ADVERTISEMENT

കണ്ടുപിടുത്തങ്ങളിലൂടെ അദ്ഭുതപ്പെടുത്തുകയാണ് തൃശൂർ മുറ്റിച്ചുറിലെ അഷ്‌റഫ്‌. അഞ്ചാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള അഷ്‌റഫിന്റെ കണ്ടു പിടിത്തങ്ങളേറെയും ലോകനിലവാരത്തിലുള്ളതാണ്. അഞ്ചാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമാണ് തൃശൂർ അന്തിക്കാടിലെ അഷ്റഫിനുള്ളത്. കണ്ടുപിടിത്തങ്ങളുടെ ലോകത്ത് അഷ്റഫിന് അതൊരു തടസമേയല്ല.  ദിവസത്തിൽ ഭൂരിഭാഗം സമയവും ചിലവഴിക്കുന്നത് ഗവേഷണത്തിനും കണ്ടുപിടിത്തങ്ങൾക്കും വേണ്ടിയാണ്. 

മോട്ടറിന്റെയോ ബാഹ്യ ഊർജങ്ങളുടെയോ സഹായമില്ലാതെ വെളളം പമ്പ് ചെയ്യുന്ന ജലയന്ത്രം അതിനൊരു ഉദാഹരണമാണ്. കുറഞ്ഞ ചിലവിൽ വെള്ളം ഒരിടത്തു നിന്ന് എത്ര ദൂരത്തേക്കും എത്തിക്കാനുളള മികച്ച മാതൃകയാണ് അഷ്റഫ് അവതരിപ്പിച്ചത്. ചാവക്കാട് വച്ച് ഇത് പരീക്ഷിച്ചു വിജയിക്കുകയും ചെയ്തു. കുറഞ്ഞ ചെലവിൽ വാകം ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കുന്ന കണ്ടുപിടിത്തമാണ് അഷ്റഫിന്റെ ഒടുവിലത്തേത്. വിദേശരാജ്യങ്ങളിൽ ഏറെ ചെലവിൽ പ്രചാരത്തിലുള്ള വിദ്യയാണ് അഷ്റഫ് വീട്ടുമുറ്റത്ത് പരീക്ഷിച്ചു വിജയിപ്പിച്ചത്.

ADVERTISEMENT

ഗണിത ശേപ്പുകൾ, എയറോഡയനാമിക് സിദ്ധാന്തത്തെ ആസ്പതമാക്കിയുള്ള കാറ്റാടി യന്ത്രം, യന്ത്രസഹായമില്ലാതെ പ്രവർത്തിക്കുന്ന ലിഫ്റ്റ് അങ്ങനെ കരവിരുത് ഏറെയുണ്ട്. ഓരോ ദിവസവും കണ്ടുപിടിത്തങ്ങളിൽ അത്ഭുതപ്പെടുത്തുകയാണ് അഷ്‌റഫ്‌. മുൻ മന്ത്രി തോമസ് ഐസക് ഈയിടെ അഷ്റഫിനെ നേരിൽ കണ്ട് അഭിനന്ദിച്ചിരുന്നു. ഭൂജല വകുപ്പിലെ ഉദ്യോഗസ്ഥർ അഷ്‌റഫിന്റെ കണ്ടുപിടിത്തങ്ങളുടെ സാധ്യതകളെ പറ്റി വിശദീകരിച്ചു. തന്റെ കണ്ടുപിടിത്തങ്ങൾക്ക് സ്വീകാര്യതയും അംഗീകാരവും ലഭിക്കുന്നത് കാത്തിരിക്കുകയാണ് അഷ്‌റഫ്‌.

ADVERTISEMENT
ADVERTISEMENT