീവിതം വഴിമുട്ടി കടുത്ത സാമ്പത്തിക പ്രതിസന്ധികൂടി നേരിടുകയാണ് രോഗികള്‍. ‘മരുന്നില്ല... എക്സര്‍സൈസ് ചെയ്തോളൂ’ എന്ന മറുപടിയാണ് മരുന്ന് തേടി ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് ലഭിക്കുന്നത്. പിന്നെ ആശ്രയം വേദന സംഹാരികളിലാണ്. 

ഏഴു വയസു മുതല്‍ ഹീമോഫീലിയ രോഗത്തിന് ചികില്‍സയിലാണ് കോഴിക്കോട് ചുള്ളിക്കാട് സ്വദേശി മുഹമ്മദ് മുസ്തഫ. ജോലിക്കിടെ യന്ത്രത്തില്‍ കുടുങ്ങി വലതുകൈ നഷ്ടമായി. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഉന്തുവണ്ടിയില്‍ മീന്‍ കച്ചവടം നടത്തി. പക്ഷേ, രോഗം അതിനും സമ്മതിച്ചില്ല. ജീവിതം കരകയറ്റാനുള്ള ആ ഉന്തുവണ്ടി വീട്ടുമുറ്റത്തുണ്ട്. 

ADVERTISEMENT

ഹീമോഫീലിയ രോഗികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായവും ഇപ്പോള്‍ കിട്ടുന്നില്ല. മക്കളെ പോറ്റാന്‍ പ്ലാസ്റ്റിക്ക് കുപ്പി പെറുക്കി ജീവിക്കുകയാണ് ഇപ്പോള്‍. കേരളത്തില്‍ ആകെ 1800 ഹീമോഫീലിയ രോഗികളാണ് ഉള്ളത്. ഇതില്‍ ആയിരം പേരും സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവരാണ്.

ADVERTISEMENT
ADVERTISEMENT