ഓഗസ്റ്റ് 1 മുതല്‍ 7 വരെ ലോക മുലയൂട്ടൽ വാരാചരണമാണ്. അമൃതുപോലെ വിലപ്പെട്ട മുലപ്പാലിന്റെയും മുലയൂട്ടലിന്റെയും പ്രാധാന്യം ഓർമിപ്പിക്കുന്ന ദിനം. തന്റെ കുഞ്ഞിന് നൽകാൻ പാലില്ലാതെ വിഷമിക്കുന്ന ഒരമ്മയുടെ അനുഭവം മുൻനിർത്തി മുലയൂട്ടലിന്റെ പ്രാധാന്യം വിവരിക്കുകയാണ് ഡോ. വിദ്യ വിമൽ. പാൽ ചുരത്താൻ എന്തു വേണമെങ്കിലും ചെയ്യാമെന്ന ഒരമ്മയുടെ ആധിയാണ് ഡോ. വിദ്യ വനിത ഓൺലൈനോട് പങ്കുവച്ച കുറിപ്പിലുള്ളത്.
കുറിപ്പിന്റെ പൂർണരൂപം:
അമ്മ! ഈ രണ്ടു വാക്കുകൾക്കൊപ്പം ചേർത്തുവയ്ക്കുന്ന മധുരമാണ് മുലപ്പാൽ. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് മുലപ്പാൽ നൽകുന്ന ഗുണങ്ങൾ നമുക്കറിയാം. പക്ഷേ മുലപ്പാൽ നൽകാൻ കഴിയാതെ വിഷമിക്കുന്ന അമ്മമാരുടെ വേദന അതൊരു നിസ്സഹായ അവസ്ഥയാണ്. അവൾക്ക് പാൽ ഇല്ല പൊടിപ്പാലാണ് കൊടുക്കുന്നത് . എന്തു ചെയ്യണം ഡോക്ടർ പാലുകൂട്ടാൻ? വെള്ളം കുടിക്കുന്നുണ്ട്, ഉലുവ കഴിക്കുന്നുണ്ട്. അങ്ങനെ ഈ ലോകത്ത് പാലുകൂട്ടാൻ എന്ത് കയ്പ്പുള്ള പ്പുള്ള ആഹാരം ആണെങ്കിലും കുടിക്കാനും കഴിക്കാനും തയ്യാറായ അമ്മമാർ. പക്ഷേ ചിലപ്പോഴൊക്കെ ജീവിത സാഹചര്യ മൂലം പാലു നൽകാൻ കഴിയാതെ വരുന്ന അമ്മമാർ ഉണ്ട് അങ്ങനെ ഒരു അമ്മയുടെ കഥയാണ് ഈ മുലയൂട്ടൽ വാരത്തിൽ മനസ്സിൽ കടന്നുവന്നത്.
കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു കോവിഡ് ആരംഭ കാലത്ത് എന്നെ തേടി ഒരു ഫോൺകോൾ വന്നു. ഡോക്ടർ കുഞ്ഞുവാവ പാൽ ഒട്ടും കുടിക്കുന്നില്ല. എനിക്ക് കോവിഡ് ആയിരുന്നു പ്രസവസമയത്ത്. 14 ദിവസം ക്വാറന്റീൻ ആയിരുന്നു.പിന്നെ കുഞ്ഞ് ആദ്യ ദിവസങ്ങളിൽ ശ്വാസംമുട്ട് ഉണ്ടായി നഴ്സറിയിൽ. പിന്നീട് അമ്മയുടെ അടുത്ത് എത്തിയെങ്കിലും പാൽ ഒട്ടും കുടിക്കുന്നില്ല. പാല് കുടിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി പരാജയപ്പെട്ടപ്പോൾ ആ പാവം പൊടി പാൽ കൊടുത്തു തുടങ്ങി. അത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഒടുവിൽ നിസ്സഹായ അവസ്ഥയിൽ വിളിച്ചതാണ് എന്നെ.
പ്രസവിച്ച ഒരു മാസം ആകാറായി suck ചെയ്യുന്നില്ല ഒട്ടും. എന്ത് ചെയ്യാനാണ് ഇനി കുടിക്കില്ല? അമ്മയുടെ കാര്യങ്ങൾ ആ കോവിഡ് കാലത്ത് ടെലി കൺസൾട്ടേഷൻ വഴി സംസാരിച്ചു.തീരെ suck ചെയ്യാത്ത കുട്ടികളെ ഡ്രിപ്പ് ഡ്രോപ്പ് മെത്തേഡ് വഴി സക്ക് (Suck) ചെയ്യാൻ ശ്രമിപ്പിക്കാറുണ്ട്. Relactation, വെറുതെ ഒന്ന് ശ്രമിക്കാം. പക്ഷേ അമ്മ ദൂരെയാണ് താമസിക്കുന്നത്. അമ്മ എന്തു ചെയ്യാനും തയ്യാറാണ്. കാര്യങ്ങൾ അമ്മയ്ക്ക് വിശദീകരിച്ചു കൊടുത്തു. അങ്ങനെ നെഞ്ചിനോട് ചേർത്തുവച്ച കുഞ്ഞിന്റെ വായിൽ ഒഴിച്ചു കൊടുത്തു. അവളുടെ വാശിയും കരച്ചിലും ഒന്നും ശ്രദ്ധിക്കാതെ. വീട്ടിലെ മുഴുവൻ കുടുംബാംഗങ്ങളും ആ അമ്മയ്ക്ക് ഒപ്പം നിന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും ആ അമ്മ വിളിച്ചിരുന്നു സന്തോഷം പങ്കിടാനാണ് ഇത്തവണ വിളിച്ചത്. അവൾ മുലപ്പാൽകുടിച്ചു തുടങ്ങി ഡോക്ടർ. ഒരു മാസത്തിനു ശേഷം.ഈ ഇടയ്ക്ക് അവൾ വന്നിരുന്നു നാലു വയസ്സുകാരി. പണ്ട് അവൾക്ക് വേണ്ടി അമ്മ നടത്തിയ പോരാട്ടങ്ങൾ ഒന്നും അറിയാതെ ചിരിച്ചുകൊണ്ട് മുന്നിൽ നിന്നു....