ADVERTISEMENT

രക്തധമനികളെ ബാധിച്ച അപൂർവ രോഗത്തിനൊപ്പം ഏക വരുമാനമാര്‍ഗമായ കടയും അടച്ചുപൂട്ടേണ്ട ഗതികേടിലാണ് മലപ്പുറം പുത്തനത്താണിയിലെ അൻവർ ബാബു. ചികില്‍സാച്ചെലവിനോപ്പം ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ ആശങ്കയിലാണ് ഈ നാൽപ്പത്തിയേഴുകാരൻ.

ദുരിതജീവിതത്തിൽ നിന്നും കരകയറാൻ നിരന്തരം പരിശ്രമിക്കുന്നുണ്ടെങ്കിലും വിധി പലപ്പോഴും അൻവറിനെതിരാണ്. കച്ചവടം കുറഞ്ഞതിനൊപ്പം ആരോഗ്യസ്ഥിതി മോശമായതോടെ ഏക വരുമാന മാർഗത്തിനും പൂട്ട് വീഴുകയാണ്. പതിമൂന്നാം വയസിലാണ് രക്തധമനികൾ കെട്ടുപിണയുന്ന അപൂർവ രോഗം അൻവർ ബാബുവിനെ കീഴടക്കാൻ തുടങ്ങിയത്. ചികിത്സയ്ക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കി, നാട്ടുകാരും സുഹൃത്തുക്കളും സഹായിച്ചു. അടിയന്തിര ശസ്ത്രക്രീയ ഇനിയും ആവശ്യമുണ്ട്. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍ററിലാണ് ചികില്‍സ. 

ADVERTISEMENT

2018 ലാണ് സുഹൃത്തുക്കളുടെ സഹായത്തോടെ പുത്തനത്താണിയിൽ ചക്കയുൽപ്പന്നങ്ങൾ വിൽക്കുന്ന പ്ലാവിലയെന്ന കടയാരംഭിച്ചത്. കച്ചവടമൊന്ന് പച്ച പിടിച്ചുവരുന്നതിനിടയിലായിരുന്നു ലോക്ക്ഡൌൺ. ഇതോടെ എല്ലാം താളംതെറ്റി. കടയ്ക്ക് പൂട്ടുവീഴുന്നതതോടെ ചികിത്സയ്ക്കും നിത്യചിലവിനും എങ്ങനെ പണം കണ്ടെത്തുമെന്നറിയില്ല.

ANWAR BABU TC

ADVERTISEMENT

A/C NUMBER:  40202100412179

KERALA GRAMIN BANK

ADVERTISEMENT

PUTHANATHANI Branch 

IFSC CODE - KLGB0040202

Gpay- 9400525255

ADVERTISEMENT