ADVERTISEMENT

കത്തെഴുതി വച്ചശേഷം വീട് വിട്ടിറങ്ങിയ വിദ്യാർഥിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തിരുവനന്തപുരം കാട്ടാക്കട ആനകോട് അനിശ്രീയിൽ (കൊട്ടാരം വീട്ടിൽ) അനിൽകുമാറിന്റെ മകൻ ഗോവിന്ദനെയാണ് (13) കാണാതായത്. 8 ‌എ ക്ലാസിലെ സുഹൃത്തിനു കളർ പെൻസിലുകൾ നൽകണമെന്നും ഞാൻ പോകുന്നു എന്നുമാണ് കുട്ടി കത്തിൽ എഴുതിയിരിക്കുന്നത്.

പുലർച്ചെ ആണ് കുട്ടിയെ കാണാതായത്. പട്ടകുളം പ്രദേശത്തെ സിസിടിവിയിൽ കുട്ടി കുടയും ചൂടി നടന്നു പോകുന്നത് ദൃശ്യങ്ങളിലുണ്ട്. പാന്റ്സും ഷർട്ടുമാണ് വേഷം. പുലർച്ചെ 5.30ന് ഉള്ള ദൃശ്യങ്ങളാണിത്. കള്ളിക്കാട്ടെ സ്വകാര്യ സ്കൂളിൽ എട്ടാം ക്ലാസിലാണ് കുട്ടി പഠിക്കുന്നത്. കാട്ടാക്കടയിൽനിന്നു വിഴിഞ്ഞത്തേക്കുള്ള ബസിൽ കുട്ടി കയറിയതായി വിവരം ലഭിച്ചെന്നു പൊലീസ് പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT