ADVERTISEMENT

കഷണ്ടിയുള്ള കാര്യം മറച്ചുവച്ച് വിവാഹത്തിനൊരുങ്ങിയ നവവരനെ വിവാഹവേദിയില്‍ സംഘം ചേര്‍ന്ന് മര്‍ദിച്ച് വധുവിന്റെ ബന്ധുക്കള്‍. ബിഹാറിലെ ബജൗര ഗ്രാമത്തില്‍ നിന്നുള്ള വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കല്യാണം നിശ്ചയിച്ച സമയം ഇയാള്‍ കഷണ്ടിയാണെന്ന കാര്യം വധുവിനോട് പറഞ്ഞിരുന്നില്ല. വിഗ് വച്ചായിരുന്നു ചടങ്ങുകള്‍ക്ക് എത്തിയത്.

അതേസമയം വിവാഹവേദിയില്‍ വച്ച് വരന്റെ രൂപത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ മുടിയില്‍ പിടിച്ചു വലിച്ചു. ഇതോടെയാണ് കള്ളം പൊളിഞ്ഞത്. വധുവിനെയും ബന്ധുക്കളെയും പറഞ്ഞു പറ്റിച്ചുവെന്ന് ആരോപിച്ച് ഇയാളെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഇത് ഇയാളുടെ രണ്ടാംവിവാഹമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT